ഇ വെള്ളത്തിൽ ഇട്ടാൽ ഗ്യാസ് ബർണർ അഴുക്ക് മിനിറ്റുകൾക്കുളിൽ ഇത് പോലെ ഇളകി പോകുന്നത് കാണാം

0
30674

നിങ്ങളുടെ വീടുകളിൽ ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ പലതരം ഭക്ഷണസാധനങ്ങളും വീണ് അവ വൃത്തികേടായി കിടക്കുന്നുണ്ടാകും, ദിവസേന ഇതിലെ കറകളും, പാടുകളും നീക്കം ചെയ്താൽ വലിയൊരു ബുദ്ധിമുട്ടും വൃത്തികേടും ഉണ്ടാവുകയില്ല. പക്ഷെ അതിനു സമയമില്ലാത്തവർക്ക് 2 ആഴ്ച കൂടുമ്പോൾ ഈ പറയുന്ന രീതിയിൽ ഗ്യാസ് സ്റ്റൗ മുഴുവനായി ഒന്നു വൃത്തിയാക്കാം.

ഇതിനായി അത്യാവശ്യം വലിയ വായ വട്ടം ഉള്ള ഒരു പാത്രമെടുത്ത് അതിലേക്ക് അര ഭാഗത്തോളം വെള്ളമൊഴിക്കുക ശേഷം ഗ്യാസ് ബർനെറും, അതിന്റെ ചുറ്റുമുള്ള സ്റ്റാന്റും റിമും എല്ലാം ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക.ശേഷം ഈ പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ വിനാഗിരി, രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, രണ്ട് ടേബിൾ സ്പൂൺ ഡിഷ് വാഷ് കൂടി ഒഴിച്ച്, ഒപ്പം പാത്രം നിറയുന്നത് വരെ വെള്ളവും കൂടി ഒഴിച്ച് കൊടുക്കാം.ശേഷം ഇത് ഒരു രാത്രി മുഴുവൻ ഇങ്ങനെ മുങ്ങിക്കിടക്കുവാൻ അനുവദിക്കുക (ഒട്ടും സമയം ഇല്ലെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ വച്ചിരുന്നാൽ മതിയാകും).

ഇനി അത് മാറ്റി വെച്ച് സ്റ്റൗവിൻെറ ബാക്കിയുള്ള ഭാഗങ്ങൾ ക്ലീൻ ചെയ്യാൻ വേണ്ടി എല്ലാ ഭാഗത്തും നനയാൻ വേണ്ടി വെള്ളം ആക്കി കൊടുക്കുക, ഒപ്പം ഇൗ വെള്ളത്തിൻറെ മുകളിലായി ബേക്കിംഗ് സോഡയും, ഉപ്പും, ആവശ്യത്തിനു വിതറാം.

ഇനി ബർണറിനു ചുറ്റുമുള്ള സ്റ്റീൽ ഭാഗത്ത് കുറച്ച് വിനാഗിരിയും, പിന്നെ എല്ലാ ഭാഗത്തും ഡിഷ് വാഷ് കൂടി ഒഴിച്ചുകൊടുത്തു 10 മിനിറ്റ് നേരം റസ്റ്റ് ചെയ്യാൻ വിടാം.

10 മിനിറ്റിനു ശേഷം എളുപ്പം ഒരു സ്ക്രബർ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഇത് ഉരച്ച് എടുക്കാവുന്നതാണ്, പക്ഷേ സ്റ്റൗവിൻറെ കൗണ്ടർ ടോപ്പ് ഒരു സോഫ്റ്റായ സ്പോഞ്ച് വെച്ച് വേണം ക്ലീൻ ചെയ്യുവാൻ.ഇനി നമുക്ക് ഒരു തുണി നനച്ച് കൊണ്ട് ഇളകി വന്ന ചെളിവെള്ളം തുണികൊണ്ട് തുടച്ചെടുക്കാം, ഇങ്ങനെ മൂന്നാല് വട്ടം ഇതുപോലെതന്നെ തുണികൊണ്ട് തുടച്ചെടുത്താൽ വൃത്തിയായി സ്റ്റൗ ലഭിക്കും.

ഇനി പിറ്റേദിവസം രാവിലെ വെള്ളത്തിൽ ഇട്ട് വെച്ചിരിക്കുന്ന ഐറ്റംസ് എല്ലാം പുറത്തെടുത്തു സ്ക്രബർ വച്ചു നല്ലപോലെ ഉരച്ച് കഴുകാവുന്നതാണ്. ശേഷം ഇത് ഉണങ്ങിയതിനുശേഷം ഗ്യാസ് ലേക്ക് ഫിറ്റ് ചെയ്തു കൊടുക്കാം. മേൽ പറഞ്ഞ കാര്യങ്ങള് എല്ലാം ചെയ്യുമ്പോൾ ഗ്യാസ് ഓഫ് ആക്കിയിട്ട് വേണം ചെയ്യുവാൻ. തീർച്ചയായും ഇത് നിങ്ങൾക്ക് ചെയ്തു നോക്കാം

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here