ഇന്ന് രാവിലെ ഇ ചിത്രം കണ്ടപ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു കാരണം ഒരുപാടുണ്ട് കുറിപ്പ്

0
16947

ഈ ചിത്രം രാവിലെ കണ്ടപ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു. കൊറോണ രോഗികള്‍ക്കു വേണ്ടി പണികഴിപ്പിച്ച ചൈനയിലെ വുഹാനിലുള്ള ഒരാശുപത്രിയില്‍ നിന്നുള്ള ചിത്രമാണിത്. ആശുപത്രിയിലെ അവസാന രോഗിയും വീട്ടിലേക്കു മടങ്ങിക്കഴിഞ്ഞപ്പോള്‍ വിശ്രമിക്കുന്ന ഡോ. ജിയാങ് വെന്യാങ്ങിന്റേത്. ആശുപത്രികളിലും ഫീല്‍ഡിലുമൊക്കെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഉറക്കമിളച്ച് 24×7 ഷിഫ്റ്റുമായി ജോലി ചെയ്യുന്ന നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥതയുമാണ് കൊറോണയ്ക്കെതിരായ ഈ പോരാട്ടത്തില്‍ ലോകം മുഴുവന്‍ വിജയത്തിലേക്കെത്തിക്കുക. ഡോ. ജിയാങ് ഒരു പ്രതീകം മാത്രമാണ്, ലോകം മുഴുവന്‍ ഈ കൊറോണക്കാലത്തെ നേരിടാന്‍ പണിയെടുക്കുന്ന എല്ലാവരുടെയും.

ഇനി നാം കേരളത്തിലെ കാര്യംനോക്കുകയാണെങ്കിൽ എത്ര നന്ദി പറഞ്ഞാലും മതിയാകാത്തതു നമ്മുടെ ആരോഗ്യ പ്രവർത്തകരോട് തന്നെ ആണ് . വേറെ ഒരു നാട്ടിലും ഇത്ര ആത്മാർഥമായി കൊറോണക്ക് എതിരെ ആരോഗ്യ പ്രവർത്തകർ നിൽക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല.ഇവരെ എല്ലാം ഒരുമിച്ചു നയിക്കുന്ന നമ്മുടെ ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ .ഏതു സമയത്തും ഓടിയെത്തുന്ന നമ്മുടെ നഴ്സുമാരും ഡോക്ടറുമാരും .പ്രത്യേകം എടുത്തു പറയേണ്ടത് നമ്മുടെ പത്തനംതിട്ട കളക്ടർ നൂഹ് സാർ ആണ് .ഇങ്ങനെ 24 മണിക്കൂറും കര്മനിരതനായിരിക്കാൻ അദ്ദേഹത്തിനെ കഴിയൂ .

ഇവരൊക്കെ ഒരു നാടിനെ രക്ഷിക്കാൻ ഓടുമ്പോൾ നമുക്ക് എങ്ങനെ ഇവർ പറയുന്നത് അനുസരിക്കാതിരിക്കാൻ കഴിയും.എല്ലാവരും നമ്മുടെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുക .വിദേശത്തു നിന്ന് വരുന്നവർ മെഡിക്കൽ ടീമുമായി ബന്ധപ്പെടുക .

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here