നാവിൽ കൊതിയൂറും കരിമീൻ പൊള്ളിച്ചത്

0
2261
കരിമീൻ പൊള്ളിച്ചത്
കരിമീൻ പൊള്ളിച്ചത്

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ കരിമീൻപൊള്ളിച്ചതാണ് ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവ

കരിമീൻ 2 എണ്ണം
കൊച്ചുള്ളി (അരിഞ്ഞത് ) 2 കപ്പ്
തക്കാളി ചെറുത് 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾസ്പൂൺ
പച്ചമുളക് 2 എണ്ണം
കറിവേപ്പില ആവിശ്യത്തിന്
മല്ലിപൊടി 1/2 സ്പൂൺ
മുളകുപൊടി 1/2 സ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവിശ്യത്തിന്
എണ്ണ ആവിശ്യത്തിന്

അരപ്പിന്‌ആവിശ്യമായവ
കുരുമുളക്പൊടി അര സ്പൂൺ
ഉപ്പ് ആവിശ്യത്തിന്
എണ്ണ ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായിത്തന്നെ കഴുകി വിർത്തിയാക്കിയ കരിമീനിൽ കത്തി ഉപയോഗിച്ച് വരയുക .അതിനുശേഷം കുരുമുളകുപൊടിയും ഉപ്പും നല്ലതുപോലെ മിക്സ് ചെയ്തു മീനിൽ തേച്ചുപിടിപ്പിച്ചു അരമണിക്കൂർ നേരം മാറ്റിവെക്കുക അടുത്തതായി കരിമീൻ വറത്തെടുക്കുകയാണ് വേണ്ടത് അതിനായി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മീൻറ്റെ ഇരുവശവും നന്നായി മൊരിച്ചെടുക്കുക . ഇനി മറ്റൊരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞുവെച്ച കൊച്ചുള്ളിചേർത്തു മൂപ്പിക്കുക ഉള്ളി മൂത്തുവരുമ്പോൾ അതിലേക്കായി പച്ചമുളക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് കറിവേപ്പില എന്നിവ ചേർക്കുക കൂടെ തന്നെ മല്ലി മുളക് മഞ്ഞൾ എന്നീ പൊടികൾചേർത്തു വഴറ്റുക അതിലേക്കായി കുറച്ചു തക്കാളിയും ഉപ്പും ചേർത്ത് അല്പം വെള്ളം ഒഴിക്കാം . തേങ്ങാപാൽ ഉണ്ടെങ്കിൽ വെള്ളത്തിന് പകരം അതും ചേർക്കാവുന്നതാണ് . ഈ തയ്യാറാക്കിയ കൂട്ട് നാലായി ഭാഗിക്കുക . ഇനി മീൻ പൊളിക്കാൻ വേണ്ടി വാഴയില ചൂടാക്കി വാട്ടുക ഇനി നമ്മൾ നേരത്തെ തയ്യാറാക്കിയ കൂട്ട് കുറച്ചെടുത്തു ഇലയിൽവെക്കുക അതിനുമുകളിലായി വറുത്തുവെച്ച കരിമീൻ വെച്ച് മുകള്ഭാഗത്തുകൂടെ കുറച്ചു കൂട്ട് തേച്ചുപിടിപ്പിക്കുക . ഇനി നല്ലതുപോലെ വാഴയില പൊതിഞ്ഞെടുക്കുക പൊത്തിവിട്ടുപോകാതിരിക്കാൻ കെട്ടിവെക്കാൻ ശ്രെദ്ധിക്കണം ഇതിനായി വാഴനാരുതന്നെ ഉപയോഗിക്കാവുന്നതാണ് ഇനി ഈ പൊതിഞ്ഞുവെച്ചമീൻ ഒരു കാടായി ചട്ടിയിൽ ഇട്ടു അടച്ചുവെച്ചുചൂടാക്കുക ഇരുവശവും മറിച്ചിടാൻ ശ്രെദ്ധിക്കണം ചെറിയ തീയിൽ ഒരു പത്തുമിനുട്ടിൽ കരിമീൻപൊള്ളിച്ചത് തയ്യാറാക്കാവുന്നതാണ്.

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here