പോസ്റ്റ് ഓഫിസ് പ്രതിമാസ വരുമാന പദ്ധതി എങ്ങനെ എന്ന് മനസിലാക്കാം

0
26801

നമ്മളെല്ലാവരും തന്നെ നമുക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്നും കുറച്ചെങ്കിലും സേവ് ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ് ല്ലോ. നമ്മൾ പൈസ ബാങ്കിൽ നിക്ഷേപിച്ചും കുറികൾ ആയി ചേർന്നും ഭാവിയിലെ പലകാര്യങ്ങൾക്കും ആയി അവ ഉപയോഗിക്കാറുണ്ട്.നമ്മുടെ പൈസ ഏറ്റവും ഉചിതമായ രീതിയിൽ ഉചിതമായ സ്ഥലത്ത് സേവ് ചെയ്യുവാൻ ആണ് ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ റിസ്ക്ക് കുറച്ചു മാത്രമുള്ള ഡെപ്പോസിറ്റുകൾ ആണ് നമുക്ക് ഇഷ്ടം. അങ്ങനെ നോക്കുകയാണെങ്കിൽ നമ്മുടെ പോസ്റ്റ് ഓഫീസിൽ സ്ഥിരനിക്ഷേപം ചെയ്യുകയാണെങ്കിൽ നമുക്ക് പ്രതിമാസം പലിശ ലഭിക്കുന്നതാണ്.

മുതിർന്നവർക്കും ജോലിക്ക് പോകുവാൻ സാധിക്കാത്ത വർക്കും ഇത് വളരെ അധികം ഉപകാരപ്പെടുന്നു. പോസ്റ്റ് ഓഫീസിൽ അഞ്ചുവർഷത്തേക്ക് നാലരലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ മാസംതോറും 7.6 ശതമാനം പലിശ നിരക്കിൽ 2850 രൂപ നമുക്ക് ലഭിക്കുന്നതാണ്.സാധാരണ ബാങ്കുകളിൽ ആണെങ്കിൽ പലിശയിനത്തിൽ 6.7 ശതമാനമാണ് ലഭിക്കുന്നത്. അങ്ങിനെ നമുക്ക് ഏറ്റവും വിശ്വസ്തമായ രീതിയിൽ പോസ്റ്റോഫീസിൽ നിക്ഷേപിച്ച മാസന്തോറും പലിശ ലഭിക്കുവാൻ സാധിക്കുന്നതാണ്.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here