ഹൈവയിൽ വെച്ചാണ് ഇത് സംഭവിച്ചതെങ്കിൽ ഇതെഴുതാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല എന്താണ് സംഭവിച്ചത് എന്നറിയുമോ

0
12226

ഒരിക്കൽ എന്റെ സുഹൃത്തിന്റെ കാറിൽ അബൂദാബി സൗദി എക്സ്പ്രസ് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്നു.സുഹൃത്താണ് ഡ്രൈവ് ചെയ്യുന്നത്. കാറിന്റെ വേഗത ഏകദേശം നൂറ്റി അറുപത് കിലോമീറ്ററിന് അടുത്തുണ്ട്.കാറിന് ചെറുതായി വിറയൽ അനുഭവപ്പെടുന്നതായി തോന്നി.അതൊന്നും വക വെയ്ക്കാതെ സുഹൃത്ത് വളരെ വേഗതയിൽ യാത്ര തുടരുകയാണ്.അവസാനം അറുപത് കിലോമീറ്റർ വേഗത പരിധിയുള്ള റോഡിലേക്ക് തിരിഞ്ഞപ്പോൾ വലിയൊരു ശബ്ദത്തോട് കൂടി കാറ് ആടിയുലഞ്ഞ് സ്പീഡ്‌ ട്രാക്കിൽ നിന്നും തെന്നിമാറി അവസാന ട്രാക്കിൽ കയറി ഇടിച്ചു നിന്നു.ആ ട്രാക്കിൽ വാഹനമില്ലാത്തതിനാലും സ്പീഡ്‌ 60 ൽ താഴെയായത് കൊണ്ടും വലിയൊരു അപകടത്തിൽ നിന്നുമാണ് ഞങ്ങൾ രക്ഷപ്പെട്ടത്.

വാഹനത്തിന് സാരമായ കേടുപാടും പറ്റി.ഹൈവയിൽ വെച്ചാണ് ഇങ്ങിനെ സംഭവിച്ചിരുന്നുവെങ്കിൽ ഇതെഴുതാൻ ചിലപ്പോൾ ഞാൻ ഉണ്ടാകുമായിരുന്നില്ല. എന്താണ് സംഭവിച്ചത് എന്നറിയുമോ ?സുഹൃത്ത് രണ്ടാഴ്ച മുമ്പാണ് കാറിന് പുതിയ ടയർ മാറ്റിയത്.എന്നാൽ ടയർ കടക്കാരൻ 5 വർഷം പഴക്കമുള്ള ചിലവാകാതെ സ്റ്റോറിൽ കെട്ടിക്കിടന്ന ടയറാണ് സുഹൃത്തിന് നൽകിയത്.കടക്കാരോടുള്ള വിശ്വാസം കാരണം ടയർ ഉണ്ടാക്കിയ തീയ്യതി സുഹൃത്ത് ശ്രദ്ധിച്ചതുമില്ല.ഇവിടെ കടക്കാരൻ ചെറിയൊരു ലാഭത്തിന് വേണ്ടി വിശ്വാസവഞ്ചന നടത്തുകയായിരുന്നു.
എന്നാൽ അതിനു വിലകൊടുക്കേണ്ടി വന്നത് എന്റെ സുഹൃത്തിനും.

ഉഷ്ണകാലത്ത് അമ്പത് ഡിഗ്രിയിലധികം ചൂടുള്ള ഈ രാജ്യത്ത് മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടയർ ഉപയോഗിക്കാൻ പാടില്ലാ എന്നാണ് നിയമം. ഇനി തേയ്മാനം സംഭവിച്ചിട്ടുണ്ടെങ്കിൽ മൂന്ന് വർഷത്തിന് മുമ്പേ ടയർ മാറ്റേണ്ടതായി വരും.
എന്നാൽ കൂടുതൽ ജനങ്ങളുമത് മുഖവിലക്കെടുക്കാറില്ല എന്നതാണ് ഏറ്റവും ഖേദകരം.കാലാവധി കഴിഞ്ഞ ടയറുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ചിലപ്പോൾ ടയറിന് കാണാൻ പ്രശ്നങ്ങളൊന്നുമുണ്ടാവണമെന്നില്ല.
എന്നാൽ അതിന്റെ മെറ്റീരിയലിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടാകാം.സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

യാത്ര തുടങ്ങുന്നതിനു മുൻപ് നമ്മുടെ വാഹനത്തിന്റെ ടയറിൽ ആവശ്യത്തിന് കാറ്റുണ്ടോ എന്ന് വല്ലപ്പോഴും ഒന്നു നോക്കുന്നതല്ലാതെ എപ്പോളെങ്കിലും ആ ടയറിൽ എഴുതിയിരിക്കുന്നത് എന്തൊക്കെയാണെന്ന് ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടോ..??ടയർ നിർമ്മാതാക്കളുടെ പേര്, ടയറിന്റെ സൈസ് അളവുകൾ എന്നിവയ്ക്കു പുറമെ നാം ശ്രദ്ധിക്കാത്ത, അല്ലെങ്കിൽ പെട്ടെന്ന് എന്താണെന്ന് പിടികിട്ടാത്ത ചില അക്കങ്ങൾ കൂടി അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.അതും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.ഒരു ചെറിയ അശ്രദ്ധയ്ക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടിവന്നേക്കാം.നാം ഉപയോഗിക്കുന്ന ടയറുകൾക്ക് കമ്പനി ഒരു കാലാവധി (expiry period) നിർണ്ണയിച്ചിട്ടുണ്ട് എന്നറിയാമോ..??ഇല്ലെങ്കിൽ അറിഞ്ഞുകൊള്ളൂ അങ്ങനെ ഒന്നുണ്ട്.മിക്കവാറും രാജ്യങ്ങളിൽ ഒരു നിശ്ചിത കാലാവധിക്കുമേൽ പഴകിയ ടയറുകൾ വിൽക്കാൻ പാടില്ല എന്നത് നിയമമാണ്.

