നിങ്ങൾക്ക് സ്വന്തമായി വാഹനം ഉണ്ടെങ്കിലോ അല്ലെങ്കിൽ ഡ്രൈവർ ആണെങ്കിലോ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്

0
6015

നിങ്ങൾക്ക് സ്വന്തമായി വാഹനം ഉണ്ടെങ്കിലോ അല്ലെങ്കിൽ ഡ്രൈവർ ആണെങ്കിലോ ഉറപ്പായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് എന്റെ ജീവിതാനുഭവത്തിൽ നിന്ന് പറയുന്നത് .നാം പോലും അറിയാതെ ആണ് നമുക്ക് ചില ചതികൾ സംഭവിക്കുന്നത് അന്ന് സംഭവിക്കാതിരിക്കാൻ ഇത് തീർച്ചയായും നിങ്ങളുടെ മനസ്സിൽ ഉണ്ടാകും.ഇന്നലെ വീട്ടില്‍ പോകുമ്പോള്‍ സംഭവിച്ചത് ഇപ്പോഴും എന്നെ വല്ലാതെ അലട്ടുന്നു ഇന്നലെ ഏകദേശം ഉച്ചയ്ക്ക് ഞാന്‍ എന്‍റെ വീട്ടില്‍ പോകുകയായിരുന്നു.

ബംഗ്ലൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നും നമ്മുടെ പഴയ മൈസൂര്‍ റോഡ്‌ വഴി പോകുമ്പോള്‍ വഴി വക്കില്‍ ഒരു പോലീസ് വേഷധാരി കൈ കാണിച്ചു ഞാന്‍ ഉടനെ വണ്ടി ഒതുക്കി നിര്‍ത്തി ശേഷം അദ്ദേഹം പറഞ്ഞു വണ്ടിയുടെ ഡിക്കി തുറക്കാന്‍ ഉടനെ വണ്ടിയില്‍ നിന്നും ഇറങ്ങാതെ തന്നെ ഞാന്‍ ഡിക്കി തുറന്നു അയാള്‍ വണ്ടിയുടെ ഡിക്കി പരിശോധിച്ച് ശേഷം എന്നോട് ഓക്കേ പൊയ്കോളൂ എന്ന് പറഞ്ഞു ഞാന്‍ ഉടനെ വണ്ടി എടുത്തു ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടു നീങ്ങുന്നതിനിടെയില്‍ എന്‍റെ പിറകിലെ കണ്ണാടിയിലൂടെ പോലീസ്സുകാരനെ നോക്കുമ്പോള്‍ അദ്ദേഹം വളരെ പെട്ടന്ന് തന്നെ ഫോണ്‍ എടുത്ത് വേറെ ആരെയോ കാള്‍ ചെയ്യുന്നത് ഞാന്‍ കണ്ടു.

എനിക്കെന്തോ പന്തികേട്‌ തോന്നി അല്പം ദൂരെയായി ആളൊഴിഞ്ഞ ഭാഗത്ത്‌ റോഡ്‌ സൈഡില്‍ ഞാന്‍ വണ്ടി നിര്‍ത്തി എഞ്ചിന്‍ ഓഫ്‌ ചെയ്തു ഡിക്കി തുറന്നു നോക്കുമ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്ക്ക് ഊഹിക്കാമോ കാഴ്ച കണ്ട ഞാന്‍ ഒരു നിമിഷം നിശ്ചലമായി പോയി എന്തോ ഒരു പൌഡര്‍ വെളുത്ത നിറത്തിലുള്ളത് രണ്ടു ടിന്നുകളിലായി നിറച്ചിരിക്കുന്നു ഇത് എന്താണെന്ന് എനിക്ക് മനസിലായി നിങ്ങള്‍ക്കും മനസ്സിലായി കാണുമല്ലോ എന്ത് ചെയ്യണമെന്നു അറിയാതെ ഞാന്‍ പകച്ചുനിന്നു. പിന്നെ ഒന്നും ആലോചിച്ചില്ല ഉടനെ ആ ടിന്നുകള്‍ എടുത്തു പുറത്തേക്ക് എറിഞ്ഞു ഞാന്‍ യാത്ര തുടര്‍ന്ന്. നേരത്തെ എന്‍റെ വണ്ടി നമ്പരും മറ്റും വേറെ ആര്‍ക്കോ ഇന്‍ഫര്‍മേഷന്‍ കൊടുത്തത് ആണെന്ന് ഞാന്‍ ഊഹിച്ചു എന്റെ ഊഹം തെറ്റിയില്ല.

കുറച്ചു ദൂരം യാത്ര ചെയ്തപ്പോഴേക്കും മറ്റൊരു പോലീസ് ഓഫീസര്‍ വണ്ടിക്കു കൈ കാണിച്ചു വണ്ടി നിരത്തിയത് അയാള്‍ വളരെ പെട്ടന്ന് എന്‍റെ അടുത്തു വന്നു ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു ഈ പ്രാവശ്യം ഞാന്‍ ഡിക്കി തുറന്നു പുറത്തിറങ്ങി അയാള്‍ അകവും പുറവും ഒരുപാട് പരിശോധിച്ച് ശേഷം എന്നെയും പരിശോധിച്ചു അയാള്‍ക്ക്‌ ഒന്നും ലഭിക്കാതെ ഇളിഭ്യനായി നിക്കുന്നത് ഞാന്‍ കണ്ടു ശേഷം അയാള്‍ക്ക് എന്നെ പരഞ്ഞുവിടെണ്ടി വന്നു. എന്‍റെ ഈ അനുഭവം ഞാന്‍ ഇവിടെ പറയുന്നത് ആര് വണ്ടിക്ക് കൈ കാണിച്ചാലും ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുമ്പോള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങുക അവര്‍ എന്തൊക്കെ ചെയ്യുന്നു എന്ന് ശ്രദ്ധിക്കുക ഇല്ലെങ്കില്‍ അവസാനിക്കുന്നത്‌ നിങ്ങളുടെ ജീവിതം ആയിരിക്കും ഈ വിവരം മാക്സിമം നിങ്ങളുടെ കൂട്ടുകാരിലും എത്തിക്കൂ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here