ആർക്കും അറിയാത്ത ഇ ചെറിയ സൂത്രം ചെയ്യൂ അപ്പം പഞ്ഞി പോലെ ആകും

0
50543

പച്ചരി ഉപയോഗിക്കാതെ തന്നെ അരി പൊടി പെട്ടെന്ന് തയ്യാറാക്കാം നല്ല പഞ്ഞി പോലെയുള്ള വെള്ളേപ്പം. അതിനാൽ ഇനി വേണമെങ്കിൽ ദിവസേന നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയി അപ്പം തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ വേണ്ടി അടുപ്പത്തു ഇഡ്ഡലി ചെമ്പ് ഇറക്കിവെച്ച് അതിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു അത് ചൂടാകുമ്പോൾ ഒരു കിണ്ണം അതിൻറെ മുകളിൽ വയ്ക്കുക എന്നിട്ട് കിണത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് ചെമ്പ് മൂടി വെച്ച് 15 മിനിറ്റ് മീഡിയം ഫ്ലെയിമിൽ വേവിച്ചെടുക്കണം, ഇങ്ങനെ ചെയ്താൽ അപ്പം വളരെ സോഫ്റ്റ് ആയി നമുക്ക് കിട്ടും.

15 മിനിറ്റിനുശേഷം ഫ്ലെയിം ഓഫ് ആക്കി മൂടി തുറന്നു അരിപ്പൊടി ഒന്ന് ആറാൻ വെക്കുക. ഈ സമയം മിക്സിയുടെ ജാർ എടുത്തു അതിലേക്ക് ചിരവിയ നാളികേരം അര-മുക്കാൽ കപ്പ്, അര ടീസ്പൂൺ ഇൻസ്റ്റന്റ് (സാധാ യീസ്റ്റ് ആണെങ്കിൽ വിഡിയോയിൽ പറയുന്നത് പോലെ വെള്ളത്തിൽ കുതിർത്തു വേണം ഇതിലേക്ക് ഒഴിക്കാൻ) , മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർക്കണം. എന്നിട്ട് അരിപ്പൊടി ഒരു ഇളം ചൂടായി വരുമ്പോൾ അതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ചു കൊടുത്തു ഒന്ന് മിക്സ് ചെയ്ത് എടുക്കണം, കൂടുതൽ വെള്ളം ആവശ്യമെങ്കിൽ അതിനനുസരിച്ച് ചേർക്കാം, അത്യാവശ്യം കട്ടിയുള്ള പേസ്റ്റ് പരുവത്തിലാക്കിയിട്ട് വേണം ഇത് മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കാൻ. എന്നിട്ട് അവസാനമായി കാൽകപ്പ് വെള്ളം ജാറിലേക്കു ഒഴിച്ചുകൊടുത്തു, ആവശ്യത്തിന് ഉപ്പും കൂടിയിട്ട് മിക്സിയിൽ അടിച്ചു കൊടുക്കണം അപ്പോൾ നമുക്ക് നല്ല ലൂസ് മാവ് കിട്ടും. ആദ്യം ലൂസായി കിട്ടിയില്ലെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് ലൂസ് ആക്കി എടുക്കാം. നിങ്ങൾ ഉപയോഗിക്കുന്ന അരിപ്പൊടി അനുസരിച്ചിരിക്കും അതിൽ ചേർക്കേണ്ട വെള്ളത്തിൻറെ അളവ്.

ശേഷം ഈ മാവ് ഒരു ബൗളിലേക്ക് മാറ്റി ബൗൾ അടച്ചു അഞ്ചാറ് മണിക്കൂർ മാവ് പൊന്തി വരാൻ വേണ്ടി വെക്കണം (സാധാ യീസ്റ്റ് ആണെങ്കിൽ ഏഴു എട്ടു മണിക്കൂർ വെക്കാം), അതിനുശേഷം മൂടി തുറന്ന് ഒന്ന് ഇളക്കി അപ്പചട്ടിയിലേക്ക് ഒഴിച്ചു ചുട്ടെടുക്കാം. ഇതിനായി അപ്പച്ചട്ടി അല്ലെങ്കിൽ ദോശക്കല്ല് ഉപയോഗിക്കാവുന്നതാണ്, എപ്പോഴും ചട്ടി ചൂടായി വരുമ്പോൾ മാത്രം മാവ് ഒഴിച്ചു കൊടുക്കുക ഈ സമയം തീ ഒന്നു കൂട്ടി വച്ചാൽ അപ്പത്തിൻറെ മേൽ കുമിളകൾ വരുന്നത് കാണാം, അപ്പോൾ അതൊന്നു മൂടിവെച്ച് ഒരു മിനിറ്റിന് ശേഷം തുറന്നു എടുത്തു മാറ്റാവുന്നതാണ്. ഇത് തീർച്ചയായും നിങ്ങള്ക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി റെസിപ്പി ആണ്, എന്തെങ്കിലും സംശയമുണ്ടെങ്കിൽ വീഡിയോ കാണാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here