കുറച്ചു പാലും പഞ്ചസാരയും ഉണ്ടോ സിമ്പിളായി ഐസ്ക്രീം മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ ഉണ്ടാക്കാം

0
3441

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. പലതരത്തിൽ ഉള്ള ഐസ്ക്രീമുകൾ ഇന്ന് നമ്മുക്ക് സുലഭമായി ലഭിക്കാറുണ്ട്. ഇന്ന് ഞാൻ കാണിക്കാൻ പോകുന്നത് ഗോതമ്പു പൊടി വെച്ചുള്ള ഒരു ഐസ്ക്രീം ആണ്. എന്നാൽ ഈ ഐസ്ക്രീമിന്റെ ഒരു പ്രിത്യേകത ഇതിനു ഗോതമ്പു പൊടിയുടെ യാതൊരു രുചിയും ഉണ്ടാവില്ല എന്നതാണ്. അതുപോലെ തന്നെ ഗോതമ്പു പൊടി ഉപയോഗിക്കുന്നതിനാൽ കുട്ടികൾക്കും ധൈര്യമായി നമ്മുക് കൊടുക്കാം. അപ്പോൾ എങ്ങനെയാണു ഈ ഹെൽത്തി ആയിട്ടുള്ള ഐസ്ക്രീം ഉണ്ടാക്കുന്നതെന്ന് നമ്മുക്ക് നോക്കാം.ഈ ഐസ്ക്രീം ഉണ്ടാക്കാൻ വേണ്ട ചേരുവകൾ 2 ടേബിൾ സ്പൂൺ ഗോതമ്പു പൊടി, 2 ഗ്ലാസ് പാൽ, ഒന്നര ടേബിൾ സ്പൂൺ പഞ്ചസാര,വാനില എസ്സെൻസ്‌ എന്നിവയാണ്.

ആദ്യം ഒരു സോയ്സ്പാനിൽ പാൽ തിളപ്പിക്കുവാൻ വെക്കുക. അതിലേക്കു പഞ്ചസാര ചേർത്ത് കൊടുക്കുക. പാൽ തിളച്ചതിനു ശേഷം നമ്മൾ എടുത്തു വെച്ച ഗോതമ്പു പൊടിയിലേക്കു 2 അല്ലെങ്കിൽ 3 ടേബിൾ സ്പൂൺ പാൽ ചേർത്ത് ഗോതമ്പു പൊടി ലൂസ് ആകുന്ന പോലെ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം വീണ്ടും ഫ്ളയിം ഓൺ ചെയ്തു പാൽ പകുതി വറ്റുന്ന വരെ ഇളക്കി കൊടുക്കുക. തീ കുറച്ചു വെച്ച് വേണം ഇങ്ങനെ ചെയ്യാൻ. പാൽ പകുതി വറ്റി വരുമ്പോൾ കലക്കി വെച്ചിരിക്കുന്ന ഗോതമ്പു പൊടി ഒഴിച്ച് പാൽ എകദേശം കുറുകുന്ന വരെ ഇളക്കി കൊടുക്കുക. പാൽ കുറുകി വരുമ്പോൾ തീ ഓഫ് ചെയ്തു തണുക്കാൻ വെക്കുക. തണുത്തതിനു ശേഷം മിക്സിയുടെ വലിയ ജാറിൽ ഇട്ടു അടിക്കുക. അതിനു ശേഷം 2 മണിക്കൂർ ഫ്രീസറിൽ വെക്കുക. 2 മണിക്കൂറിനു ശേഷം ഫ്രീസറിൽ നിന്ന് പുറത്തെടുത്തു കുറച്ചു വാനില എസ്സെൻസ്‌ ഒഴിച്ച് ഒന്നുടെ മിക്സിയിൽ അടിക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ ഒഴിച്ച് 8 മണിക്കൂറിനു ശേഷം പുറത്തെടുത്തു കഴിക്കുക.

അപ്പോൾ എല്ലാവര്ക്കും ഇഷ്ടമായി എന്ന് കരുതുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വീഡിയോ കാണുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here