സിനിമയിലെ കഥാപാത്രം കരയുമ്പോള്‍ കൂടെ കരയുന്നവർ ആണോ എന്നാൽ ഇതാ നിങ്ങൾ പോലും അറിയാത്ത നിങ്ങളുടെ സവിശേഷതകൾ

0
123528

ഒരു സിനിമ കണ്ടാൽ അതിലെ രംഗങ്ങൾക്ക് അനുസരിച്ച് കഥാപാത്രങ്ങൾ കരയുമ്പോൾ കൂടെ കരയുകയും ചിരിക്കുമ്പോൾ കൂടെ ചിരിക്കുകയും ചെയ്യുന്നവരാണോ നിങ്ങൾ ? എന്നാൽ ഇതൊരു നാണക്കേടായി കരുതേണ്ട. നിങ്ങളാണ് മറ്റുള്ളവരേക്കാൾ ഏറ്റവും ശക്തർ. തമാശയല്ല.. പൊതുവേ സിനിമയും മറ്റും കണ്ട് പെട്ടെന്ന് കരയുന്നവർ വെറും ദുർബലരാണ് എന്നാണ് ആളുകൾ അഭിപ്രായപ്പെടാറുള്ളത്. എന്നാൽ ഈ പൊതുവേയുള്ള കാഴ്ചപ്പാട് പൊളിച്ചെഴുതുന്നതാണ് പുതിയ പഠനം. സിനിമയിലെ തികച്ചും സാങ്കല്‍പ്പികമായ രംഗങ്ങള്‍ കണ്ട് കരയുന്നവര്‍ മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരും ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ശക്തരുമാണെന്നാണ് ഈ പഠനം വിലയിരുത്തുന്നത്. ക്ലെര്‍മൗണ്ട് സര്‍വകലാശാലയിലെ ന്യൂറോ ഇക്കോണമിസ്റ്റ് പോള്‍ ജെ സാക്ക് നടത്തിയ പഠനത്തിലാണ് ഈ അപൂർവ്വ കണ്ടെത്തല്‍.

മനുഷ്യവികാരങ്ങളെ നിയന്ത്രിക്കുന്ന ഓക്‌സിറ്റോസിന്‍ ഹോര്‍മോണാണ് വൈകാരികരംഗങ്ങളോടുള്ള പ്രതികരണങ്ങളെ നിയന്ത്രിക്കൂന്നത്. വികാരങ്ങള്‍ മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുന്നത് മാനസികമായ് ശക്തിനേടാന്‍ സഹായിക്കും. സിനിമകള്‍ കണ്ട് കരയുന്നവര്‍ അത്തരത്തില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവരും തങ്ങളുടെ ചിന്തങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നവരും ആയിരിക്കും എന്നാണ് പോള്‍ ജെ സാക്ക് ഈ പഠനത്തിലൂടെ പറയുന്നത്. സ്ത്രീപുരുഷവ്യത്യാസങ്ങള്‍ ഈ കാര്യത്തില്‍ ഇല്ല എന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. പെട്ടെന്ന് കരയുന്നവര്‍ മറ്റള്ളവരോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നവരും ജീവിതം കൂടുതല്‍ ആസ്വദിക്കുന്നവരും മനുഷ്യത്വമുള്ള മനുഷ്യത്വമുള്ളവരും ആയിരിക്കും എന്നാണ് പഠനം വിലയിരുത്തുന്നത്.

സിനിമയോ ജീവിതത്തിലെ ഒരു തിക്താനുഭവം കണ്ടാൽ പെട്ടെന്ന് കരയുകയും വൈകാരിക മനോഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഇത്തരക്കാർ എങ്ങനെ ഉള്ളവരായിരിക്കും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ.കൂടുതൽ കാര്യങ്ങൾ വീഡിയോ പറയും

SHARE

LEAVE A REPLY

Please enter your comment!
Please enter your name here