പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ ഇഞ്ചി മുട്ടായി ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല
ചേരുവ
ഇഞ്ചി 100 g
പഞ്ചസാര മുക്കാൽ കപ്പ്
ഏലക്ക 2 എണ്ണം പൊടിച്ചത് (optinal)
നെയ് കാൽ ടീ സ്പൂൺ (optinal)
ഉപ്പ് ഒരു നുള്ള്
തയ്യാറാക്കുന്നവിധം
ആദ്യം മിട്ടായി സെറ്റ് ചെയ്യാൻ ഉള്ള പാത്രത്തിലേക്ക് അല്പ്പം നെയ് തടവി വയ്ക്കുക.ഇഞ്ചി തൊണ്ട് കളഞ്ഞ് കഴുകി എടുത്ത ശേഷം ചെറുതായി കട്ട് ചെയ്ത് അല്പം വെള്ളം ഒഴിച്ച് നല്ല പോലെ അരച്ച് എടുക്കുക. ഒരു പാൻ ചൂടാക്കി ഇതിലേക്ക് പഞ്ചസാരയിട്ട് 3 ടേബിൾ വെള്ളം ഒഴിച്ച് അലിയിക്കുക.ഇതിലേക്ക് ഇഞ്ചി അരച്ചതും ഉപ്പും ഇട്ട് തീ കുറച്ച് തുടരെ ഇളക്കി കൊടുക്കുക .കുറുകി തുടങ്ങുമ്പോൾ നെയും കൂടി ഇട്ട് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ പാത്രത്തിലേക്ക് മാറ്റി പകുതി സെറ്റാകുമ്പോൾ കട്ട് ചെയ്ത് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം കഴിക്കാം