മട്ടന്‍ ബിരിയാണി

0
1558
മട്ടൺ ബിരിയാണി
മട്ടൺ ബിരിയാണി

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു സ്പെഷ്യൽ മട്ടൻ ബിരിയാണി ആണ് ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല.

മട്ടൻ ബിരിയാണി:
തയ്യാറാക്കിയത് : ഹാജിറ
ചേരുവകള്‍:
1. ബസ്മതി അരി – 1 KG
2. ആട്ടിറച്ചി – 1 KG
3. നെയ്യ് – 1 കപ്പ്
4. എണ്ണ – 1 കപ്പ്
5. തൈര് – 2 കപ്പ്
6. മല്ലി ഇല – 3 കപ്പ്
7. പുതിന – 2 കപ്പ്
8. തേങ്ങാ – 1 എണ്ണം
9. ഇഞ്ചി അരച്ചത് – 3 ടേബിൾസ്പൂൺ
10. വെളുത്തുള്ളി – 3 ടേബിൾസ്പൂൺ
11. സവാള – 6 എണ്ണം
12. പച്ചമുളക് – 8 എണ്ണം
13. ഗരംമസാല – 2 ടേബിൾസ്പൂൺ
14. മല്ലിപ്പടി – 2 ടേബിൾസ്പൂൺ
15. നാരങ്ങാ നീര് – 2 ടേബിൾസ്പൂൺ
16. മഞ്ഞൾപൊടി – 3 ടീസ്പൂൺ
17. കരിഞ്ചീരകം – 1 ടീസ്പൂൺ
18. കുംകുമപ്പൂവ്‌ – കുറച്ചു
19. ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങാ പിഴിഞ്ഞു അതിന്റെ പാൽ എടുത്തു വയ്ക്കുക.
അരി വൃത്തിയായി കഴുകി വെള്ളം വാലാൻ വയ്ക്കുക. ഇറച്ചി കഴുകി വൃത്തിയാക്കി വെള്ളമയം കളഞ്ഞതിനുശേഷം ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, അല്പം സവാള അരിഞ്ഞത്, പച്ചമുളക് കീറിയത്, എന്നിവ അല്പം തേങ്ങാപാൽ, ഗരം മസാല, തൈര്, പകുതി ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്തു 20 മിനുറ്റ് പുരട്ടി വയ്ക്കുക, അതിൽ നാരങ്ങാ നീരും ഒഴിക്കുക.

20 മിനുറ്റ് കഴിഞ്ഞു 2 1/2 കപ്പ് വെള്ളവും ഒരു കപ്പ് വെളിച്ചെണ്ണയും ചേർത്തു ഒരു കുക്കറിൽ വേവിക്കുക. 3-4 വിസിൽ കഴിഞ്ഞു വാങ്ങി വയ്ക്കുക. ഇനി നെയ്യ് ചൂടാക്കി ബാക്കി ഉള്ള ഗരംമസാല, സവാള അരിഞ്ഞത് ബാക്കി ഇരിക്കുന്നത്, ബാലൻസ് ഉള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കരിഞ്ജീരകവും ചേർത്തു വഴറ്റുക.

സവാള ചുവന്നു വരുമ്പോൾ അല്പം വെള്ളത്തിൽ കുതിർത്തു വെച്ചിരിക്കുന്ന കുംകുമപ്പൂവും, ബാലൻസ് ഉള്ള തേങ്ങാ പാലും, അരിയും അതിനു മീതെ നിൽക്കത്തക്ക വെള്ളവും ഒഴിച് ഒരു പാത്രത്തിൽ വേവിക്കുക, പാകത്തിന് ഉപ്പും ചേർക്കുക.
ചുവടു കനമുള്ള ഒരു പാത്രത്തിൽ അല്പം നെയ്യ് തടവി അതിൽ കുറച്ചു ഇറച്ചി നിരത്തുക, അതിനു മുകളിൽ ചോറിന്റെ ഒരു ലയർ, വീണ്ടും ഇറച്ചി വീണ്ടും ചോർ, ഇടക്ക് സവാളയും മല്ലി അല്ലെങ്കിൽ പുതിന ഇലയും ഇടാവുന്നതാണ്. ഏറ്റവും മുകളിൽ സവാള വഴറ്റിയതു, കശുവണ്ടി വറുത്തത്, മുന്തിരി വഴറ്റിയതു മല്ലി ഇല എന്നിവ കൊണ്ടു അലങ്കരിക്കുക.നല്ല ഹൈദരാബാദി മട്ടൺ ബിരിയാണി തയ്യാർ.ഒപ്പം സാലഡ്, അച്ചാർ എന്നിവ കൂടി ഉണ്ടെങ്കിൽ വളരെ രുചികരം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here