വീടു നിർമാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത് ഉറപ്പായും ഉപകാരപ്പെടും

0
2840

വീടു നിർമാണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അടിത്തറയുടെ നിർമാണവും വീട് വാർക്കലും. അടിത്തറയുടെ നിർമാണത്തിൽ പിഴവു പറ്റിയാൽ വീട് അമർന്നു പോകാനുള്ള സാധ്യതകൾ ഏറെയാണ്. അതിന് അടിത്തറ ബലത്തോടെ നിർമിക്കണം. മണ്ണിന് ഉറപ്പു പോരെങ്കിൽ പൈലിങ് ചെയ്യേണ്ടിവരും. എന്നാൽ അടിത്തറ നിർമിച്ച ശേഷവും അടിത്തറ നികത്തുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വീട് അമർന്നുപോകാൻ സാധ്യതയുണ്ട്. മാത്രമല്ല, ചിതൽ ശല്യം പോലുള്ള പ്രശ്നങ്ങളും ഈ ഘട്ടത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാകാം.
പ്രാദേശികമായി ഏറ്റവും സുലഭമായ മെറ്റീരിയൽ ഏതാണോ അത് തറ നികത്താൻ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
മണ്ണ്:

ഏറ്റവുമധികംപേർ തറ നിറയ്ക്കാൻ ഉപയോഗിക്കുന്നത് മണ്ണാണ്. ചുവന്ന മണ്ണാണ് ഏറ്റവും മികച്ചത്. പണ്ടുകാലത്ത് ചരൽ കൂടുതലുള്ള മേൽമണ്ണ് മാത്രമാണ് തറയിൽ നിറയ്ക്കാൻ ഉപയോഗിച്ചിരുന്നത്. ഈർപ്പത്തിന്റെ അംശം വളരെ കുറവായിരിക്കുമെന്നതാണ് മേൽമണ്ണിന്റെ ഗുണം. എന്നാൽ ഇന്ന് മേൽമണ്ണ് സുലഭമല്ല. പരമാവധി ഏറ്റവും മുകളിലെ പാളികൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഈർപ്പമുള്ള മണ്ണ്, പഴയ തടിക്കഷണങ്ങൾ, ദ്രവിച്ച വേരുകൾ ഇവയെല്ലാമുണ്ടെങ്കിൽ ചിതലിന്റെ മുട്ടകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതെല്ലാം നീക്കംചെയ്തതിനുശേഷമാണ് ഉപയോഗിക്കുന്നതെങ്കിൽ ചിതൽ ശല്യം കുറയാൻ സാധ്യതയുണ്ട്. മണ്ണ് ഉപയോഗിക്കുമ്പോഴും ഇടയിൽ കല്ലുകളും കട്ടകളും കൂടുതൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇടയിൽ വായു അറകൾ ഉണ്ടെങ്കിൽ വീട് കാലക്രമത്തിൽ ഇരുന്നുപോകാൻ സാധ്യതയുണ്ട്.

മണ്ണ് ഇടുകയാണെങ്കിലും ഏറ്റവും മുകളിലുള്ള രണ്ട്-മൂന്ന് ഇഞ്ച് കനത്തിൽ പാറപ്പൊടി നിറയ്ക്കുന്നത് ചിതൽ കുറയ്ക്കാൻ സഹായിക്കും.

പാറപ്പൊടി:ഏറ്റവും ചെലവു കുറഞ്ഞതും ചിതൽ ശല്യമില്ലാത്തതുമായ സംവിധാനമാണ് ഇത്. പാറമണൽ നിർമിക്കുമ്പോൾ ലഭിക്കുന്ന പൊടിയാണ് തറ നിറയ്ക്കാൻ ഉപയോഗിക്കുന്നത്. പ്രാദേശികമായി വ്യത്യാസമുണ്ടാകുമെങ്കിലും ഒരു ലോഡ് ഏകദേശം 600-800 രൂപയ്ക്ക് ലഭിക്കും.

