പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ ചിക്കൻ സുക്ക ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല
ചേരുവ
ചിക്കൻ – 1/2 Kg
കാശ്മീരി മുളക് -10 എണ്ണം
ഉലുവ – 1/4t Spn
കുരുമുളക് – 1 tspn
മല്ലി- 1 tabsn
നല്ല ജീരകം – 1 tsn
ഗ്രാമ്പു – 3, ഏലക്ക – 2, പട്ട
സവാള – 2
തക്കാളി – 1
പച്ചമുളക് – 5
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 Spnവീതം
വെളുത്തുള്ളി – 3 അല്ലി
മഞ്ഞൾ പൊടി
തേങ്ങ – 1 cup
എണ്ണ
മല്ലിയില
ഉപ്പ്
തയ്യാറാക്കുന്നവിധം
കാശ്മീരി മുളക് മുതൽ പട്ടവരെയുള്ള സാധനങ്ങൾ എണ്ണയിൽ വറുത്തെടുക്കുക.ഇത് വെളുത്തുള്ളിയും മഞ്ഞൾ പൊടിയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. സവാള, തക്കാളി ചെറുതായി അരിയുക. മുളക് പേസ്റ്റ് തേങ്ങയിൽ ചേർത്ത് കൈ കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇവ വഴറ്റുക.ഇതിലേക്ക് ചിക്കൻ ഉപ്പും ചേർത്ത് മൂടി വെച്ച് വേവിക്കുക. പകുതി വേവാകുമ്പോൾ മിക്സ് ചെയ്ത് വെച്ചിരിക്കുന്ന തേങ്ങ ചേർക്കുക. ചിക്കൻ വെന്ത് വെള്ളം വറ്റിക്കഴിയുമ്പോൾ മല്ലിയില ചേർത്ത് ഇറക്കാം.
ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ സ്നേഹിതർക്കായി ഷെയർ ചെയ്യൂ ദിവസവവും പുതിയ ചേരുവകൾ ലഭിക്കുവാനായി പേജ് ലൈക് ചെയ്യൂ .