തലയിലെ താരന് മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്. മുടി കൊഴിയുക മാത്രമല്ല, ശിരോചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാക്കും. താരന് കൂടുതലായാല്‍ പുരികവും കണ്പീലികളും കൊഴിയാനും ചര്‍മത്തില്‍ അലര്‍ജിയുണ്ടാകാനും സാധ്യതയേറെയാണ്.താരന് പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം ചില ലളിതമായ വഴികളെക്കുറിച്ചറിയൂ,വെളുത്തുള്ളി താരന് അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക
ആര്യവേപ്പില താരന് കളയാന്‍ നല്ലതാണ്. ഇത് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഒരു ദിവസം മുഴുവന്‍ ഇങ്ങനെ വയ്ക്കണം. അതിനുശേഷം ഇല കളഞ്ഞ് ഈ വെള്ളം കൊണ്ടു മുടി കഴുകാം. ഈ വെള്ളം മാത്രം തലയില്‍ ഒഴിയ്ക്കുക. ഷാംപൂവോ സോപ്പോ വേണ്ട. ഇത് അടുപ്പിച്ചു ചെയ്യാം.നിങ്ങളുടെ തലയിലെ താരനെ ഇല്ലാതാക്കുന്ന അത്ഭുതം ഡോക്ടർ പറയുന്നത് അറിയാം മറ്റുള്ളവരിലേക്ക് എത്തിക്കാം