റാഗിയുടെ അല്ലെങ്കിൽ മുത്താറി മഹിമകൾ. നിങ്ങൾക്കറിയാമോ ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.
റാഗി ഉപയോഗിച്ച് ദോശ, അട, ചപ്പാത്തി, ഉപ്പുമാവ്, പുട്ട്, ഹൽവ, ഇഡ്ഡലി തുടങ്ങി വൈവിധ്യവും സ്വാദിഷ്ഠവുമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. ദിവസവും ഒരുനേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും.റാഗിപ്പൊടിയിൽ സ്വല്പം പുട്ടുപൊടി ചേർത്ത് ഉതിർത്തെടുത്തു പുട്ട് ചുടാം നല്ല രുചിയാണ്.
മുത്താറി കാച്ചിയത്:(Ragi)മുത്താറി നന്നായി കഴുകി ചെരവിയ തേങ്ങയും ചേർത്ത് അരച്ചെടുക്കുക.ശേഷം വെള്ളം ചേർത്ത് അരിച്ചെടുക്കുക.അതിനു ശേഷം നന്നായി തിളപ്പിക്കുക.ഒരു നുള്ള് ഉപ്പ് ചേർക്കുക.ഏലക്കായ് പൊടിച്ച് ചേർക്കുക.ആവശ്യത്തിന് പഞ്ചസാരയോ അല്ലെങ്കിൽ ശർക്കര പാനീയമോ ചേർക്കുക.
ഇതാ മൂത്താറി കാച്ചിയത് തയ്യാർ.
ഇത് പോലെ മുത്താറി (റാഗി ) ഉപയോഗിച്ച് പല തരത്തിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഉള്ള പലഹാരങ്ങൾ ഉണ്ടാക്കാം അങ്ങനെ ഒരു പലഹാരം ഇന്നിവിടെ പരിചയപ്പെടാം .വീഡിയോ കാണുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാം