ബീഫ് കറിക്ക് ഏറ്റവും കൂടുതൽ രുചി കിട്ടാൻ നിങ്ങൾ ഇത് വരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യം

0
4222

പലതരം ബീഫ് കറികൾ ഉണ്ടെങ്കിലും കുട്ടനാടൻ ഷാപ്പിലെ ബീഫ് കറിയുടെ രുചി അത് വേറെ ലെവൽ ആണ് അല്ലെ കൂട്ടുകാരേ??? അതും ബീഫും പൊറോട്ടയും കൂടെ ആയല്ലോ കിടിലോ കിടിലം… എങ്ങനെ രുചികരമായ കുട്ടനാട് സ്റ്റൈൽ ബീഫ് റോസ്സ്റ് ഉണ്ടാക്കാം.ഒരു പാനിൽ എണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായതിനു ശേഷം വലിയ സവോള അരിഞ്ഞത് ഇട്ടു വഴറ്റുക..ഇതിലേക്ക് 3 പച്ചമുളകും കറിവേപ്പിലയും 4 അല്ലി വെളുത്തുള്ളിയും ഇഞ്ചി ചതച്ചതും കൂടെ ഇട്ടു വീണ്ടും വഴറ്റുക…ഉപ്പു ചേർക്കുക

ഇനി തീ കുറച്ചു വെച്ച് കാൽ ടീ സ്പൂൺ മഞ്ഞൾ പൊടിയും മുക്കാൽ ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു ടേബിൾ സ്പൂൺ മല്ലി പൊടിയും കാൽ ടീ സ്പൂൺ പെരിഞ്ജീരക പൊടിയും അര ടീ സ്പൂൺ ഗരം മസാലയും കൂടെ ചേർത്ത് കൊടുക്കുക…നന്നായി ഇളക്കി കൊടുക്കുക…പൊടിയുടെ പച്ച മണം മാറി കഴിയുമ്പോൾ ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും വാങ്ങി തണുക്കാൻ അനുവദിക്കുക. അതിനുശേഷം ഈ മസാല അരച്ചെടുക്കുക. അതിനുശേഷം ചുടാക്കി അതിലേക് ഈ മസാല അരച്ചതും ബീഫ് ഉം കൂടെ ഇട്ടു കൊടുത്തു അഞ്ചു മിനിറ്റ് നന്നായി മീഡിയം തീയിൽ ഇളക്കി കൊടുക്കുക. എന്നിട്ട് കുക്കർ അടച്ചു വെച്ച് വിസിൽ വരുന്നത് വരെ കാത്തിരിക്കുക. വിസിൽ വന്നതിനു ശേഷം തീ ഓഫ് ചെയ്തു പതിനഞ്ചു മിനിറ്റ് കുക്കർ തുറക്കുക.

ഒരു പാൻ ചുടാക്കി അതിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് തേങ്ങാ കൊതുകൾ ഇട്ടു ഗോൾഡൻ ബ്രൗൺ നിറം ആകുന്ന വരെ വഴറ്റുക. അതിനുശേഷം സവോള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഉപ്പ് എന്നിവ ബ്രൗൺ നിറം ആകുന്ന വരെ നന്നായി വഴറ്റിട്ട് ബീഫ് ചേർത്ത് കൊടുക്കുക. അതിനുശേഷം കറുപ്പ് നിറം ആകുന്ന വരെ നന്നായി ഇളക്കി കൊടുക്കുക. നന്നായി വഴന്ന് റോസ്റ് പരുവം ആകുമ്പോൾ ഒരു ടി സ്പൂൺ കുരുമുളകുപൊടിയും കുറച്ചു കറിവേപ്പിലയും ഇട്ടു ഇളക്കുക. ഇനി നമ്മുക് സേർവ് ചെയ്യാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here