നാടന്‍ ബീഫ് ഫ്രൈ എങ്ങനെ ഉണ്ടാക്കാം:
പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു സ്പെഷ്യൽ ബീഫ് ഫ്രൈ ആണ് ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല
ആവശ്യമായവ:
ബീഫ് – 1 കിലോ
സവാള – 3. ഒരു വലുതും രണ്ട് ചെറുതും
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 8-10
പച്ചമുളക് – 4 – 6
മുളക്പൊടി – 1 tsp
മല്ലിപ്പൊടി – 1 tbsp
മഞ്ഞള്‍പ്പൊടി – ½ tsp
ഗരം മസാല – 1 tsp
ചുവന്നുള്ളി — 10 (ചെറുതായി അരിഞ്ഞത്)
കുരുമുളക്പൊടി – ½ – 1 tsp
പെരുഞ്ചീരകം – ½-1 tsp
തേങ്ങാക്കൊത്ത് – 3 tbsp
കറിവേപ്പില – 2-3തണ്ട്
ഉപ്പ് ആവശ്യത്തിന്
ചെയ്യേണ്ട വിധം :
ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്‍ത്ത് ഒരു കണ്ണപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് (1 കിലോ / 1/2 കപ്പു വെള്ളം ) നല്ല ബീഫ് ആണെങ്കില്‍ 4-5 വിസില്‍ മതി, അല്ലെങ്കില്‍ 6-7 വേണം. ) വേവിക്കുക.ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത്, ശേഷം ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളക്ക്കുക. നന്നായി വെള്ളം വറ്റിച്ചു എടുക്കണം.
വെള്ളം വറ്റുന്തോറും മസാലയെല്ലാം നല്ലതായി ബീഫില്‍ പിടിയ്ക്കും.നന്നായി ഫ്രൈ ആകാന്‍ 20 മിനിറ്റ് വേണം അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.
ഇനി ആണ് ബീഫ് ഫ്രൈ എങ്ങനെ രുചി കൂട്ടാമെന്ന് നോക്കേണ്ടത്, ഫ്രൈ ആയി കൊണ്ടിരിക്കുമ്പോള്‍ അല്പം കുരുമുളക് ഒന്ന് വിതറി ചേര്ക്കു ക. 3 കഷണം വെളുത്തുള്ളി ചതച്ചതുംചേര്ക്കണം.,ഒരു പ്രത്യേക മണം ആയിരിക്കും.ഒരു തണ്ട് കറിവേപ്പിലയും കൂടി .അഹ എന്താ ഒരു മണവും രുചിയും. വാങ്ങാറാകുമ്പോള്‍ ഒരു നുള്ള് പെരുംന്ജീരകം ചേര്ക്കംണം.ഇങ്ങനെ തന്നെ ചെയ്തു നോക്ക്,തകര്‍പ്പന്‍ ബീഫ് ഫ്രൈ ആണെന്ന് നിങ്ങള്‍ പറയും.ഒരു സവാള അരിഞ്ഞു അലങ്കരിക്കാം .
എണ്ണ അല്പം കൂടുതല്‍ ചേര്‍ക്കേണ്ടി വരും നല്ല ഫ്രൈ ആക്കണമെങ്കില്‍.
നമ്മള് വീട്ടില്‍ പൊടിച്ചുണ്ടാക്കു.