ചട്ടിപ്പത്തിരി

0
899
ചട്ടിപ്പത്തിരി
ചട്ടിപ്പത്തിരി

തയ്യാറാക്കിയത് : Shani Siyaf

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു സ്പെഷ്യൽ ചട്ടിപ്പത്തിരി  ആണ് ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ഒരു കപ്പ് മൈദ എടുത്ത് ഉപ്പും വെള്ളവും ആവശ്യത്തിന് ചേർത്ത് 9 ചപ്പാത്തി ഉണ്ടാക്കുക.(എത്ര വേണേലും ഉണ്ടാക്കാം ) തീരെ നൈസായിട്ട് വേണം ഉണ്ടാക്കാൻ. ഇത് ഒരു പാനിൽ ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക.ഞാനിവിടെ പത്ത് മുട്ടയാണ് ഇത് ഉണ്ടാക്കുവാൻ എടുത്തത്. മുട്ട ആവശ്യത്തിന് പഞ്ചസാരയും(ഏകദേശം 1 – 1/2 കപ്പ് വേണ്ടി വരും) 5 ഏലക്ക യും 1/2 കപ്പ് പാലും ചേർത്ത് മിക്സ് ചെയ്യുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, വെള്ളകസ് കസ്ഇ വ നെയ്യിൽ മൂപ്പിച്ച് മുട്ടക്കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. കുറച്ച് പാൽ ഒരു പ്ലേറ്റിൽ എടുക്കുക.

ഒരു പാനിൽ അല്പം നെയ്യ് ഒഴിക്കുക. ഇനി ഒരു ചപ്പാത്തി എടുത്ത് പാലിൽ മുക്കി പാനിൽ വെക്കുക. അതിന് മുകളിൽ കുറച്ച് മുട്ടക്കുട്ട് ഒഴിക്കുക. ഇനി അടുത്ത ചപ്പാത്തി എടുത്ത് പാലിൽ മുക്കി നേരത്തെ വെച്ചതിന്റെ മുകളിൽ വെക്കുക. വീണ്ടും മുട്ടക്കുട്ട് ഒഴിക്കുക. ഇങ്ങനെ ചപ്പാത്തി തീരും വരെ ചെയ്യുക. അവസാനം മുകളിലായി കുറച്ച് മുട്ടക്കൂട്ട് ഒഴിച്ച് മൂടി വെച്ച് കുറഞ്ഞ തീയിൽ വേവിക്കുക. ഒരു Side വെന്ത് കഴിയുമ്പോൾ തിരിച്ചിട്ട് മറ്റേside ഉം വേവിക്കുക. (അടുപ്പിലാണ് വെക്കുന്നതെങ്കിൽ താഴെ ചെറിയ തീ കൊടുത്ത് മുകളിൽ തീക്കനൽ ഇട്ടാൽ മതിയാകും.)

SHARE

LEAVE A REPLY

Please enter your comment!
Please enter your name here