മക്റോണ_ബഷമിൽ മസാലക്ക് വേണ്ടി മിൻസഡ് മീറ്റ് (കീമ)(ആട് , പോത്ത് , കോഴി ഏതായാലും കുഴപ്പമില്ല അരക്കിലോ.ഓയിൽ രണ്ട് ടീസ്പൂൺ.രണ്ട് സവാള ചെറുതായി അരിഞ്ഞത്.വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ.തക്കാളി നാലെണ്ണം ചെറുതായി അരിഞ്ഞത്.മാഗി ക്യൂബ് ഒരെണ്ണം.നല്ല ജീരകപ്പൊടി ഒരു ടീസ്പൂൺ.മഞ്ഞൾ പൊടി അര ടീസ്പൂൺ.കുരുമിളക് പൊടി ഒരു ടീസ്പൂൺ.എരിവ് കൂടുതൽ വേണ്ടവർ രണ്ടോ മൂന്നോ പച്ചമുളക് ചെറുതായി അരിഞ്ഞ് വെക്കുക.ഗരം മസാല ഒരു ടീസ്പൂൺ.ഉപ്പ് ആവശ്യത്തിന്.മല്ലിയില കുറച്ച്.
ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് അടുപ്പ് കത്തിച്ച് അടുപ്പിൽ വെക്കുക
എന്നിട്ട് അതിലേക്ക് സവാള ഇട്ട് ബ്രൗൺ കളറാവുന്നത് വരെ വഴറ്റുക
ബ്രൗൺ കളറായാൽ അതിലേക്ക് വെളുത്തുള്ളി പച്ചമുളക് എന്നിവ ഇട്ട് ഇളക്കിയ ശേഷം വൃത്തിയാക്കിവെച്ച ഇറച്ചി ഇടുക.ഇറച്ചി ഇട്ട് അത് പകുതി വേവ് ആവുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ച തക്കാളി ചേർത്ത് ചെറുതീയിൽ അത് ഡ്രൈ ആവുന്നത് വരെ ഇളക്കുക.എന്നിട്ടതിലേക്ക് ബാക്കിയുള്ള എല്ലാ മസാലകളും ചേർത്ത് രണ്ട് മൂന്ന് മിനിറ്റ് ഇളക്കിയതിന് ശേഷം മല്ലിയിലയും ഇട്ട് ഇറക്കി വെക്കാം അടുത്തത് മക്റോണ അരക്കിലോ (പാസ്ത) ആവശ്യത്തിനുള്ള വെള്ളം തിളപ്പിച്ച് ഉപ്പും കുറച്ച് ഓയിലും ചേർത്ത് വേവിച്ച് ഊറ്റി വെക്കുക.മക്റോണ അതികം വേവാതെ നോക്കണം.
ഇനി ബഷാമിൽ സോസിന് വേണ്ടി.അഞ്ച് സ്പൂൺ പാൽ പൊടി ഒരു കപ്പ് വെള്ളത്തിൽ കലക്കി വെച്ചത്.തുല്യ അളവിൽ പാൽ ആയാലും കുഴപ്പമില്ല.ബട്ടർ 50 ഗ്രാം.ഓയിൽ 50 മില്ലി.മൈദ 100 ഗ്രാം.മാഗി ഒരു പീസ്.50 ഗ്രാം MOZRALLA SHREDDED CHEES (OPTIONAL)ഉണ്ടാക്കുന്നത്.ആദ്യം ഒരു പാത്രം ചെറുതീയിൽ അടുപ്പിൽ വെച്ച് അതിലേക്ക് ബട്ടറും ഓയിലും ഒഴിക്കുക.ബട്ടർ ഉരുകിയതിന് ശേഷം അതിലേക്ക് മൈദയിട്ട് നന്നായി മിക്സ് ചെയ്യണം.എന്നിട്ട് പാലും മാഗിയും ഇട്ട് അത് കുറുകി ക്രീം ആവുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം.എന്നിട്ട് അതിലേക്ക് ചീസ് ഇട്ട് ഇളക്കി അടുപ്പിൽ നിന്ന് ഇറക്കി വെക്കുക.
വേവിച്ച് വെച്ച മക്റോണയിലേക്ക് നാലഞ്ച് സ്പൂൺ സോസ് ഒഴിച്ച് മിക്സ് ചെയ്ത് ഓവണിൽ വെക്കാവുന്ന ഒരു ട്രേയിലേക്ക് പകുതി മക്റോണ പരത്തിയിടുക.
ട്രേയിൽ ആദ്യം കുറച്ച് സോസ് ഒഴിച്ച് ഒരു ബ്രഷോ മറ്റോ ഉപയോഗിച്ച് തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.അതിൻറെ മേലെ ഇറച്ചിയുടെ മസാലയും പരത്തിയിടുക.
എന്നിട്ട് ബാക്കിയുള്ള മക്റോണയും അതിന് മുകളിൽ പരത്തി ഇട്ടതിന് ശേഷം മുകളിൽ സോസ് ഒഴിച്ച് ആവശ്യമെങ്കിൽ കുറച്ച് ചീസും വിതറി മുകളിലും താഴത്തും കത്തിച്ചു മീഡിയം ചൂടിൽ കത്തിച്ച് വെച്ച ഓവണിലേക്ക് വെച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞാൽ മുകൾ ഭാഗം ബ്രൗൺ കളറായാൽ എടുത്ത് ഉപയോഗിക്കാം.
ബ്രൗൺ ആയിട്ടില്ലെങ്കിൽ താഴ് ഭാഗം ഓഫ് ചെയ്ത് മുകൾ ഭാഗം മാത്രം കത്തിച്ച് വെച്ച് ബ്രൗൺ കളറാക്കുക.ഇനി മാഗിയും പാലും ഉപയോഗിച്ച് മറ്റൊരു വിഭവം വീഡിയോ കാണാം