സാധാരണയായി കമ്പനി ടയർ ഉണ്ടാക്കിയ ഡേറ്റ് മുതൽ അടുത്ത 4 വർഷങ്ങളാണ് ഒരു ടയർ ഏറ്റവും ആരോഗ്യത്തോടെ ഇരിക്കുന്ന കാലം.ഷോറൂമിൽ നിന്നും വാങ്ങുന്ന ടയർ 4 വർഷങ്ങൾക്കുമേൽ പഴക്കമുള്ളതാണോ എന്ന് പ്രിത്യേകം ശ്രദ്ധിക്കുക.എങ്ങനെ_പരിശോധിക്കാം.??പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക.എല്ലാ ടയറിലും ആ വൃത്തത്തിനുള്ളിൽ കൊടുത്തിരിക്കുന്നതുപോലെ ഒരു നാലക്കസംഖ്യ രേഖപ്പെടുത്തിയിട്ടുണ്ടാകും.
അതിൽ ആദ്യ രണ്ടക്കങ്ങൾ ടയർ ഉണ്ടാക്കിയ മാസത്തെയും അവസാന രണ്ടക്കങ്ങൾ ടയർ ഉണ്ടാക്കിയ വർഷത്തെയും സൂചിപ്പിക്കുന്നു.

ഉദാഹരണം :1619 എന്നാണ് ടയറിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ 2019 ലെ 16 മത്തെ ആഴ്ചയിൽ ഉണ്ടാക്കിയ ടയർ ആണത്.അതായത് 2019 ഏപ്രിൽ മാസം.
ഇത്തരത്തിലാണ് ടയർ ഉണ്ടാക്കിയ മാസം കണക്കാക്കുന്നത്.(ഇനിയും മനസ്സിലായില്ലെങ്കിൽ ചിത്രങ്ങൾ നോക്കുക. )ഇനി മറ്റൊന്ന്..
കടയിൽ പോയി 4 വർഷത്തിൽ താഴെ പഴക്കമുള്ള പുതിയ ടയർ നോക്കി വാങ്ങിയാലും ജോലി കഴിഞ്ഞു എന്ന് കരുതേണ്ട.ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ.അധികം ഓട്ടമില്ലാത്ത കാറുകളിൽ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് സ്റ്റെപ്പിനി ടയർ.ഉപയോഗിക്കുന്ന ടയറുകൾ പംക്ചർ ആയാൽ മാത്രമല്ലേ നാം സ്റ്റെപ്പിനി തേടൂ.ഇനി മറക്കരുത്, ടയറുകൾ പഞ്ചർ ആയാലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ സ്റ്റെപ്പിനി ടയർ മാറ്റി ഇട്ടുകൊണ്ടേയിരിക്കണം.അവനും ഇച്ചിരി ഓടി തേയട്ടെ.

പിന്നെ ഇടയ്ക്കൊക്കെ വണ്ടിയുടെ അടുത്തുപോയി ടയറുകളുടെ ആരോഗ്യം കാര്യമായി ഒന്ന് ശ്രദ്ധിക്കണം.എത്രത്തോളം തേഞ്ഞുതീർന്നു, എങ്ങനെയാണ് തേഞ്ഞിരിക്കുന്നത്, ഒരു സൈഡ് മാത്രം വെട്ടി തേയുന്നുണ്ടോ.ഇതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു വേണ്ട പരിഹാരങ്ങൾ വൈദ്യരെ കാണിച്ചു ചെയ്യുക.അതുപോലെ ഓടുന്ന ടയറുകൾ 5 വർഷമൊക്കെ വലിയ കുഴപ്പമില്ലാതെ ഓടിപൂർത്തിയാക്കിയാൽ പിന്നെ അവന്റെമേൽ എപ്പോളും ഒരു കണ്ണ് വയ്ക്കുക.
6 വർഷം പൂർത്തിയായാൽ ( ആയെങ്കിൽ മാത്രം..) ഒരു ചെറിയ ചെക്കപ്പ് ഒക്കെ നടത്തി കുട്ടപ്പനാക്കുക.അപ്പൊ ഇനി കടയിൽ പോയി ടയർ വാങ്ങുമ്പോൾ അത് ഉണ്ടാക്കിയ വർഷവും മാസവും ഒന്ന് ശ്രദ്ധിക്കാൻ മറക്കേണ്ടാട്ടോ.

കടപ്പാട്✍🏻 ജലാൽ ബേവിഞ്ച

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here