24 മണിക്കൂർ ഫോണിൽ കുത്തി നിന്നെ കൊണ്ട് ഒരു ഉപകാരം ഇല്ല എന്ന് ‘അമ്മ പറഞ്ഞപ്പോ ചെയ്തതാണ്

0
18497

ഇന്ന് എനിക്ക് ഉണ്ടായ ഒരു അനുഭവം പറയാം.കുറച്ചുനാളായി എന്റെ വീട്ടിലെ വൈദ്യുതി മാത്രം ഇടക്ക് മുടങ്ങുന്നുണ്ടായിരുന്നു.ചുറ്റുമുള്ള വീടുകളിൽ ഈ പ്രശ്നം ഉണ്ടായിരുന്നില്ല.വീടിനടുത്തുള്ള പോസ്റ്റിലെ ഫ്യൂസ് പോകുന്നതാണ് കാരണം.പലപ്പോഴായി ഇത് തുടർന്നപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു.എന്നാൽ കയറുവാനുള്ള ഏണി ഇല്ല അടുത്തതവണ വരുമ്പോൾ ശെരിയാക്കാം എന്ന മറുപടിയാണ് ലഭിച്ചിരുന്നത്. (തിരക്ക് കൊണ്ടായിരിക്കും )ജനുവരി 21നും 25നും ഇത് തുടർന്നു .എല്ലാ ഉപകരണങ്ങൾ ആയി വന്നിട്ടുപോലും ശെരിയാക്കിയില്ല.ഇന്നും പതിവുപോലെ രാവിലെ ഫ്യൂസ് പോയി സ്ഥിരം വരുന്നവർ തന്നെ ഇന്നും വന്നു.സ്ഥിരം ചോദ്യം ഞാനും ചോദിച്ചു

ചേട്ടാ :- ഞങ്ങളുടെ വീട്ടിലെ ആ ലൈൻ incoming കണക്ഷനിൽ കൊടുത്താൽ ഞങ്ങൾ ഈ ദുരിതം അനുഭവിക്കണോ?സ്ഥിരം മറുപടി:- അടുത്ത തവണ ആകട്ടെ🤨ചേട്ടാ :- അപ്പുറത്തെ പറമ്പിലേക്കാണ് ഈ ലൈൻ പോകുന്നത് വേനൽ കാലം തുടങ്ങാറായി ഓലയും മരചില്ലയും കൊണ്ട് വീണ്ടും ഫ്യൂസ് പോകും ഇതിപ്പോ എത്ര തവണയായി നിങ്ങൾ വരുന്നു.മറുപടി ഇല്ലാതെ അവർപോയി  അമ്മയുടെ വക സദാസമയവും നെറ്റിലും വാട്സപ്പിലും മൊബൈലിലും നോക്കിയിരിക്കാൻ അവനു നേരം ഉണ്ട് വീട്ടിലെ കാര്യത്തിന് നേരം ഇല്ല അപ്പോഴാണ് അമ്മ പറഞ്ഞതിനെപ്പറ്റി ഞാനും ഓർത്തത്‌ 🤩നേരെ facebook എടുത്തു KSEB facebook page കണ്ടുപിടിച്ചു വിശദമായ ഒരു മെസ്സേജ് അയച്ചു ഫോട്ടോയും കൊടുത്തു.സത്യം പറയാലോ ഒരു പ്രതീക്ഷയും ഉണ്ടായില്ല 10.30 ന് മെസ്സേജ് അയച്ചു .

10.35 മറുപടി കിട്ടി ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്ന്. 11.50 ജീവനക്കാർ എത്തി 11.55 എല്ലാം നേരെയാക്കി ലൈനും മാറ്റി നൽകി .എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ എന്ന് ഇങ്ങോട്ടു പറയുകയും ചെയ്തു. വേറൊരു കാര്യം ഇത്തവണ മുകളിൽ കേറാൻ ഏണി ഉണ്ടായില്ലട്ടോ Facebook കൊണ്ട് ഇങ്ങനെയും കുറച്ചു ഉപകാരങ്ങൾ ഉണ്ടെന്നു ഇന്നാണ് മനസിലായത്. ഇതുപോലുള്ള കാര്യങ്ങൾ നിങ്ങൾക്കും KSEB page ൽ അറിയിക്കാം അവരെ കൊണ്ട് പറ്റുന്നതാണെങ്കിൽ അവർ തീർച്ചയായും പരിഹരിക്കും.എന്തോ ഇതൊക്കെ കാണുമ്പോൾ അഭിമാനം തോനുന്നു. മനസ്സറിഞ്ഞു ഒരു BIG SALUTE and LOVE ❤️❤️❤️❤️  ഈ പോസ്റ്റ്‌ കൊണ്ട് ആരെയും തരം താഴ്ത്തി കണ്ടിട്ടില്ല
KSEB PAGE ന്റെ link ചുവടെ ചേർക്കുന്നു.https://www.facebook.com/ksebl/ .ഇത് നീ ഇപ്പോഴാണോ അറിഞ്ഞേ എന്ന് ചോദിക്കുന്നവരോട് ആരും എല്ലാ അറിവും തികഞ്ഞവരല്ല ഇത് മറ്റുള്ളവർക്ക് ഉപകാരപ്പെടും എന്ന് തോന്നുന്നുണ്ടങ്കിൽ ഒന്ന് ഷെയർ ചെയ്തേക്ക്.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here