ഡിവോര്‍സ്സ് പേപ്പറില്‍ ഒപ്പിടും നേരം എന്റെ കൈകള്‍ വിറച്ചിരുന്നു, അപ്പോഴും അവളുടെ കണ്ണിലെ കനലുകള്‍ അണഞ്ഞിരുന്നില്ല.ഒപ്പിടില്‍ കഴിഞ്ഞു ഇറങ്ങാന്‍ നേരമാണു സിനി എന്നെ പുറകില്‍ നിന്ന് വിളിച്ചത്,അച്ചായ.എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി കേട്ട വിളി, ഞാന്‍ തിരിഞ്ഞ് അവളെ നോക്കി
ഇനി നമ്മള് തമ്മില്‍ എന്ന് കാണുമെന്ന് അറിയില്ല, എനിക്ക് ഒരു ആഗ്രഹമുണ്ട്, സമയമുണ്ടകുമോ എനിക്കായി കുറച്ച് നേരം.സിനിയുടെ വാക്കുകള്‍ കേട്ട ഞാന്‍ അവളുടെ മുഖത്തെക്ക് നോക്കി നിന്നു ഇന്നത്തെ ഭക്ഷണം അച്ചായനോടോപ്പം കഴിക്കണമെന്നോരു ആഗ്രഹം, സമയമുണ്ടോ.എന്നോടോപ്പം ഹോട്ടലിലെക്കുള്ള യാത്രയില്‍ സിനി പുറത്തെക്ക് നോക്കിയിരുക്കുകയായിരുന്നു, വണ്ടി മുന്നോട് ഓടി തുടങ്ങിയപ്പോഴെക്കും എന്റെ ചിന്തകള്‍ എട്ട് വര്‍ഷം പുറകിലെക്ക് ഓടിയിരുന്നു.
ആദ്യമായി കണ്ട പെണ്ണുകാണലില്‍ തനിക്ക് കിട്ടിയ സൗഭാഗ്യം ആയിരുന്നു സിനി,കുടുമ്പ മഹിമ കൊണ്ടും, സൗന്ദര്യം കൊണ്ടും, വിദ്യഭ്യാസം കൊണ്ടും ഒത്തിണങ്ങിയ അവള് തന്റെ ഭാഗ്യമാണെന്ന് കൂട്ടുകാരും വീട്ടുകാരും പറഞ്ഞപ്പോള്‍, കുറച്ചൊന്നുമല്ല ഞാന്‍ അഹങ്കരിച്ചത്.വിവാഹത്തിനു ശേഷം അവളുമായുള്ള ജീവിതം താന്‍ സ്വപ്നം കണ്ടതിലും അപ്പുറമായിരുന്നു.സന്തോഷത്തിന്റെ മാധുര്യം കൂട്ടി ദൈവം തന്ന രണ്ട് മക്കളും,കൂടെ ജോലി ചെയ്യുന്ന സിസിലിയുമായി ഏതോ ഒരു നശിച്ച നിമിഷത്തില്‍ തുടങ്ങിയ ചങ്ങാത്തം ചെന്നെത്തിയത് അവളുമായുള്ള ഒളിച്ചോട്ടത്തില്‍ ആയിരുന്നു, താന്‍ അവളുമായി സുഖിച്ച് നടക്കുന്നതിനിടയില്‍ ഈ പാവത്തിനെയും എന്റെ രണ്ട് മക്കളെയും ഞാന്‍ മറന്നു, നിറഞ്ഞോഴുകിയ കണ്ണുകള്‍ അവള് കാണാതിരിക്കാന്‍ ഞാന്‍ പാടു പെട്ടു.
നിര്ത്തു ആ കാണുന്നതാണു ഹോട്ടല്‍ എന്ന സിനിയുടെ വാക്കു കേട്ട് ഡ്രൈവര്‍ ആ ഹോട്ടലിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി,ഹോട്ടല്‍ പാരഡൈസ്, പെണ്ണു കണ്ടതിനു ശേഷം ഞങ്ങള്‍ ആദ്യമായി കണ്ട ഹോട്ടല്‍, വിവാഹ വാര്‍ഷികവും , മക്കളുടെ ബേര്‍ത്തിഡെ പാര്‍ട്ടിയും ഒരുമിച്ചിരുന്ന് ആഘോഷിച്ച അതെ ഹോട്ടലില്‍ അവളോടോപ്പമുള്ള അവസാനത്തെ ഭക്ഷണം.ഒന്നും മീണ്ടാതെ അവളോടോപ്പം ഞാനും അകത്ത് കയറി, സ്ഥിരം സീറ്റുകള്‍ ആരോ കയ്യേറിയിരുക്കുന്നു, എന്റെ അരികിലായി അവള് വന്നിരുന്നു.
