മീൻ അച്ചാർ

0
5484

പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ.ഭക്ഷണത്തിനും ,വസ്ത്രത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്. പലതരം ഭക്ഷണങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം.അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു വിഭവമായ മീൻ അച്ചാർ ആണു ഞാൻ പരിചയപ്പെടുത്തുന്നത്.തീർച്ചയായും ഉണ്ടാക്കി നോക്കുക അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല

ചേരുവ

നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് )- 1 കിലോ

കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

കുരുമുളക് പൊടി – 1/2 ടേബിള്‍സ്പൂണ്‍

ഇഞ്ചി – രണ്ട്‌ കഷണം (നീളത്തില്‍ അരിഞ്ഞത്)

വെളുത്തുള്ളി – അര കപ്പ്‌

പച്ചമുളക് – 6 എണ്ണം

ഉലുവ – 1 ടീസ്പൂണ്‍

വിനാഗിരി – ആവശ്യത്തിന്

കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്

ഉപ്പു – പാകത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. അതിനുശേഷം പൊടിഞ്ഞു പോകാതെ നല്ല പോലെ ബൌണ്‍ നിറമാകുന്നവരെ
വറുത്തെടുക്കണം (.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)

ഇനി വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.
ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്ചേര്‍ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക ( മൂക്കിലേക്ക് നല്ലമണം ഒക്കെ കേറിവരും ഇപ്പോള്‍ ). ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,
അതിനുശേഷം വിനാഗിരി തിളപ്പിച്ച്‌ ആറ്റി ഇതില്‍ ഒഴിക്കണം.

അവസാനം ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണം ആയിരിക്കും. മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് നോക്കിയിട്ട് വേണമെങ്കില്‍ മാത്രം ചേര്‍ക്കുക.

മീന്‍ അച്ചാര്‍ തയ്യാര്‍. ഇനി ഇത് തണുക്കുമ്പോള്‍ കഴുകി ഉണക്കിയ കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക. കുപ്പിയില്‍ ആക്കി വച്ചതിനു ശേഷം ഇടയ്ക്കിടെ ഒന്ന് കുലുക്കി യോജിപ്പിക്കുന്നത് നല്ലതാണ് …ഫ്രിഡ്ജില്‍ വച്ചാല്‍ അച്ചാര്‍ കുറെ നാള്‍ കേടാകാതെ ഇരിക്കും
ഈ അച്ചാര്‍ ഉണ്ടാക്കിയ ദിവസം തന്നെ കഴിക്കാം…ഇരിക്കുംന്തോരും ഇതിന്റെ സ്വാദ് കൂടും നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.സ്പൂണ്‍ കുപ്പിയിൽ തന്നെ ഇട്ടു വയ്ക്കാതിരിക്കുക അല്ലെങ്കില്‍ അച്ചാർ വേഗം പൂപ്പൽ പിടിച്ചു കേടായി പോകും.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here