താറാവിനെ പാലിൽ നിർത്തി താറാവ് പാൽക്കറി ഉണ്ടാക്കാം സിമ്പിളായി വീട്ടിൽ

0
2132
താറാവ് പാൽക്കറി
താറാവ് പാൽക്കറി

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ താറാവ് പാൽക്കറിയാണ് ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

താറാവ് പാൽക്കറി
താറാവ് പാൽക്കറി

ചേരുവ

താറാവ്  അര കിലോ
തേങ്ങയുടെ ഒന്നാംപാൽ  ഒരു കപ്പ്
തേങ്ങയുടെ രണ്ടാംപാൽ  ഒരു കപ്പ്
കുരുമുളക്പൊടി  ഒരു ടീസ്‌പൂൺ
ഗരംമസാലപ്പൊടി  രണ്ടു ടീസ്‌പൂൺ
മഞ്ഞൾപൊടി ഒരു ടീസ്‌പൂൺ
മുളകുപൊടി ഒരു ടീസ്‌പൂൺ
പെരുംജീരകം ഒരു ടീസ്‌പൂൺ
കുരുമുളക്  പൊടിക്കാത്തത് ഒരു ടീസ്‌പൂൺ
സവാള അരിഞ്ഞത് രണ്ട് എണ്ണം
തക്കാളി അരിഞ്ഞത്  ഒരെണ്ണം
കറിവേപ്പില ആവിശ്യത്തിന്
ഉപ്പ് ആവിശ്യത്തിന്
ഇഞ്ചി അരിഞ്ഞത്  ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾ സ്‌പൂൺ
ചുവന്നുള്ളി  നീളത്തിൽ ഒരു ടേബിൾ സ്‌പൂൺ
പച്ചമുളക്  ആറെണ്ണം
വെളിച്ചെണ്ണ ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

അത്യമായി തന്നെ നമ്മുടെ താറാവ് ഇറച്ചി നല്ലതുപോലെ കഴുകി വ്യതിയാക്കിയ ശേഷം കഷണങ്ങളായി മുറിച്ചെടുക്കുക .ഈ കഷ്ണങ്ങളിലേക്ക് മഞ്ഞൾപൊടിയും ഉപ്പും ചേർത്തുപിടിപ്പിക്കുക. ഇതിലേക്ക് കുരുമുളക് പെരുംജീരകം എന്നിവ ചേർത്തരച്ചു ഈ പേസ്റ്റ് കൂടെ ഇറച്ചിയിൽ പുരട്ടി ഒരു അരമണിക്കൂർ നേരം വെക്കുക .അര മണിക്കൂർ എന്നത് ഒരു ഏകദേശ കണക്കാണ് കൂടുതൽ നേരം വെച്ചാലും കുഴപ്പം ഒന്നും ഇല്ല.പിന്നെ ശ്രെദ്ധിക്കേണ്ട ഒരുകാര്യം കുരുമുളകും പെരുംജീരകവും ഒന്ന് ചെറുതായി ചൂടാക്കി പാകത്തിന് വെള്ളം ചേർത്തു പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുന്നതാണ് കൂടുതൽ നല്ലത് .

അടുത്തായി ചെറുതീയിൽ പുരട്ടിവെച്ച ഇറച്ചി വേവിച്ചെടുക്കുക ഒരു അര മണിക്കൂർ നേരം.ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കുക. ഇറച്ചി വേവിച്ചുകഴിഞ്ഞാൽ ഇനി മസാലക്കൂട്ടു തയ്യാറാക്കാം അതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇതിൽ കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി പച്ചമുളക് സവാള എന്നിവ ചേർത്തു നല്ലതുപോലെ മൂപ്പിക്കുക .മൂത്തു ചുവന്ന നിറം ആകുമ്പോൾ തക്കാളി ചേർക്കുക . അതിനു ശേഷം മസാലപ്പൊടികൾ ഓരോന്നായി ചേർത്തു തുടങ്ങാം.

പൊടികൾ ചേർത്തതിന് ശേഷം നേരത്തെ വേവിച്ചുവെച്ച താറാവിറച്ചി ചേർത്തു അതിലേക് തേങ്ങയുടെ രണ്ടാംപാൽ ഒഴിക്കുക .നന്നായി ചേർത്തിളക്കി പാലുവറ്റിക്കഴിഞ്ഞാൽ ഒന്നാംപാൽ ഒഴിച്ചു ഇളക്കുക . ഒന്നാംപാൽ കുറുകി പാകമാകുമ്പോൾ വാങ്ങിവെക്കാവുന്നതാണ് . വാങ്ങിവെച്ചതിനു ശേഷം അതിനു മുകളിലായി കുറച്ചു കുരുമുളക് ചതച്ചതും കറിവേപ്പില എന്നിവ ചേർത്തു ഇളക്കാം .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here