പുഴമീൻ കറി

0
1646

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ പുഴമീൻ കറി ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവ‍

മീന്‍- 1 കിലോ
കുടമ്പുളി- 6 കഷണം
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
കടുക്- 1/2 ടീസ്പൂണ്‍
ഉലുവ- 1/4 ടീസ്പൂണ്‍
കറിവേപ്പില- 2 തണ്ട്
ചെറിയുള്ളി- 11 എണ്ണം
വെളുത്തുള്ളി- 12 എണ്ണം
ഇഞ്ചി- 1 കഷണം
പച്ചമുളക്- 5 എണ്ണം
മുളക്‌പൊടി- 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

പുഴമീന്‍ കഴുകി വ്യത്തിയാക്കിവെക്കുക. ചെറു ചൂട് വെള്ളത്തില്‍ കുടമ്പുളി കുതിര്‍ക്കാന്‍ വെക്കുക. ഒരു മണ്‍ച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉലുവ ചേര്‍ത്ത് താളിക്കുക. ശേഷം കറിവേപ്പില, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ അമ്മിയില്‍ അരച്ചെടുക്കുക. ഇത് കറിയില്‍ ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. കുതിര്‍ത്ത് വെച്ച കുടമ്പുളിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളയ്ക്കാന്‍ വെയ്ക്കുക.

തിളയ്ക്കുമ്പോള്‍ മീന്‍ ചേര്‍ത്ത് വേവിക്കുക. മീന്‍ വെന്ത്, ചാറ് കുറുകിവരുന്നത് വരെ വേവിക്കുക. വാങ്ങിവെച്ചതിന് ശേഷം കറിവേപ്പിയും വെളിച്ചെണ്ണയും കറിയുടെ മുകളില്‍ ചേര്‍ക്കുക. ചട്ടി നന്നായി അടച്ചുവെയ്ക്കുക. അരമണിക്കൂറിന് ശേഷം ഉപയോഗിക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here