പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ തണ്ണിമത്തൻ ഐസ്ക്രീം ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല
ചേരുവ
കുരു കളഞ്ഞ തണ്ണിമത്തൻ അരിഞ്ഞത് – 2 കപ്പ്
പാൽ – 1 ലിറ്റർ
പഞ്ചസാര – 2 കപ്പ്
ചോളപ്പൊടി – 4 ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം
തണ്ണി മത്തനും പഞ്ചസാരയും കുക്കറിൽ 3 വിസിൽ വരെ വേവിയ്ക്കുക .
തണുത്തു കഴിഞ്ഞാൽ ഈ മിശ്രിതം മിക്സിയിൽ നന്നായി അരച്ചെടുക്കുക .
ഈ അരപ്പ് പാലും ചോളപ്പൊടിയും ചെറു തീയിൽ പാതി തിളച്ചാൽ ചേർത്തു നന്നായി ഇളക്കി ചേർക്കുക.
തണുത്തു കഴിഞ്ഞാൽ ഫ്രീസറിൽ സെറ്റ് ആകാൻ വക്കുക ( 6-8 മണിക്കൂർ )
സെറ്റ് ആയ മിശ്രിതം കുറച്ചു കുറ ച്ചായി കോരിയെടുത്ത് മിക്സിയിൽ അടിച്ചെടുക്കുക
ഗാർണിഷ് ചെയ്യാൻ തണ്ണി മത്തനൊ മറ്റു പഴങ്ങളോ ഉപയോഗിക്കാം ഐസ് ക്രീമിന് കൂടുതൽ നിറം കിട്ടാൻ തണ്ണി മത്തൻ കൂടുതൽ ചേർക്കാം
കൂടുതൽ ക്രീമി ആകാൻ പാൽപാടയും പഞ്ചസാരയും അടിച്ചു ചേർക്കാം
നോണ്‍ വെജിറെരിയന്സിനു കോഴി മുട്ടയും ചേര്‍ക്കാവുന്നതാണ് നല്ല പതം കിട്ടുകയുംചെയ്യും
ഈ പോസ്റ്റ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ സ്നേഹിതർക്കും പങ്കുവെക്കുക .കൂടുതൽ വിഭവങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തുവാൻ പേജ് ലൈക് ചെയ്തു സപ്പോർട്ട് ചെയ്യുക