കണ്ണിമാങ്ങാ അച്ചാർ

0
1975

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ കണ്ണിമാങ്ങാ അച്ചാർ ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവ

1. കണ്ണിമാങ്ങ – 500 ഗ്രാം (നിലത്ത് വീഴാത്തത്)
2. മുളക്‌പൊടി – 6 ടീസ്പൂണ്‍
3. ഉലുവാപൊടി – ½ ടീസ്പൂണ്‍
4. കായപ്പൊടി – ¼ ടീസ്പൂണ്‍
5. ഉപ്പ് – പാകത്തിന്
6. എള്ളെണ്ണ – 6 ടേബിള്‍ സ്പൂണ്‍
7. കടുക് പരിപ്പ് – 2 ടീസ്പൂണ്‍
8. വിനാഗിരി – ¼ കപ്പ്

തയ്യാറാക്കുന്നവിധം

കണ്ണിമാങ്ങ ഉപ്പിലിട്ട് വെക്കുക. (രണ്ടുമാസമെങ്കിലും ഉപ്പിലിട്ട് വെക്കണം.) ചൂടായ എണ്ണയില്‍ മുളകുപൊടി, കായപ്പൊടി എന്നിവ ചേര്ത്ത് ഇളക്കുക. ഈ കൂട്ട് തിളച്ചുവരുമ്പോള്‍ ഇതിലേക്ക് വിനാഗിരി ചേര്ക്കുവക. ഒരു മിനുട്ടിനുശേഷം ഇറക്കി വെക്കുക. അഞ്ചുമിനുട്ടിനുശേഷം മാങ്ങ ഇടുക. പാകത്തിന് ഉപ്പ് ചേര്ത്തി ളക്കുക. നന്നായി തണുത്തതിനുശേഷം ഒരു ഭരണിയിലാക്കി എണ്ണയില്‍ മുക്കിയ വെള്ള തുണികൊണ്ട് വായ്‌പ്പൊതി കെട്ടിവെക്കുക. രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ തുറക്കാന്‍ പാടുള്ളൂ.

* കണ്ണിമാങ്ങ ഒരു വര്ഷംത ഉപ്പിലിട്ട് വെക്കുകയാണെങ്കില്‍, രുചി കൂടും. ഉണ്ടാക്കിയ ശേഷം ഒരു മാസത്തിനു ശേഷം ഉപയോഗിക്കുന്നതാണ് ഉചിതം. അടുപ്പിലാണെങ്കിലും ഗ്യാസിലാണെങ്കിലും ചെറുതീ മാത്രമേ പാടുള്ളൂ.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here