കപ്പ ബിരിയാണി

0
997
കപ്പ ബിരിയാണി
കപ്പ ബിരിയാണി

കപ്പ ബിരിയാണി തയ്യാറാക്കാം:

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു സ്പെഷ്യൽ കാപ്പ ബിരിയാണി  ആണ് ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവകള്‍ :-
1 കിലോ കപ്പ 1 സവാള 1 ചെറിയ കഷണം ഇഞ്ചി 1 ടേബിള്‍ സ്പൂണ്‍ മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി അര കിലോ ബീഫ് (എല്ലോടു കൂടിയത്) അര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി അര മുറി തേങ്ങ ചിരകിയത് 3 കഷണം ചുവന്നുള്ളി 3 അല്ലി കറിവേപ്പില 3 പച്ചമുളക് 4 അല്ലി വെളുത്തുള്ളി ഒന്നര ടേബിള്‍ സ്പൂണ്‍ ഇറച്ചി മസാല കാല്‍ ടീസ്പൂണ്‍ ഗരം മസാല പൗഡര്‍ ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:-

തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കഴുകിയ കപ്പ ഒരു സ്റ്റീല്‍ ചരുവത്തില്‍ എടുക്കുക. കപ്പ മുങ്ങിക്കിടക്കുന്ന അളവില്‍ വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് വേവിക്കുക. കപ്പ ഉടഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.അടുത്തതായി ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും നെടുകെ കീറിയ പച്ചമുളകും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അര ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ഒരു ടേബിള്‍ സ്പൂണ്‍ ഇറച്ചി മസാലയും കാല്‍ ടീസ്പൂണ്‍ ഗരം മസാല പൗഡറും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ഒരല്ലി കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇറച്ചിയില്‍ നന്നായി അരപ്പു പിടിക്കാനായി അര മണിക്കൂര്‍ മാറ്റി വയ്ക്കുക.

അരപ്പു പിടിക്കാനായി മാറ്റി വച്ചിരിക്കുന്ന ഇറച്ചി അര മണിക്കൂറിനു ശേഷം കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
അടുത്തതായി, ചിരകിയ തേങ്ങയും ചെറുതായി നാലായി കീറിയ ചുവന്നുള്ളിയും ഒരല്ലി കറിവേപ്പിലയും പാനിലിട്ട് വറുക്കുക. തേങ്ങ സ്വര്‍ണ നിറമാകുമ്പോള്‍ ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞല്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഇറച്ചി മസാല, അര ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, അര ടേബിള്‍ സ്പൂണ്‍ മുളകുപൊടി എന്നിവ കൂടിയിട്ട് ഇളക്കുക. പൊടികളുടെ പച്ചമണം മാറുമ്പോള്‍ വാങ്ങി തണുക്കാന്‍ വയ്ക്കുക. തേങ്ങ വറുത്തത് തണുത്ത ശേഷം വെള്ളം ചേര്‍ക്കാതെ പൊടിച്ചെടുക്കുക.

ഇനി വെന്ത കപ്പയുടെ വെള്ളം ഊറ്റിക്കളഞ്ഞ് വായ് വട്ടമുള്ള ഒരു ഉരുളിയിലേക്ക് മാറ്റുക. ഇതിലേക്ക് തേങ്ങ അരച്ചു വെച്ചിരിക്കുന്നത് ചേര്‍ത്ത് ഉടച്ചിളക്കുക. അതേസമയം കപ്പ ഉടച്ച് കുഴമ്പു രൂപത്തില്‍ ആക്കുകയും ചെയ്യരുത്.
അടുത്തതായി ബീഫ് കഷണങ്ങള്‍ കറി വറ്റിച്ച് കോരി കപ്പയിലേക്ക് ചേര്‍ക്കുക. ഇനി മൂന്നു ചേരുവകളും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം, ഒരല്ലി കറിവേപ്പിലയും ഇറച്ചിയുടെ അരപ്പും കൂടി ചേര്‍ത്തിളക്കുക.

ഇറച്ചിയുടെ അരപ്പ് മുഴുവനും ചേര്‍ക്കരുത്, ചെറുതായി ഒന്നു കുഴയ്ക്കാന്‍ പരുവത്തിന് ചേര്‍ത്താല്‍ മതിയാവും. ഇനി, ഉരുളി അടുപ്പില്‍ വച്ച് കപ്പയില്‍ ഒരു തവണ കൂടി ആവി കയറ്റി എടുക്കുക. കപ്പ ബിരിയാണി തയ്യാര്‍.

Note: ബീഫിന് പകരം ചിക്കനും, മട്ടനും,ചെമ്മീൻ ഒക്കെ ഇട്ടു ട്രൈ ചെയ്യാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here