വെള്ളയപ്പം

0
1375

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ വെള്ളയപ്പമാണ് ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവ

പച്ചരി-2 കപ്പ്
മട്ടയരി-അര കപ്പ്
ഉഴുന്ന്-2 ടേബിള്‍ സ്പൂണ്‍
ചോറ്-2 ടേബിള്‍ സ്പൂണ്‍
യീസ്റ്റ്-ഒരു നുള്ള്
പഞ്ചസാര -ആവശ്യത്തിനു
ഉപ്പ് -ആവശ്യത്തിനു
നാളികേര വെള്ളം – മാവ് അരയ്ക്കാന്‍ വേണ്ടത്

ഉണ്ടാക്കേണ്ട വിധം
അരിയും ഉഴുന്നു വെള്ളത്തിലിട്ടു കുതിര്‍ത്തുക. അതിനുശേഷം ചോറും ചേര്‍ത്ത് നാളികേര വെള്ളത്തില്‍ മാവ് അരച്ചെടുക്കുക. നാളികേര വെള്ളംഉപയോഗിക്കുന്നത് അപ്പത്തിന് കൂടുതല്‍ മൃദുത്വവും സ്വാദും നല്‍കും.മാവു തരികളില്ലാതെ നല്ല മൃദുവായി അരച്ചെടുക്കാൻ ശ്രെമിക്കുക . ഒരു നുള്ള് യീസ്റ്റ് ഇളം ചൂടുള്ള വെള്ളത്തില്‍ കലക്കി മാവില്‍ ചേർത്തിളക്കി . അല്‍പം പഞ്ചസാര, ഉപ്പ് എന്നിവയും ചേർക്കുക . മാവ് വല്ലാതെ കുറുകാനോ കൂടുതല്‍ അയയാനോ പാടില്ല. ഇത് നല്ലപോലെ പൊന്തിവന്ന ശേഷം മാത്രം അപ്പമുണ്ടാക്കുക. അല്‍പം ചൂടുപാല്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കി മധുരം ആവശ്യമെങ്കില്‍ അല്‍പം പഞ്ചസാരയും ചേര്‍ത്തിളക്കി വെള്ളേപ്പമുണ്ടാക്കാം. അപ്പച്ചട്ടി നല്ലപോലെ ചൂടായ ശേഷം മാത്രം മാവൊഴിച്ചു പരത്തുക. വെള്ളേപ്പച്ചട്ടി ചുറ്റിച്ചുവേണം മാവുപരത്തുവാൻ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here