മണൽ:കടലിനോട് അടുത്ത പ്രദേശങ്ങളിലും മണൽ ലഭ്യത കൂടുതലുള്ള പ്രദേശങ്ങളിലും തറയിൽ നിറയ്ക്കാൻ മണൽ ഉപയോഗിക്കാറുണ്ട്. പഴയ പല വീടുകളും പൊളിക്കുമ്പോൾ ‘പുതിയ വീടു പണിയാൻ ആവശ്യമായ മുഴുവൻ മണലും തറയിൽനിന്നു കിട്ടി’ എന്നു കേൾക്കാറില്ലേ? തറയിൽ നിറയ്ക്കുന്ന മണലാണിങ്ങനെ ലഭിക്കുന്നത്. വായു അറകളോ ചിതലോ ഉണ്ടാകുന്നില്ല എന്നതാണ് മണലിന്റെ ഏറ്റവും വലിയ ഗുണം. അടുത്ത തലമുറയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം. പക്ഷേ, മണൽ ഉപയോഗിക്കുന്നത് ചെലവ് കൂട്ടുമെന്നതിനാൽ മണ്ണ് ഉപയോഗിക്കുന്നവരാണ് കൂടുതൽ.

വെട്ടുകൽപ്പൊടി:വെട്ടുകല്ല് കൂടുതൽ ലഭിക്കുന്ന സ്ഥലങ്ങളിൽ വെട്ടുകൽപ്പൊടി ഈ ആവശ്യത്തിനുപയോഗിക്കാവുന്നതാണ്. എന്നാൽ ഇടയ്ക്ക് വിടവുകൾ വരാതെ ഇടിച്ചു നിരപ്പാക്കിവേണം ഉപയോഗിക്കാൻ. പൊടിഞ്ഞ ഇഷ്ടികയും ഈ ആവശ്യത്തിന് ഉപയോഗിക്കുകയാണെങ്കിൽ ഇതേ കാര്യം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇഷ്ടിക വേവിച്ചെടുത്തതിനാൽ ചിതൽ ശല്യം കുറയും.

കെട്ടിടങ്ങളുടെ വേസ്റ്റ്:പഴയ വീട് പൊളിക്കുമ്പോൾ ബാക്കിയാകുന്ന വേസ്റ്റ് ഫൗണ്ടേഷൻ നിറയ്ക്കാൻ ഉപയോഗിക്കാറുണ്ട്. പക്ഷേ, ഇടിച്ച് കട്ടകൾ ഉടച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. മാത്രമല്ല, തടിയുടെ പൊടിപോലുമില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഏറ്റവും ചെലവു കുറവുള്ള മാർഗങ്ങളിലൊന്നാണിത്. മാത്രവുമല്ല, പ്രകൃതിയോടു യോജിച്ചതുമാണ്.

തറയിൽ നിറയ്ക്കുന്നത് ഏത് നിർമാണസാമഗ്രിയാണെങ്കിലും ‘പെസ്റ്റ് ട്രീറ്റ്മെന്റ്’ ചെയ്യുന്നതാണ് സുരക്ഷിതം. തറ ഇടിച്ച് ഉറപ്പിച്ചതിനു ശേഷം മണ്ണിൽ പലയിടത്തായി നിരവധി കുഴികൾ ഉണ്ടാക്കി വിപണിയിൽ ലഭിക്കുന്ന ചിതൽനാശിനി നിറയ്ക്കുന്നു. ഇത് മണ്ണിൽ ആഴ്ന്നിറങ്ങി മുഴുവൻ സ്ഥലത്തും പരക്കും. പിറ്റേന്ന് കോൺക്രീറ്റ് ചെയ്ത് നിലം ഭദ്രമാക്കാം. പ്രകൃതിദത്തമായ വഴികൾ വേണമെന്നുള്ളവർക്ക് ചരൽ നിറഞ്ഞ മേൽമണ്ണ് ഉപയോഗിച്ച് അടിത്തറ നിറയ്ക്കാം.

