മീൻതല മുളകിട്ടത്

0
1440

‎പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ മീൻതല മുളകിട്ടത് ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവ
മീന്‍തല – 1 കിലോ(3എണ്ണം)
വെളുത്തുള്ളി – 200 ഗ്രാം
ഇഞ്ചി- 2 വലിയ കഷണം
ചുവന്നുള്ളി- 100 ഗ്രാം
കുടം പുളി- 5 കഷണം
കടുക്‌, ഉലുവ – അല്‍പം
മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി-2നുള്ള്
കറിവേപ്പില
വെളിച്ചെണ്ണ- 4 സ്പൂണ്‍
ഉപ്പ്-പാകത്തിന്.

തയ്യാറാക്കുന്ന വിധം

മീന്‍ തല കഴുകി വൃത്തിയാക്കി എടുക്കുക,
ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക
കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക

മീന്‍ കറിയില്‍ നിന്നു വ്യത്യസ്തമായികൂടുതല്‍ സമയം മീന്‍തല വേവിക്കണം. അരപ്പ് കൂടുതല്‍ കുറുകുകയും വേണം.സാധാരണ മുളക് കൂടുതല്‍ അളവില്‍ ചേര്‍ത്തു എരിവു കൂട്ടിയാണ് മീന്‍തല വേവിക്കുന്നത്‌.

ചൂടായ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്‌, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.
വറുത്തെടുത്ത കൂട്ട്‌ തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.
ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി
മൂപ്പിക്കുക, പിന്നീട്‌ ചെറുതായരിഞ്ഞ ഇഞ്ചി,പാകത്തിന് ഉപ്പ്,മഞ്ഞള്‍ പൊടി, അരപ്പ്‌ എന്നിവ കൂടി
ചേര്‍ത്ത്‌ മൂപ്പിക്കുക.
ഇതിലേക്ക് 1 കപ്പ്‌ വെള്ളം ഒഴിക്കുക.
അരപ്പു തിളക്കുമ്പോള്‍ മീന്‍തല ഇട്ടു പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.
വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here