പെപ്പര്‍ ബീഫ് ഫ്രൈ

0
1174

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ പെപ്പര്‍ ബീഫ് ഫ്രൈ ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവ

ബീഫ്1 കിലോ
സവാള2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്3 സ്പൂണ്‍
കുരുമുളകുപൊടി2 സ്പൂണ്‍(വറുത്തു പൊടിച്ചത്)
മല്ലിപ്പൊടി2 സ്പൂണ്‍
മുളകുപൊടി1 സ്പൂണ്‍
മഞ്ഞള്‍പ്പൊടിഅര സ്പൂണ്‍
ചുവന്ന മുളക്2
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില

തയ്യാറാക്കുന്നവിധം
ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി വയ്ക്കുക. 1 മണിക്കൂര്‍ ഇങ്ങനെ വയ്ക്കണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേര്‍ക്കുക. ഇത് നന്നായി മൂത്തു കഴിയുമ്പോള്‍ മസാലപ്പൊടികളെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ബീഫ് കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലപോലെ വേവിക്കുക. കറി നല്ലപോലെ വെന്ത് വെള്ളം വറ്റിച്ചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് ചുവന്ന മുളകു പൊട്ടിക്കുക. ഇതിലേക്ക് സവാളയിട്ട് നല്ലപോലെ വഴറ്റണം. ബ്രൗണ്‍നിറമാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങള്‍ ചേര്‍ക്കാം. അല്‍പം കറിവേപ്പിലയും ഇടാം. ഇത് നല്ലപോലെ ഇളക്കി മസാല ബീഫില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. വെള്ളം മുഴുവന്‍ വറ്റിയ ശേഷമായിരിക്കണം ഉപയോഗിക്കേണ്ടത്.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here