ബാത്രൂം ടൈലിലെ കറ വെറും ഒരുമിനിട്ടിൽ കളയാം വീട്ടിലെ ഇ മിശ്രിതം മാത്രം മതി

0
30673

വീടുകളിൽ ഏറ്റവും എളുപ്പത്തിൽ വൃത്തികേടാവുന്ന സ്ഥലങ്ങൾ ബാത്റൂമും കിച്ചനുമാണ്. എണ്ണമെഴുക്കും അഴുക്കും പെട്ടെന്നു പിടിക്കുന്ന ഈ ഭാഗങ്ങൾ വളരെ വേഗത്തിൽ രോഗാണു വളർച്ചയ്ക്ക് സാഹചര്യം ഒരുക്കുന്നു. പെട്ടെന്നു വൃത്തിയാക്കുവാൻ വിപണിയിൽ നിന്നു ലഭിക്കുന്ന മിക്കവയിലും മനുഷ്യശരീരത്തിനു ഹാനികരമായ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടാവും, അറിയാതാണെങ്കിലും അവ അലർജിക്കു കാരണമായേക്കും.

അധികം ചിലവില്ലാതെ അടുക്കളയും ബാത്റൂമും വൃത്തിയാക്കാനുള്ള മിശ്രിതങ്ങൾ‍ വീട്ടിൽത്തന്നെ തയ്യാറാക്കാം.

1.വിനാഗിരി – വൈറ്റ് വിനാഗിരിയും വെള്ളവും തുല്യ അളവിൽ യോജിപ്പിച്ചതോ അല്ലെങ്കില്‍ സാധാരണ വിനാഗിരിയോ സ്പ്രേ ചെയ്ത് 20 മിനിറ്റിനു ശേഷം ഉരച്ചു കഴുകിയാൽ കൗണ്ടർടോപ്പിലെയും ടൈലിലെയും ചെളി എളുപ്പത്തിൽ നീങ്ങും. ക്ലോസറ്റിലെയും മറ്റും കറ നീക്കി നല്ല തിളക്കം നൽകാൻ വൈറ്റ് വിനഗറിനു സാധിക്കും.

2.ബ്ലീച്ചിങ് പൗഡർ – ബാത്റൂം ഫ്ലോറിൽ ബ്ലീച്ചിങ് പൗഡർ ഇട്ട് കുറച്ചുനേരം കഴിഞ്ഞ് ഉരച്ചു കഴുകുന്നത് രോഗാണു നശീകരണത്തിനും മണ്ണിര ശല്യം ഇല്ലാതാക്കാനും സാധിക്കും. ക്ലോസറ്റും വാഷ്ബേസനും വൃത്തിയാക്കുവാൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാവുന്നതാണ്.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here