പ്രവാസികളുടെ പ്രധാന അസുഖമായ മൂത്രത്തിൽ കല്ലിനു ചില പരിഹാര മാര്ഗങ്ങളും നിർദേശങ്ങളും

0
2655

ഗൾഫ് പ്രവാസികളെ സംബന്ധിച്ച് സര്‍വ്വസാധാരണമായ ഒരു രോഗമാണ്‌ മൂത്രാശയക്കല്ല്‌. മറ്റൊന്നുമല്ല കടുത്ത ചൂടും വെള്ളം കുടിയുടെ കുറവും തന്നെ കാരണം. ചുട്ടുപൊള്ളുന്ന മരുഭൂമിയിലോ അല്ലെങ്കില്‍ ഉഷ്‌ണക്കൂടുതലുള്ള സ്‌ഥലങ്ങളിലോ ജോലിചെയ്യുന്നവര്‍ക്ക്‌ ശരീരത്തിലെ ജലാംശം കുറയുന്നതിന്റെ ഭാഗമായി ഈ രോഗം വരാം. ഇത് കൂടാതെ പലവിധ കാരണങ്ങള്‍ ഈ രോഗത്തിന്‌ ഹേതുവായി ചൂണ്ടിക്കാണിക്ക പ്പെടുന്നു.

മൂത്രത്തിലെ ഖരമാലിന്യങ്ങള്‍ വലിച്ചെടുത്ത്‌ വെള്ളത്തില്‍ ലയിപ്പിച്ച്‌ പുറംതള്ളുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൃക്കകള്‍ക്ക്‌ ആവശ്യമായ വെള്ളം കിട്ടാതെവരുമ്പോള്‍ സാന്ദ്രത കൂടിയ ഖരമാലിന്യങ്ങള്‍ പരലുകളായി അടിഞ്ഞുകൂടി പരസ്‌പരം ഒട്ടിച്ചേര്‍ന്ന്‌ കല്ലുകള്‍ രൂപപ്പെടുന്നു. അതുകൊണ്ട്‌ സാധാരണഗതിയില്‍ കുടിക്കുന്ന വെള്ളത്തേക്കാള്‍ കൂടിയ അളവില്‍ ഇത്തരം സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വെള്ളം കുടിക്കണം. പരലുകളായി അടിഞ്ഞുകൂടുന്ന രാസവസ്‌തുക്കള്‍ പ്രധാനമായും കാത്സ്യം, ഫോസ്‌ഫറസ്‌, യൂറിക്‌ ആസിഡ്‌ എന്നിവയാണ്‌. ആധുനിക മനുഷ്യന്റെ കൃത്രിമ ഭക്ഷണരീതികളും സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളാണ്‌ രോഗകാരണമായി പ്രകൃതിചികിത്സകര്‍ കാണുന്നത്‌. അതുകൊണ്ട്‌ അഴുക്ക്‌ നീക്കുന്നത്‌ രോഗനിവാരണമായും. ഇപ്പോഴത്തെ ഫാസ്‌റ്റ് ഫുഡും കൃത്രിമഭക്ഷണങ്ങളും ടിന്‍ഫുഡും രക്‌തത്തെ വിഷസങ്കലനാവസ്‌ഥയിലേക്ക്‌ നയിക്കുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here