മകൾ നഷ്ടപ്പെട്ട വേദനയിൽ ഇരിക്കുമ്പോൾ ഇങ്ങനെ ചെയ്യരുത് ദേവനന്ദയുടെ അച്ഛൻ പറയുന്നു കുറിപ്പ്

0
182746

ദേവനന്ദയുടെ അച്ഛൻ പ്രദീപ് കുമാറിനു പറയാനു ള്ളത് യൂ ട്യൂബ് ഓൺലൈൻ ,ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലും ചാനലുകളിലും, പത്രങ്ങ ളിലും വരുന്ന, ദേവനന്ദയുടെ മരണവുമായി ബന്ധ പ്പെട്ട വ്യാജവാർത്തകൾ ദയവായി ആരും വിശ്വസി ക്കാതിരിക്കുക. കുടുംബവും ഇത്തരം വാർത്തകൾ മൂലം കടുത്ത മാനസിക സമ്മർദ്ദത്തിലാണ്.

മകൾ നഷ്ടപ്പെട്ട വേദനയിൽ ഉള്ളുരുകി ജീവിക്കുന്ന കുടുംബത്തിന് മാദ്ധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്ന വ്യാജ വാർത്തകൾ കടുത്ത മനോവേദനയാണ് സൃഷ്ടിക്കു ന്നതെന്ന് അത് ചെയ്യുന്നവർ മനസ്സിലാക്കണം. ഇനിയും കണ്ണീർ തോരാതെ ജീവിക്കുന്ന കുടുംബ ത്തോട് ഒരൽപ്പം മാനുഷികപരിഗണന കാട്ടാൻ അസത്യപ്രചാരണം നടത്തുന്ന മാദ്ധ്യമങ്ങൾ തയ്യറാകണം.

ചിലരെ സംശയമുണ്ടെന്നും, ഒരാളെ പോലീസ് നിരീക്ഷിക്കുന്നുവെന്നും , വീട്ടുകാർ ചിലരുടെ പേരുപറ ഞ്ഞെന്നും, കുട്ടിക്കൊപ്പം മറ്റൊരു കുട്ടി കളിച്ചു കൊണ്ടിരുന്നെന്നും, രാവിലെ അവിടെ കമ്പിളി കച്ചവടക്കാർ വന്നിരുന്നെന്നും , അമ്മ കുട്ടിയെ ശകാരിച്ചെന്നും മറ്റും പല മാദ്ധ്യമങ്ങളിലും വരുന്ന വാർത്തകൾ പൂർണ്ണമായും അസത്യമാണ്. ഒരാളെയും സംശയമുണ്ടെന്ന് പോലീസിനോട് പറഞ്ഞിട്ടില്ല.

ഇതുപോലുള്ള നട്ടാൽക്കുരുക്കാത്ത കെട്ടിച്ചമച്ച വാർത്തകൾ പരക്കുന്നതിനാൽ സമീപവാസികളും സുഹൃത്തുക്കളുമൊക്കെ അസ്വസ്ഥരാണ്. റേറ്റിങ് ഉയർത്താൻവേണ്ടി എന്ത് നെറികേട്‌ കാട്ടാനും ചിലർക്ക് മടിയില്ലാതായിരിക്കുന്നു. ഇതുമൂലം പറഞ്ഞറിയിക്കാനാകാത്ത മാനസികവിഷമമാണ് ആ കുടുംബം ഒന്നടങ്കം അനുഭവിക്കുന്നത്.

പോലീസ് നല്ലരീതിയിലാണ് അന്വേഷണം നടത്തുന്നത്. ഫോറൻസിക് സംഘം കൂടുതൽ പരിശോധനക ൾക്കായി ഇന്നെത്തുന്നുണ്ട്. മോളുടെ മരണത്തിലെ ദുരൂഹത ഉടൻ പുറത്തുവരുമെന്നാണ് കരുതുന്നതെന്നും പ്രദീപ്‌കുമാർ പറഞ്ഞു.( ഇന്ന് ഉച്ചയ്ക്ക് 12.05 ന് ദേവനന്ദയുടെ അച്ഛൻ പ്രദീപ് കുമാറുമായി ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞതാണ് ഈ വിഷമങ്ങൾ ).കഴിയുന്നവർ ഇത് ഷെയർ ചെയ്തു പരമാവധി ആളുകളിലേക്ക് എത്തിക്കണം ആളുകൾ തെറ്റുധരിക്കപ്പെടാതിരിക്കാൻ

കടപ്പാട് : പ്രകാശ് നായർ മേലില

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here