പ്രമേഹ രോഗിയാണ് രക്തസമ്മർദ്ദവുമുണ്ട് രണ്ടു ദിവസമായി ഗ്യാസാണ് എന്നു പറഞ്ഞു നെഞ്ചിന്റെ ഇടതു വശത്തിന് താഴെയായി

0
9377

പ്രമേഹ രോഗിയാണ് രക്തസമ്മർദ്ദവുമുണ്ട് രണ്ടു ദിവസമായി ഗ്യാസാണ് എന്നു പറഞ്ഞു നെഞ്ചിന്റെ ഇടതു വശത്തിന് താഴെയായി വയറിന്റെ ഭാഗത്തുള്ള വേദന കൊണ്ടു നടക്കുന്നു.എന്തേ രണ്ടു ദിവസമായിട്ട് ആശുപത്രിയിൽ വന്നില്ല ? ഞാൻ ചോദിച്ചു.അത് പിന്നെ ഡോക്ടറെ നെഞ്ചിന്റെ നടുക്ക് അല്ലല്ലോ വേദന, വയറിന്റെ ഭാഗത്തായിട്ടല്ലോ? രോഗി പറഞ്ഞു.പ്രമേഹ രോഗികൾക്ക് അസ്വസ്ഥയായും, ചെറിയ നെഞ്ചു വേദന, വയറു വേദന, പുറക് വശത്തുള്ള വേദന, ഇടത് കൈകളിലേക്ക് വേദനയോ കഴപ്പോ അനുഭവിക്കുക എന്നിവയൊക്കെ ഒരു പക്ഷെ ഹാർട്ട് അറ്റാക്ക് ആവാം.ഞാൻ പറഞ്ഞു.

ഗ്യാസിന്റെ പ്രശ്നം മുൻപേ ഉണ്ട് സാറേ. അതാകുംഎന്തായാലും നമുക്കൊരു ഈ.സി.ജി.എടുക്കാം ഞാൻ പറഞ്ഞു.ഈ.സി.ജി യിൽ ടി വേവ് വേരിയേഷൻ ഉണ്ട്. നേരെ കാർഡിയോളജി വിഭാഗത്തിലേക്ക് വിട്ടിട്ടുണ്ട്.T വേവ് നല്ല എലവേഷനുണ്ട് v3, v4 ലീഡുകളിൽ. കൂടാതെ T ഇൻവേർഷനുമുണ്ട് രണ്ടു ലീഡുളിൽ.പ്രിയപ്പെട്ടവരെ, വീണ്ടും പറയട്ടെ.പ്രേമേഹമുള്ളവർക്ക് നേരെ നെഞ്ചിൽ തന്നെ വേദന വരണമെന്നില്ല. മുകളിൽ പറഞ്ഞ രീതിയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ കാണിക്കാം.ഒരു ഈ.സി.ജി എടുക്കേണ്ട കാര്യമല്ലേയുള്ളു. നെഞ്ചു വേദന വന്നാൽ വെച്ചോണ്ടിരിക്കരുത്.

ഡോ. ഷിനു

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here