സിസിലി എന്റെ പണം കണ്ട് ഇറങ്ങി വന്നതാണെന്ന് മനസ്സിലാക്കന്‍ എനിക്ക് നാലു വര്‍ഷം വേണ്ടി വന്നു, കയ്യിലുള്ളത് വിറ്റ് പെറുക്കി നാലു വര്‍ഷം അവളോടോപ്പം സുഖിച്ചു, പണം തീര്‍ന്നെന്ന് മനസ്സിലാക്കിയപ്പോള്‍ അവള് വേറെ ഒരുത്തനെ തിരഞ്ഞു പിടിച്ചു, പിന്നിടുള്ള നാലു വര്‍ഷം അലച്ചിലായിരുന്നു, തന്റെ മക്കളെ പറ്റിച്ചതിനു, ഭാര്യയെ വഞ്ചിച്ചതിനു ദൈവം തന്ന ശീക്ഷ,തിരികെ വന്നു തിരഞ്ഞു ഇവരെ കണ്ടുമുട്ടിയപ്പോള്‍ മടിക്കുത്ത് അഴിക്കാതെ ജോലി ചെയ്ത് എന്റെ മക്കളെ വളര്‍ത്തുന്ന അവളെ കണ്ടപ്പോള്‍ എന്നോട് ആവശ്യപ്പെട്ടത് ഡിവോര്‍സ്സ് മാത്രമായിരുന്നു, കാലു പിടിച്ച് മാപ്പ് ചോതിച്ചെങ്കിലും കല്ലായി മാറിയ അവളുടെ മനസ്സില്‍ എന്റെ കണ്ണിരിനു സ്ഥാനം ഉണ്ടായിരുന്നില്ല.
സാര്‍ മെനു എന്ന സപ്ലൈറുടെ സംസാരമാണു ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്, ആഹാരം കഴിക്കുന്നതിനിടയില്‍ കൈയ്യില്‍ കരുതിയ ലേയിസ് താഴെക്കിട്ടിട്ട് അവളുടെ കാലിലോന്ന് തൊട്ടു, മാപ്പപക്ഷേയാണെന്ന് മനസ്സിലായത് കൊണ്ടാകണം അവള് കാല് പുറകിലെക്ക് വലിച്ചു.പോകാന്‍ ഇറങ്ങും നേരം അവള് എന്നെ ഒന്ന് ചേര്‍ത്ത് പിടിച്ച് കവിളില്‍ ഒരു മുത്തം തന്നു, അത് വേരെ അടക്കി വെച്ചിരുന്ന അവളുടെ സങ്കടം അണപൊട്ടി ഒഴുകി, ഇറങ്ങാന്‍ നേരം അവള് എന്റെ കൈയ്യില്‍ പിടിച്ചു അന്ന് ചോതിച്ചില്ലെ അച്ചായ ജഡ്ജി ഈ എട്ട് വര്‍ഷം എന്തിനാണു നിങ്ങള്‍ കാത്തിരുന്നെതെന്ന്, എങ്ങനെ കാത്തിരുന്നെന്ന്?
രാത്രിയില്‍ കിടക്കുമ്പോള്‍ ഒരു കത്തിയോടോപ്പം തലയിണയുടെ അടിയില്‍ ഞാന്‍ കരുതാറുള്ള എന്റെ ധൈര്യം, പുറത്തെക്ക് പോകുമ്പോള്‍ ബാഗ്ഗില്‍ കരുതാറുള്ള എന്റെ സുരക്ഷിതത്വം , ഒറ്റക്കാണെന്ന് തോന്നുന്ന നിമിഷങ്ങളില്‍ നേഞ്ചോട് ചേര്‍ത്ത് വെച്ച് പൊട്ടി കരയുന്ന എന്റെ ജീവിതം, അത് ഇന്ന് നിങ്ങള്‍ക്ക് തിരിച്ച് തരണം എന്ന് കരുതി വന്നതാണെന്ന് പറഞ്ഞ് ബാഗില്‍ നിന്ന് അവള് ഞാന്‍ കെട്ടിയ താലിയെടുത്തപ്പോള്‍ നിറ കണ്ണുകളോടെ അവളുടെ മുന്നില്‍ കൈ കൂപ്പി നിന്ന് പോയി.അച്ചായ ഒരിക്കല്‍ കൂടി ഞാന്‍ വിശ്വസിച്ച് കൂടെ പൊന്നെട്ടെന്ന് ചോതിച്ച് അവള് പൊട്ടി കരഞ്ഞപ്പോള്‍ നെഞ്ചിലെക്ക് ചേര്‍ത്ത് നിറുത്തി മാപ്പ് അപേക്ഷിക്കുന്നുണ്ടായിരുന്നു ഒരായിരം തവണ അവളോടും എന്റെ മക്കളോടും.NB: ഇതൊരു കഥയാണ് ജീവിതമല്ല
കടപ്പാട് : ഷാനവാസ്