ചെമ്മീൻ ബിരിയാണി

0
1426

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ ചെമ്മീൻ ബിരിയാണിയാണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവ‍

ചെമ്മീൻ -350 ഗ്രാം
ബിരിയാണി അരി – 3 കപ്പ്( ജീരകശാല അരി (കൈമ ) ആണു ഏറ്റവും നല്ലത്)
നെയ്യ് -4 റ്റെബിൾ സ്പൂൺ
സൺഫ്ലവർ ഓയിൽ – 4 റ്റെബിൾ സ്പൂൺ
സവാള. – 4 വലുത്
തക്കാളി -2
പച്ചമുളക് -4
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ
മഞ്ഞൾ പൊടി -1/4 റ്റീസ്പൂൺ
മുളക് പൊടി -1 റ്റീസ്പൂൺ
മല്ലി പൊടി -3/4 റ്റീസ്പൂൺ
കുരുമുളക് പൊടി -1/2 റ്റീസ്പൂൺ
കറുവ പട്ട -6പീസ്
ഗ്രാമ്പൂ -8
പെരുംജീരകം – 1/4 റ്റീസ്പൂൺ
ഏലക്കാ – 4
തക്കൊലം – 2
ഉപ്പ് – പാകത്തിനു
മല്ലിയില അരിഞ്ഞത്-3 റ്റീസ്പൂൺ
കശുവണ്ടി പരിപ്പ്, കിസ്മിസ്സ്

തയാറാക്കുന്ന വിധം

1. അരി നന്നായി കഴുകി വെള്ളം ഊറ്റി വക്കുക

2. ചെമ്മീൻ ലെശം ഉപ്പ്, മഞൾപൊടി, ഗരം മസാല ,കുരുമുളക് പൊടി ഇവ പുരട്ടി മാറ്റി വക്കുക.

3. സവാള ,പച്ച മുളക്,ഇവ നീളത്തിൽ അരിഞ്ഞ് വക്കുക.തക്കാളി ചെറുതായി അരിഞ്ഞ് വക്കുക.കുറച്ച് സവാള വളരെ കനം കുറച്ച് അരിഞ്ഞും വക്കുക.

4. പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ പകുതി കറുവപട്ട, ഗ്രാമ്പൂ, ഏലക്കാ, പെരുംജീരകം, തക്കൊലം ഇവ മൂപ്പിക്കുക. ശെഷം 1 പിടി സവാള അരിഞ്ഞതും കൂടി ചേർത്ത് വഴട്ടുക.

5. ശെഷം 6 കപ്പ് വെള്ളം ചെർത്ത് അടച്ച് വച്ച് തിള വരുമ്പോൾ അരി, പാകത്തിനു ഉപ്പ് ഇവ കൂടി ചേർത് ഇളക്കി അടച്ച് വച്ച് അരി വേവ്വിച്ച് എടുക്കുക

6. മറ്റൊരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ,കുറച്ച് നെയ്യ് ഇവ ഒഴിച്ച് ചൂടാകുമ്പോൾ കശുവണ്ടി പരിപ്പ്, കിസ്മിസ്സ് ഇവ വറുക്കുക.ശെഷം കനം കുറച്ച് അരിഞ്ഞ സവാള നന്നായി വറുത്ത് എടുക്കുക. പിന്നീട് മസാല പുരട്ടിയ ചെമ്മീൻ ഇട്ട് ചെറുതായി വറുത്ത് കോരുക

7. ഇനി ആ എണ്ണയിലെക്ക് തന്നെ ബാക്കി കറുവപട്ടയും, ഏലക്കയും, പെരുംജീരകവും, തക്കൊലവും, ഗ്രാമ്പൂം ചെർത്ത് മൂപ്പിക്കുക.ശെഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ,പച്ചമുളകു ഇവ ചെർത്ത് വഴറ്റി നിറം മാറുമ്പോൾ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ചെർത്ത് വഴട്ടി, പച്ചമണം മാറുമ്പോൾ തക്കാളി കൂടി ചെർത്ത് ഇളക്കി,തക്കാളി ഉടഞ്ഞ് കഴിയുമ്പോൾ മഞ്ഞൾപൊടി,മുളക്പൊടി, മല്ലിപൊടി, കുരുമുളക് പൊടി,ഗരം മസാല ,പാകത്തിനു ഉപ്പ് ഇവ കൂടി ചേർത്ത് ഇളക്കി മൂപ്പിച്ച് പച്ചമണം മാറുമ്പോൾ ,വറുത്ത് വച്ചിരിക്കുന്ന ചെമ്മീൻ ഇട്ട് ,കുറച്ച് വെള്ളവും ചേർത്ത്അടച്ച് വക്കുക.

8. മസാല ഒക്കെ നന്നായി വെന്ത് എണ്ണ തെളിയുമ്പോൾ 1 സ്പൂൺ പുളിയുള്ള തൈരു കൂടി വേണമെങ്കിൽ ചേർത്ത് ഇളക്കാം.ശെഷം തീ ഓഫ് ചെയ്യാം

9. ഇനി ബിരിയാണി സെറ്റ് ചെയ്യാം. ഒരു കുഴിയൻ പാത്രം എടുത്ത് 1 സ്പൂൺ നെയ്യ് ഒഴിക്കുക.അതിന്റെ മെലെ കുറച്ച് മല്ലിയില, കുറച്ച് നട്ട്സ് ,കുറച്ച് ഉള്ളി വറുത്തത് ഇവ ഇടാം. ശെഷം കുറച്ച് റൈസ് ,അതിന്റെ മെലെ ചെമ്മീൻ മസാല അങ്ങനെ ലെയർ ലെയർ ആയി സെറ്റ് ചെയ്യാം ഏറ്റവും മുകളിൽ റൈസ് ആവണം വരെണ്ടത്.

10. അതിനു മേലെ ബാക്കി മല്ലിയില, നട്ട്സ് ,ഇവ വിതറി 1 സ്പൂൺ നെയ്യ് കൂടി ഒഴിച്ച് അടച്ച് വച്ച് ഗ്യാസ്സ് ഓൺ ചെയ്ത് 8-10 മിനുറ്റ് ചെറുതീയിൽ വേവിക്കുക. ശെഷം തീ ഓഫ് ചെയ്ത് 10 മിനുറ്റ് കൂടി കഴിഞ്ഞ് സെർവ് ചെയ്യാം. സാലഡൊ ,പപ്പടൊ, അച്ചാറൊ ഒക്കെ ഒപ്പം കൂട്ടി കഴിക്കാം.കുറച്ച് പൈനാപ്പിൾ അരിഞതും വേണെൽ ചേർക്കാം.ഞാൻ ഒരു ക്യാരറ്റ് ചെറുതായി അരിഞ് റൈസിന്റെ കൂടെ ചേർതിട്ട് ഉണ്ട്.ഒരു ഭംഗിക്കു. സ്വാദിഷ്ടമായ ചെമ്മീൻ ബിരിയാണി തയ്യാർ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here