ആദ്യരാത്രി തന്നെ ഭർത്താവിനെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചവൾ എന്ന ചീത്തപ്പേര് കേൾക്കേണ്ടി വന്നാലും സാരമില്ല ഇത് ചെയ്തേ പറ്റൂ

0
30326

ആദ്യരാത്രിയിൽ തന്നെ ഭർത്താവിനെ പോലീസിനെകൊണ്ട് അറസ്റ്റ് ചെയ്യിച്ചവൾ എന്ന ചീത്തപ്പേര് കേൾക്കേണ്ടിവന്നാലും സാരമില്ല ഇത് ചെയ്തേ പറ്റൂ.അവളുടെ തീരുമാനം ഉറച്ചതായിരുന്നു.. അവൾ നമ്പർ ഡയൽ ചെയ്ത് പോലീസിനോട് കാര്യങ്ങൾ പറഞ്ഞ് തീർന്നതും അവൻ കുളികഴിഞ്ഞ് ബാത്ത്റൂം വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു.അവനെ കണ്ടതും അവൾ ഫോൺ പുറകിലേക്ക് പിടിച്ചു. അവളുടെ കണ്ണുകളിൽ കനലെരിയു ന്നത് അവന് അപ്പോൾ മനസ്സിലാക്കാനായില്ല.എന്താടോ ഒരു മൂഡോഫ് പോലെ.വീട്ടിൽ നിന്ന് വിട്ട് പോന്നതിന്റെ ആണോ?.സാരമില്ല തനിക്ക് ഇനി ഞാനില്ലേ?” ടവ്വൽ കൊണ്ട് തലതോർത്തുന്നതിനിടയിൽ അവളെ നോക്കി അവൻ പറഞ്ഞു.

അവൾക്ക് ദേഷ്യം കൂടിക്കൂടി വന്നു.അവന്റെ മുഖത്തേക്ക് കാർപ്പിച്ച് തുപ്പാനാണ് അവൾക്ക് തോന്നിയത്.അവനോട് ഒരുപാട് ഇഷ്ടം തോന്നിയത് കൊണ്ട് തന്നെയാണ് ഈ വിവാഹത്തിന് അവൾ സമ്മതിച്ചത്.ആരേയും ആകർഷിക്കത്ത സ്വഭാവമായിരുന്നു അവന്റേത്.ആർക്കും അവനെക്കുറിച്ച് ഒരു പരാതി പോലുമില്ലായിരുന്നു.അത്കൊണ്ട് അവനിൽ ഇങ്ങനൊരു നീചൻ ഒളിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കാനായതു മില്ല.ഉള്ളതെല്ലാം വിറ്റുപെറുക്കി തന്നെ കെട്ടിച്ചയച്ച അച്ഛന്റെ മുഖം മനസ്സിലേക്ക് വന്നതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.എങ്കിലും നിജസ്ഥിതി അറിഞ്ഞാൽ അച്ഛൻ തന്നെ മനസ്സിലാക്കുമെന്ന് തന്നെ അവളുറച്ച് വിശ്വസിച്ചു.കണ്ണാടിയിൽ നോക്കി മുഖം ചീകുകയായിരുന്ന അവൻ ഇടയ്ക്ക് അവളെ ശ്രദ്ധിക്കുന്നുണ്ടായിരു ന്നു.ബാത്ത്റൂമിലേക്ക് കയറുന്നത് വരെ അവൾ വളരെ സന്തോഷവതിയായിരുന്നല്ലോ എന്നവനോർത്തു.പെട്ടെന്ന് അവൾക്ക് എന്താണ് സംഭവിച്ചതെന്ന് അവന് മനസ്സിലാക്കാനായില്ല.

