ആവശ്യമുള്ള സാധനങ്ങൾ:
പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു സ്പെഷ്യൽ ഗോപി മഞ്ചൂറിയൻ ആണ് ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല
ക്വാളി ഫ്ളവർ : 1എണ്ണം
മൈദ : 1/2 കപ്പ്
കോൺ ഫ്ളവർ : 1/2 കപ്പ്
ഉപ്പ് : പാകത്തിന്
കുരുമുളക് പൊടി : ഒരു നുള്ള്
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്
വലിയ ഉള്ളി : 1എണ്ണം
കുക്കിംഗ് ഓയിൽ
സോയ സോസ്
തക്കാളി കച്ച് അപ്പ്
ചില്ലി സോസ്
മല്ലി ഇല
ഉള്ളി തണ്ട്
ഉണ്ടാക്കുന്ന വിധം:
Cauliflower Cut,ചെയ്ത് ഒരു രണ്ട് മിനിറ്റ് തിളയ്ക്കുന്ന വെള്ളത്തിലിട്ട് drain.ചെയ്തെടുക്കുക (അതിലെ വിഷാംശം ഒഴിവാക്കുന്നതിന് വേണ്ടിയാണ് .ആ വെള്ളത്തിൽ കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്താൽ വളരെ നല്ലത് ).
മൈദയും,കോണ്ഫ്ലോറും ഒരേ ആളവിലെടുത്തു അതിലേക്ക് pepper powderum,ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു ബാറ്റെർ റെഡി ആകുക.Cauliflower ഇതിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക.
കുറച്ചു ഓയിലിലേക്ക് ചെറുതായരിഞ്ഞ ഇഞ്ചി ,വെളുത്തുള്ളി ഇടുക ,അതിലേക്ക് ഉള്ളിയും ,പച്ചമുളകും ,മല്ലിയില ,സ്പ്രിങ്ഓണിയൻ ,ഇവയെല്ലാം ചെറുതായരിഞ്ഞിട്ട് ഒന്ന് വഴറ്റിയെടുക്കുക.ഇതിലേക്ക് സോസുകൾ ചേർത്തു ഫ്രൈ ചെയ്ത ഗോബി യും ഇട്ട് മിക്സ് ചെയ്യുക .