ഇഡ്ഡലി മഞ്ചൂരിയൻ

0
1538

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ ഇഡ്ഡലി മഞ്ചൂരിയൻ ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവകൾ

ഇഡ്ഡലി  5 എണ്ണം
മൈദ    3 ടേബിൾസ്പൂൺ
കോൺ ഫ്ലവർ 3 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  1 ടേബിൾസ്പൂൺ
മുളകുപൊടി കാൽ ടീസ്പൂൺ
ഉള്ളി അരിഞ്ഞത് 2 എണ്ണം
ചെറിയുള്ളി  അരിഞ്ഞത്  1 സ്‌പൂൺ
ഇഞ്ചി  അരിഞ്ഞത്  1 സ്‌പൂൺ
കുരുമുളക്പൊടി  കാൽ ടേബിൾസ്പൂൺ
സോയ സോസ്   2 ടേബിൾസ്പൂൺ
തക്കാളി സോസ് 2 ടേബിൾ സ്‌പൂൺ
പച്ചമുളക് അരിഞ്ഞത് 4 എണ്ണം
പച്ചമുളക് സോസ്  കാൽ ടേബിൾ സ്‌പൂൺ
ക്യാപ്‌സിക്കം  അരിഞ്ഞത് കാൽ ടേബിൾ സ്‌പൂൺ
സ്പ്രിങ് ഒനിയൻ  കാൽ ടേബിൾസ്പൂൺ
വെള്ളം  ആവിശ്യത്തിന്
ഉപ്പ്   ആവിശ്യത്തിന്
എണ്ണ  ഒരു കപ്പ്
വിനാഗിരി  കാൽ ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം
ഇഡ്ഡലി ചെറിയ ചതുര കഷ്ണങ്ങൾ ആയി മുറിച്ചുവെക്കുക .അതിനുശേഷം കാൽ ടേബിൾസ്പൂൺ കോൺഫ്ലവർ അൽപ്പം വെള്ളവുമൊഴിച്ചു ഇളക്കി വെക്കുക .മറ്റൊരു പാത്രത്തിൽ മൈദ, കോൺഫ്ലവർ, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വെള്ളം, മുളകുപൊടി എന്നിവ ചേർത്തു പേസ്റ്റ് പരുവത്തിലാക്കുക . അതിനുശേഷം ഈ പേസ്റ്റിലേക്ക് നേരത്തെ മുറിച്ചുവെച്ച ഇഡ്ഡ്ലി കഷ്ണങ്ങൾ ചേർത്തു മിക്സ് ചെയ്യുക
അടുത്തതായി ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റുക അതിനുശേഷം ഇഞ്ചി ,പച്ചമുളക് ,സ്പ്രിങ് ഒനിയൻ എന്നിവ ചേർത്തു 4 മിനിറ്റ് നേരം വഴറ്റുക .ശേഷം സോയ ,തക്കാളി ,പച്ചമുളക് സോസുകൾ ചേർത്തു അതിലേക്ക് ഉപ്പ് വിനാഗിരി എന്നിവ ചേർത്തു നല്ലതുപോലെ ഇളക്കി എടുക്കുക .ഇനി മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി മിക്സ് ചെയ്തുവെച്ച ഇഡ്ഡ്ലി കഷ്ണങ്ങൾ ഇട്ടു വറത്തെടുക്കുക .ഈ വറത്തെടുത്ത കഷണങ്ങൾ വയറ്റിവെച്ച ചേരുവയിൽ ചേർക്കുക ,അതിനുശേഷം കുറച്ചു കുരുമുളക്പൊടി ചേർത്തു നല്ലതുപോലെ ഇളക്കി എടുക്കുക .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here