പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു സ്പെഷ്യൽ ചെമ്മീൻ സ്റ്റു ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല
ആവശ്യമുള്ളവ
1 വെളിച്ചെണ്ണ – പാകത്തിന്
2 ചുവന്നുള്ളി – എട്ട് -അരിഞ്ഞത്
പച്ചമുളക്- രണ്ട്- അരിഞ്ഞത് വറ്റൽമുളക് 2 – അരിഞ്ഞത്
3 ചെമ്മീൻ – കാൽ കിലോ
4 ഉപ്പ് – പാകത്തിന്
ഫിഷ് മസാല – അര ചെറിയ സ്പൂൺ
കുരുമുളക്പൊടി – അര ചെറിയ സ്പൂൺ
5 തേങ്ങാപ്പാൽ -ഒരു കപ്പ്
6 കശുവണ്ടിപരിപ്പ് അരച്ചത് – ഒരു വലിയ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി ചേർത്തുവഴറ്റുക.ഇതിലേക്ക് പച്ചമുളക് , വറ്റൽമുളക് ഇവാ രണ്ടും ചേർത്തു രണ്ട് മിനുറ്റ് വഴറ്റുക . അതിനുശേഷം ചെമ്മീൻ ചേർത്തു മെല്ലെ വഴിറ്റിയശേഷം ഉപ്പ് , ഫിഷ്മസാല , കുരുമുളക്പൊടി എന്നിവ ആവിശ്യത്തിന് ചേർത്തു ഇളക്കുക .
മസാല മണം വന്നതിനുശേഷം അര കപ്പ് തേങ്ങാപ്പാൽ ചേർത്തിളക്കി ചെമ്മീൻ വേവിക്കണം . ബാക്കിയുള്ള തേങ്ങാപ്പാലിൽ കശുവണ്ടി അരച്ചതും ചേർത്തിളക്കി തിളയ്ക്കുന്ന കൂട്ടിലേക്ക് ഒഴിച്ചിളക്കി വാങ്ങുക .