സോഷ്യൽ മീഡിയ വിചാരിച്ചാൽ നടക്കാത്ത കാര്യം ഇല്ല ശ്രീക്കൊരു കൂട്ട് വേണം സുഹൃത്തിന്റെ കുറിപ്പ്

0
2180

ശ്രീക്കൊരു കൂട്ട് വേണം എന്റെ സുഹൃത്ത് ശ്രീകാന്ത് പുതിയകളത്തിലിന് (Sreekandh Sreekandh Pk) വേണ്ടിയാണീ കുറിപ്പ്.ശ്രീ മലപ്പുറം ജില്ലയിലെ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയും 32 വയസുകാരനുമാണ്.മസ്കുലാര്‍ ഡിസ്ട്രോഫി (പേശികള്‍ക്ക് ബലക്കുറവ് അനുഭവിക്കുന്ന അവസ്ഥ) രോഗബാധിതനാണ് ശ്രീ. എന്നിരുന്നാലും സ്വന്തമായി നടക്കാനും സ്വന്തം കാര്യങ്ങളെല്ലാം സ്വയം ചെയ്യാനും ശ്രീക്ക് പറ്റും.ചെറുപ്പത്തിലേ അച്ഛനും ഏഴ് വര്‍ഷം മുന്നേ അമ്മയും മരിച്ച ശ്രീ ഇപ്പോള്‍ താമസിക്കുന്നത് വല്യമ്മയുടെ മകന്റെ കുടുംബത്തോടൊപ്പമാണ്. ശ്രീ സ്വന്തമായി വെക്കുന്ന വീടിന്റെ പണി പൂര്‍ത്തിയാകാറായിട്ടുണ്ട്.

ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട ശ്രീ പിന്നീട് വല്യമ്മയുടെ മകന്റെ സംരക്ഷണത്തിലായിരുന്നെങ്കിലും പ്ലസ്ടു പഠന സമയത്ത് അദ്ദേഹത്തിന്റെ മരണത്തോടെ ആ സംരക്ഷണവും ഇല്ലാതായി.ഏത് മനുഷ്യനും തളര്‍ന്നു പോയേക്കാവുന്ന ജീവിത സാഹചര്യത്തിലും ശ്രീ തളരാതെ ഇടറാതെ ജീവിതത്തോട് പടപൊരുതി ടെക്നിക്കല്‍ വിഭാഗത്തില്‍ പ്ലസ്ടു പൂര്‍ത്തിയാക്കുകയും പിന്നീട് മഞ്ചേരിയില്‍ സ്വന്തമായി ഇലക്ട്രോണിക്സ് റിപ്പയറിംഗ് കട നടത്തി വരികയായിരുന്നു.

ഇങ്ങനെ ജോലി ചെയ്തോണ്ടിരിക്കെ തന്നെ പി.എസ്.സി പരിശീലനം ആരംഭിക്കുകയും കഠിന പരിശ്രമത്തിലൂടെ പൊതുവിഭാഗത്തോട് തന്നെ മത്സരിച്ച് ഉയര്‍ന്ന മാര്‍ക്കോടെ റാങ്ക് പട്ടികകളില്‍ ഇടം നേടുകയും ഓഫീസ് അറ്റന്‍ഡന്റ്, എല്‍.ഡി.സി, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തുടങ്ങിയ വിവിധ പോസ്റ്റുകളിലേക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ തന്നെ നിയമന ഉത്തരവ് നേടുകയും ചെയ്തു.നിലവില്‍ ശ്രീ മലപ്പുറം ജില്ലയില്‍ റവന്യൂ വകുപ്പില്‍ ജീവനക്കാരനാണ്. ഏറനാട് താലൂക്ക് ഓഫീസില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്ത് വരികയാണ്.

ശ്രീക്ക് ജീവിതം എന്നും ഒരു പോരാട്ടമായിരുന്നു എന്ന് സാരം.കൂടെപ്പിറപ്പുകള്‍ എന്ന് പറയാന്‍ ആരും തന്നെയില്ലാത്ത ശ്രീ ഇപ്പോള്‍ ഒരു കൂട്ട് തേടിക്കൊണ്ടിരിക്കയാണ്.അവന്റെ ജീവിതസാഹചര്യവും പശ്ചാതലവും മനസ്സിലാക്കി ശ്രീക്കൊരു തുണയായി തണലായി താങ്ങായി മാറാന്‍ ഹൃദയവിശാലതയുള്ള സ്നേഹവും കരുതലും കൈമുതലായുള്ള പെണ്‍കുട്ടികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒരു വിവാഹത്തെക്കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ ശ്രീക്ക് ഒരു പങ്കാളി ഉണ്ടാകുന്നത് വളരെ അനുഗ്രഹമായിരിക്കുമെന്നത് എല്ലാര്‍ക്കും മനസിലാവുമല്ലോ.വധുവിനെ സംബന്ധിച്ച് അങ്ങനെ പ്രത്യേകിച്ച് നിബന്ധനകള്‍ ഒന്നും തന്നെയില്ല. ശ്രീ ഹിന്ദു മതവിശ്വാസിയാണ്. വധുവിന്റെ ജാതിയും പ്രശ്നമല്ല. അല്പം വിദ്യാസമ്പന്നയാണെങ്കില്‍ തരക്കേടില്ല എന്നുണ്ട്. ഏത് ജില്ലയാണേലും പരിഗണിക്കും.ഏറ്റവും വലിയ നിബന്ധന അവനെ മനസിലാക്കുന്ന, അവനെ ബാദ്ധ്യതയായി കാണാത്ത, സ്നേഹസമ്പന്നയായ, അവന് താങ്ങും തണലുമായി മാറാന്‍ സന്നദ്ധതയുള്ള ആളായിരിക്കണമെന്ന് മാത്രം. കൂടാതെ അവന് താങ്ങായി നില്‍ക്കുന്നതിന് പ്രതിബന്ധമാകാത്ത തരത്തില്‍ ഇതേ അവസ്ഥകളിലുള്ളവരേയും പരിഗണിക്കും.

കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയണമെന്നുള്ളവര്‍ക്കായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ താഴെ ചേര്‍ക്കുന്നു.8086548687 (വീട്)7306730339 (നിഥിന്‍)8075185963 (ശ്രീകാന്ത്)9809070801 (എന്റെ നമ്പര്‍)ഇങ്ങനെ ഒരു കുറിപ്പ് ഫേസ്ബുക്കിലിടാന്‍ കാരണം അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകുന്നതിനും കൂടുതല്‍ പേരിലേക്ക് എത്തുന്നതിനുമാണ്. ആയതിനാല്‍ പറ്റുന്ന എല്ലാവരും പോസ്റ്റ് ഷെയര്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. അത് വഴി ശ്രീക്ക് ഒരു കൂട്ട് കിട്ടിയാല്‍ നമുക്ക് സന്തോഷിക്കാം.
MA Haseeb

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here