അവൻ ചീപ്പ് താഴെ വച്ച് അവളുടെ അരികിലേക്കായി നടന്നു.അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.അവനവളുടെ അരികിലിരുന്ന് അവളുടെ കൈകളിൽ പിടിച്ചു.പെട്ടെന്ന് തന്നെ അവൾ കുതറിമാറി.അത് കണ്ട് അവനാകെ അമ്പരപ്പായി എന്ത് പറ്റിയെടോ സുഖമില്ലേ?അവളതിന് മറുപടി പറഞ്ഞില്ല അവളുടെ ദേഷ്യം മുഴുവൻ പുറത്തുവരാതിരിക്കാനായി അവൾ പാടുപെടുന്നുണ്ടായിരുന്നു.അവൻ വീണ്ടും അവളുടെ അടുത്തേക്ക് വന്ന് അവളെ അവനിലേക്കടുപ്പിക്കാൻ ശ്രമിച്ചതും അവളലറി.തൊടരുതെന്നെ.അത് കേട്ട് അവൻ പെട്ടെന്ന് ഭയന്ന് പിന്നിലേക്ക് മാറി.എന്താ ശരണ്യ ഇത്? തനിക്ക് എന്നെ ഇഷ്ടമല്ലാ യിരുന്നെങ്കിൽ കല്ല്യാണത്തിന് മുന്നേ പറയായിരുന്നില്ലേ? ഇതൊരുമാതിരി.അല്പം ദേഷ്യത്തോടെയാണ് അവനത് പറഞ്ഞത്.

അവൾ അവനെ തുറിച്ച് നോക്കി ആ കണ്ണുകൾക്ക് തന്നെ ദഹിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് അവന് തോന്നി.കല്ല്യാണത്തിന് മുന്ന് നിങ്ങളിത്ര നീചനാണെന്നത് എനിക്കറിയില്ലായിരുന്നു.ദൈവമാണ് ഇപ്പോഴെങ്കിലും എനിക്ക് ഇത് കാണിച്ച് തന്നത്..?അവളത് പറഞ്ഞതും അവൻ വിയർക്കാൻ തുടങ്ങി.കുളിക്കാൻ പോകാൻ നേരം ഫോൺ ചാർജ്ജറിൽ വച്ച സ്ഥലത്തേക്ക് അവന്റെ ശ്രദ്ധതിരിഞ്ഞു.ഫോണവിടെ കാണാഞ്ഞതും കാര്യങ്ങളുടെ ഏകദേശരൂപം അവന് മനസ്സിലായി.ഇത്ര സമയം കൊണ്ട് ഫോൺ അവൾ പരിശോധിക്കുമെന്ന് കരുതിയതുമില്ല… നമ്പർ ലോക്ക് ആയി ബെർത്ത് ഇയർ കൊടുത്തതിനാ ലാവാം അവൾക്ക് പെട്ടെന്ന് മനസ്സിലാക്കാനായത് എന്നവനോർത്തു.

അധികം ആലോചിച്ച് തലപുണ്ണാക്കണ്ട.നിങ്ങളുടെ ഫോൺ പരിശോധിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹവുമില്ലായിരുന്നു എന്റെ ഫോണിൽ ബാലൻസ് തീർന്നത് കൊണ്ട് അച്ഛനെ ഒന്ന് വിളിക്കാനായി മാത്രമാണ് ഞാൻ നിങ്ങളുടെ ഫോൺ ഒരൂഹം വച്ച് തുറന്നത്.അതേ സമയത്ത് തന്നെ നിങ്ങടെ ആ നെറികെട്ട ഗ്രൂപ്പിൽ ആ പിക്ച്ചർ വന്നത്.നിങ്ങളുടെ യഥാര്‍ത്ഥ മുഖം ദൈവം എനിക്ക് കാട്ടിത്തരുകയായിരുന്നു.അത് കേട്ടതും അവന്റെ തൊണ്ട വരളാൻ തുടങ്ങി.അവന് വാക്കുകൾ കിട്ടുന്നില്ലായിരുന്നു.. എല്ലാം അവളറിഞ്ഞിരിക്കുന്നു എന്ന് അവന് മനസ്സിലായി.അവനുടൻ അവളുടെ കാലിലേക്ക് വീണു.പ്ലീസ് എന്നോട് മാപ്പാക്കണം ഇതിന്റെ പേരിൽ ഒരു പ്രശ്നമുണ്ടാക്കരുത് ഞാനെന്ത് വേണമെങ്കിലും ചെയ്യാം ആ ഗ്രൂപ്പ് ഞാൻ ഡിലീറ്റ് ചെയ്യാം ഇനി ഒരിക്കലും ഇതാവർത്തിക്കില്ല ഇത് പുറത്തറിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