പ്രത്യേകം ശ്രദ്ധിക്കാൻ തറയിൽ നിറയ്ക്കാൻ മേൽമണ്ണും പാറപ്പൊടിയും മികച്ചത്.മണ്ണിനു മുകളിൽ പാറപ്പൊടിയിടുന്നത് ചിതലിനെ തടയും.മെറ്റീരിയൽ ഏതാണെങ്കിലും വായു അറകളില്ലാതെ ഇടിച്ചു നിരപ്പാക്കണം.തടിയുടെയോ മരത്തിന്റെയോ കഷണങ്ങൾ ഉണ്ടെങ്കിൽ എടുത്തുമാറ്റണം.തറയിൽ മണൽ നിറയ്ക്കുന്നത് ഒരു നിക്ഷേപം.1000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടിന് കുറഞ്ഞത് 10-12 ലോഡ് മണ്ണ് വേണ്ടിവരും.

ഒരു സുഹൃത്ത് അയച്ചു തന്നത്.വീടിന്റെ ബഡ്ജററ്:-നിങ്ങൾ എല്ലാ പണിയും തീർത്ത് കയറിത്താമസിക്കാൻ ഉദ്ദേശിക്കുന്ന കൃത്യമായ ബഡ്ജററ് ഉള്ള ആളാണോ..? എങ്കിൽ താഴെപ്പറയുന്നവ കൂടി ബഡ്ജററിലിടുക.1) മുററം കല്ലു വിരിക്കൽ / ലാന്റ്സ്കേപ്പ്2) മതിൽ & ഗേററ്3) ഫർണിച്ചർ / ഇലക്ട്രോണ്ക്സ് ഉപകരണങ്ങൾ4) കയറിത്താമസ ചിലവുകൾ , ഫുഡ്ഡ് , അലങ്കാരംഇവ കണക്കിൽ കൂട്ടാതെ വരുമ്പോളാണ് പിന്നീട് ലോൺ എക്സ്ററന്റ് ചെയ്യുകയോ ചെയ്ത വർക്കിൽ കുററം പറഞ്ഞ് പണം കൊടുക്കാനുള്ള ആളെ നടത്തിക്കുകയോ ചെയ്യേണ്ടി വരുന്നത്..( കാരണം ഫണ്ട് ഇല്ലായ്മ)

നിങ്ങൾ വീടിനു മുകളിൽ ട്രസ് വർക്ക് ചെയ്യേണ്ടി വരും എന്നുണ്ടെങ്കിൽ തേപ്പു കഴിഞ്ഞ് ഉടൻ ചെയ്യുക. അപ്പോൾ ആ തുക നിങ്ങളുടെ കയ്യിൽ നിന്നും കുറയുകയും ബാക്കി കാര്യങ്ങൾ അതിനനുസരിച്ച് പ്ളാൻ ചെയ്യുകയും ചെയ്യും. പകരം അവസാനം റൂഫ് വർക്ക് മാററിവച്ച പലവീടുകളും ഇന്നും പാരപ്പററിൽത്തന്നെ നിൽക്കുന്നു, അല്ലെങ്കിൽ കടം പറയേണ്ടി വരുന്നു.കഴിഞ്ഞ ഇരുപത് വർഷത്തിനടുത്തായി ഈ മേഖലയിൽ കണ്ടുവരുന്ന കാര്യങ്ങളിൽ നിന്നും പുതുതായി വീടുവയ്ക്കാനുള്ളവർക്ക് ശ്രദ്ധിക്കേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ അതിനു വേണ്ടി മാത്രമാണ് ഈ എഴുത്ത്.. )10% തുക കുറച്ച് വീടു പ്ളാൻ ചെയ്യുക.. അപ്പോൾ ഇവയൊക്കെ നിങ്ങൾക്കെളുപ്പത്തിൽ ചെയ്യാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here