തേനൂറും ജിലേബി

0
3575

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ ജിലേബി ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

 

ചേരുവ

ഉഴുന്ന് പരിപ്പ് – 500 ഗ്രാം ( കൂടുതല്‍ ഉണ്ടാക്കെണ്ടവര്‍ക്ക് കൂടുതല്‍ എടുക്കാം അതിനനുസരിച്ച് മറ്റു ചേരുവകളും കൂട്ടി എടുത്താല്‍ മതി )

നെയ്യ് – 400 ഗ്രാം ( നറുനെയ് ആണ് നല്ലത് ഒരു പ്രത്യേക സ്വാദ് ഉണ്ടാകും )

പഞ്ചസാര – 750 ഗ്രാം ( മധുരം കുറവ് വേണ്ടവര്‍ക്ക് കുറയ്ക്കാം കൂടുതല്‍ വേണ്ടവര്‍ക്ക് കൂട്ടാം നിങ്ങളായി നിങ്ങടെ പാടായി )

ജിലേബി കളര്‍ – പാകത്തിന് ( ഏതു കളര്‍ വേണമെങ്കിലും ഇടാം ..മഞ്ഞ…ചുവപ്പ്..ഓറഞ്ചു…പച്ച വേണമെങ്കില്‍ അതും ഇടാം )

തയ്യാറാക്കുന്നവിധം

ഉഴുന്ന് പരിപ്പ് എടുത്തു മൂന്നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിരാന്‍ ഇടുക നന്നായി കുതിര്‍ന്ന ശേഷം ഇതെടുത്തു വൃത്തിയായി അരച്ച് എടുക്കുക തരിയൊന്നും ഉണ്ടാകാന്‍ പാടില്ല നന്നായിത്തന്നെ അരയണം മിക്സിയൊക്കെ ഉള്ളപ്പോള്‍ അരയ്ക്കാന്‍ ആര്‍ക്കും ഒരു പാടുമില്ല അമ്മിയില്‍ അരച്ച് നോക്കിയേ ആരോഗ്യത്തിനും നല്ലതാ ( എന്താണ് അമ്മി എന്ന് ആരും ചോദിച്ചേക്കല്ലേ )

അടുത്തതായി പഞ്ചസാര ലേശം വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കാം ( ഇതൊന്നു അരിച്ച് എടുത്താല്‍ നല്ലതാ എന്തെങ്കിലും കരട് ഒക്കെയുണ്ടെങ്കില്‍ പോയിക്കിട്ടും ) ഇനി ഇതിലേയ്ക്ക് കളര്‍ ചേര്‍ത്ത് ഇളക്കാം ( വേണമെങ്കില്‍ ഇതിലേയ്ക്ക് അല്പം തേന്‍ കൂടി ചേര്‍ക്കാം ) ഇതവിടെ ഇരിക്കട്ടെ കേട്ടോ

ഇനി ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ഒരു കണ്ണന്‍ ചിരട്ടയില്‍ അല്ലങ്കി വേണ്ട ഒരു പ്ലാസ്റ്റിക് കവര്‍ എടുത്തു അതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന മാവോഴിക്കുക ഇത് ഒരു കോണ്‍ ആകൃതിയില്‍ മുകള്‍ ഭാഗം കൂട്ടിപ്പിടിക്കുക എന്നിട്ട് അതിന്റെ അടിയില്‍ ദ്വാരം ഇടുക ഇതിലൂടെ ജിലെബിയുടെ ആകൃതിയില്‍ വട്ടത്തില്‍ മാവ് പിഴിഞ്ഞ് നെയ്യിലെയ്ക്ക് ഒഴിക്കുക …ഇത് രണ്ടു വശം മറിച്ച് ഇട്ടു മൂക്കുമ്പോള്‍ കോരി തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ഇടുക

ഇനി ഇത് നന്നായി കുതിര്‍ന്നു കഴിയുമ്പോള്‍ പഞ്ചസാര പാനിയില്‍ നിന്നും കോരി മാറ്റാം

കൊതിയൂറും ജിലേബി റെഡി …ഇനി എടുത്തു ആവശ്യംപോലെ കഴിക്കാം …ഷുഗര്‍ ഉള്ളവര്‍ കുറച്ചു കഴിച്ചാല്‍ മതി ….അപ്പോള്‍ എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കുക തീര്‍ച്ചയായും ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here