അവൻ പറഞ്ഞത് കേട്ട് അവനോട് അവൾക്ക് കൂടുതൽ ദേഷ്യമാണ് തോന്നിയത്.നിങ്ങളൊക്കെ മരിക്കുക തന്നെയാണ് നല്ലത്.എത്രയോ പേർ നിങ്ങളുടെയൊക്കെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കാനാവാതെ ചതിയിൽ പെടുന്നുണ്ട്.ഇനി ഇത് ആവർത്തിക്കാതിരിക്ക ണമെങ്കിൽ ഞാനിത് പുറത്ത് കൊണ്ടു വന്നേ പറ്റൂ.അവളുടെ സ്വരം ഉറച്ചതാണെന്ന് അവന് മനസ്സിലായി.പ്ലീസ് എന്റെ അമ്മ ഇതറിഞ്ഞാ സഹിക്കില്ല എല്ലാവരും എന്നെ കാറിതുപ്പും ദയവ് ചെയ്ത് ഇതാരോടും പറയരുത്.ഹും അമ്മ നാണമുണ്ടോടോ തനിക്കിത് പറയാൻ സ്വന്തം അമ്മയുടെ ഫോട്ടോസ് വരെ ഗ്രൂപ്പിലിട്ട് കാമം ആസ്വദിക്കുന്ന തനിക്ക് എന്ത് യോഗ്യതയുണ്ടെടോ അമ്മയെന്ന പേര് ഉച്ചരിക്കാൻ പിറന്നുവീണ കുഞ്ഞുങ്ങളിൽ നീയൊക്കെ എന്ത് കാമമാണ് കാണുന്നത് നിന്നെപ്പോലെയുള്ള മാനസികരോഗികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക തന്നെവേണം.

അവളത് പറഞ്ഞ് തീർന്നതും വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേൾക്കാൻ തുടങ്ങി.അത് കേട്ടതും ഭയം മൂലം അവന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി.ചെന്ന് വാതിൽ തുറക്ക്.. നിങ്ങളെ കൊണ്ടുവാൻ വന്നവരാണ് അവർ.നിങ്ങളുടെ ഗ്രൂപ്പിലുള്ള എല്ലാ അവന്മാരേയും അവര് പൊക്കീട്ടുണ്ടാവും.അതിനുള്ള തെളിവുകൾ ഞാനവർക്ക് കൈമാറിയിട്ടുണ്ട്.മകനെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോകുന്നത് കണ്ടിട്ടും ആ അമ്മയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പോലും വീണില്ല ആ മനസ്സ് മരവിച്ചിരുന്നു.അവൾ അവരുടെ അടത്തേക്ക് നടന്നു.അച്ഛൻ ഇപ്പോൾ വരും എന്നെ കൊണ്ടുപോകാൻ… അമ്മയ്ക്ക് എന്നോട് ദേഷ്യമുണ്ടേൽ മനസ്സിൽ വയ്ക്കരുത്.. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ ചെയ്തു അത്ര മാത്രം.

നീ ചെയ്തത് തന്നെയാണ് ശരി ഒരു അമ്മയെന്ന നിലയിൽ ഞാൻ ഏറ്റവും വേദനിച്ച ദിവസം ആണ് ഇന്ന് സമൂഹത്തിന് ആപത്തായി മാറിയാൽ അത് സ്വന്തം മകനായാലും ഇതിൽ കൂടുതൽ ശിക്ഷ വിധിക്കാനില്ല പീഢനങ്ങൾ നടന്ന് പെൺകുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രമാണ് പുറംലോകം അറിയുന്നത് ഇത്തരക്കാരെ ആരും തിരിച്ചറിയി ല്ല എത്രയോ ഗ്രൂപ്പുകളുണ്ടാവും ഇത് പോലെ സ്വന്തം കുട്ടികളുടേയും അമ്മയുടേയും പെങ്ങളുടേയും ഭാര്യമാരുടേയും ഫോട്ടോസ് ഇട്ട് അതിൽ കാമം കണ്ടെത്തി രസിക്കുന്നവർ ഇത്തരം കാമവെറിയന്മാർ നാടിന് വലിയ ആപത്താണ് ഇവരെ വെളിച്ചത്ത് കൊണ്ടു വരണമെങ്കിൽ സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ് ശുദ്ധികലശം തുടങ്ങേണ്ടത്. എനിക്ക് ചെയ്യാൻ കഴിയാത്തത് നീ ചെയ്തു മോളേ.

രചന :പ്രവീൺ ചന്ദ്രൻ

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here