ചിക്കൻ പൊരിക്കുമ്പോൾ ഒരു മൂന്നു മിനിറ്റ് ചിലവാക്കി ഇങ്ങനെ കൂടെ ചെയ്യാമോ

0
3563

ചിക്കൻ എന്നും ഒരേപോലെ തന്നെ കറി വച്ച് മടുത്തു എങ്കിൽ പുതുമയാർന്ന ഈ രീതിയിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ.. ഹോട്ടലിൽ നിന്നും കിട്ടുന്ന ടേസ്റ്റും ഭംഗിയും എല്ലാം ആയിരിക്കും ഇതിന്. എന്നാല് ഇതിൽ ഉപയോഗിക്കുന്നത് വീടുകളിൽ ഉള്ള നാടൻ ചേരുവകൾ തന്നെ ആണ്, അതിനാൽ ധൈര്യമായി മറ്റുള്ളവർക്ക് ഇത് സംതൃപ്തിയോടെ വിളമ്പി കൊടുക്കാം. ഈ സ്പെഷ്യൽ ചിക്കൻ ഫ്രൈ തയ്യാറാക്കാൻ വേണ്ടി ചിക്കൻ നമ്മൾ നേരിട്ട് എണ്ണയിൽ വറുത്തെടുക്കുക അല്ല ചെയ്യുന്നത്, ആദ്യം ചിക്കൻ ഒന്ന് വേവിച്ചതിനു ശേഷം ആണ് അത് മൊരിയിച്ച്‌ എടുക്കുന്നത്, അതാകുമ്പോൾ ചിക്കൻ കുറച്ചുകൂടി സോഫ്റ്റ് ആവും.

പിന്നെ നമ്മൾ നല്ല നാടൻ ചേരുവകൾ വറുത്ത് പൊടിച്ച് എടുത്താണ് ചിക്കൻ മസാല തയ്യാറാക്കുന്നത് അല്ലാതെ പുറത്തുനിന്ന് വാങ്ങുന്ന ചിക്കൻമസാലയും രുചിക്ക് കോൺ ഫ്ലോർ ഒന്നും ഉപയോഗിക്കുന്നില്ല. ഈ സ്പെഷ്യൽ ചിക്കൻ കറി തയ്യാറാക്കുവാൻ ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, പിരിയൻ മുളക്, വറ്റൽമുളക്, മല്ലി,പെരിഞ്ചീരകം,ഏലക്കായ, തക്കോലം, കുരുമുളകുപൊടി, കറുവപ്പട്ട, എണ്ണ, കറിവേപ്പില എന്നിവയാണ്.

ഒരു നീണ്ട ലിസ്റ്റ് ഉണ്ടെങ്കിലും വളരെ എളുപ്പത്തിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കാവുന്ന ചിക്കൻ ഫ്രൈ തന്നെയാണ് ഇത്. നിങ്ങൾക്ക് വേണമെങ്കിൽ ഫ്രൈ ആകാതെ കുറച്ചു ഗ്രേവി ആക്കിയും ഇത് ഉപയോഗിക്കാം. രാവിലെ പലഹാരത്തിൻെറ കൂടെയും ഉച്ചക്ക് ചോറിന്റെ കുടെയും ഓക്കേ ഈ ഹോട്ടൽ ചിക്കൻ ഫ്രൈ കഴിച്ചാൽ കുശാൽ ആയിരിക്കും. ഈ കിടിലൻ ചിക്കൻ ഫ്രൈ ഉണ്ടാക്കുന്ന രീതി എല്ലാം വീഡിയോയിൽ കൃത്യമായി കാണിക്കുന്നു.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here