എന്റെ വീട്ടിലെ വേസ്റ്റ് മുഴുവൻ ഞാൻ വളമാക്കും ചെടികൾ തഴച്ചു വളരുന്ന കാരണം ഇങ്ങനെ

0
53440

കോൺക്രീറ്റ് വനത്തിൽ 4സെന്റിലും 5 സെന്റിലും താമസിക്കുന്ന ഞങ്ങളെ പോലുള്ള ആളുകൾക്ക് ഏറ്റവും തലവേദന പിടിച്ച കാര്യമാണ് മാലിന്യനിർമ്മാർജ്ജനം.അതിൽ പ്രധാനം അടുക്കള മാലിന്യം തന്നെ.എന്റെ വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് വയ്ക്കാൻ സൗകര്യം ഇല്ല അനുവാദം അതും ഇല്ല.വീടുപണി കഴിഞ്ഞു ബാക്കി വന്ന കുറച്ചു pvc pipe മുറിച്ചു ഫോട്ടോയിൽ കാണുന്ന പോലെ കുഴിച്ചിട്ടു.Food waste ആണ് ഞാൻ ഇതിൽ ഇടുന്നത്.ഒരു ദിവസത്തെ full വേസ്റ്റ് ഇട്ടു രണ്ടു ചിരട്ട മണ്ണോ , ചാണകപ്പൊടി യോ അതിനു മുകളിൽ ഇട്ടു കൊടുക്കും ക്യാപ് ഇട്ടു വയ്ക്കും. Pipe നിറയുന്നത് വരെ ഇതു ആവർത്തിക്കുക. Pipe നിറഞ്ഞു കഴിയുമ്പോൾ ഒരു തുണി വച്ചു കെട്ടി അതിനു മുകളിൽ cap ഇട്ടു പൈപ്പിൽ തന്നെ date ഇട്ടു വയ്ക്കും 3മാസം കഴിയുമ്പോൾ ടെറസിലേക്കുള്ള വളം ready ആകും. പിന്നെ ഇതിൽ food വേസ്റ്റ് മാത്രം ആണ് ഞാൻ ഇടുന്നത്.2വർഷം ആയി തുടരുന്നു.

പച്ചക്കറി വേസ്റ്റ് ഇടുന്നത് മണ്ണിര കമ്പോസ്റ്റ് യൂണിറ്റിലാണ്‌. രണ്ടാമത്തെ ഫോട്ടോ. ഇതിപ്പോൾ മിക്കവരുടെയും വീട്ടിൽ ഉണ്ടാകും എങ്കിലും അറിയാത്തവർക്ക് വേണ്ടി പരിചയപ്പെടുത്തുന്നു… അതും ഇതു പോലെ തന്നെ പച്ചക്കറി വേസ്റ്റ് ഇട്ടു ചാണകപ്പൊടി ഇട്ടു കുറച്ചു വെള്ളം കൂടി ഒഴിക്കണം അപ്പോൾ അതിന്റെ സ്ലറി നമുക്ക് കൃഷി ക്കു നേർപ്പിച്ചു ഉപയോഗിക്കാം.പ്ലാസ്റ്റിക് വേസ്റ്റ് മാത്രം പുറത്തു കൊടുക്കും അങ്ങോട്ട്‌ കാശു കൊടുത്തിട്ട്.പിന്നെ ടെറസിലും, താഴെയും വീഴുന്ന കരിയിലകൾ, പുല്ലുകൾ എന്നിവ ചാക്കിൽ നിറച്ചു വച്ചു മണ്ണാക്കി എടുക്കും. ചുരുക്കത്തിൽ എന്റെ വീട്ടിലെ പ്ലാസ്റ്റിക്. ഒഴികെ ബാക്കി വേസ്റ്റ് ഞാൻ വളമാക്കി എടുക്കും .അഭിപ്രായം പറയണേ.

കടപ്പാട് : മിലി ജോസഫ്

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here