തുണിയിലെ കരിമ്പൻ പുള്ളികൾ ഓടിയൊളിക്കും തുണി ഇ ലായനിയിൽ മുക്കിയാൽ മതി

0
8492

എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങൾ കരിമ്പൻ അടിക്കുന്നത്, വസ്ത്രങ്ങൾ മാത്രമല്ല അതുപോലെതന്നെ നമ്മുടെ ബാഗും, കുടയും അങ്ങനെയുള്ള സാധനങ്ങൾ എല്ലാം കരിമ്പൻ അടിക്കാറുണ്ട്

ചിലപ്പോൾ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങളിൽ കരിമ്പൻ അടിക്കുന്നതിലൂടെ നമുക്ക് അത് ഉപേക്ഷിക്കേണ്ടി വന്നേക്കാം, കാരണം ഇത് പൂർണമായും മാറ്റാൻ നമ്മുടെ കൈയ്യിൽ യാതൊരു വഴിയും ഇത് വരെ ഇല്ലായിരുന്നു എന്നാൽ വസ്ത്രങ്ങളുടെ കരിമ്പൻ കളയാൻ വേണ്ടി നല്ലൊരു കിടിലൻ മാർഗം ഉണ്ട്.

ഇതിനായി ഒരു വലിയ ബെയിസൺ എടുക്കാം, ശേഷം നമ്മൾ ഏത് വസ്ത്രത്തിലെ കരിമ്പൻ കളയാൻ ആണ് ഉദ്ദേശിക്കുന്നത് ആ വസ്ത്രം മുങ്ങാവുന്ന അത്രയും വെള്ളം അതിലേക്ക് ഒഴിക്കുക, എന്നിട്ട് ഇതിലേക്ക് അലപ്പം ക്‌ലോറെക്ക്‌സ് അഥവാ ബ്ലീച്ചിംഗ് പൗഡർ ഇട്ടു കൊടുത്തു നല്ലപോലെ മിക്സ് ചെയ്തു കരിമ്പൻ അടിച്ച ഡ്രസ്സ് അതിലേക്ക് പൊങ്ങി വരാത്ത രീതിയിൽ മുഴുവനായിട്ട് മുക്കി വക്കണം.

ഇനി രണ്ടുമണിക്കൂർ അത് റസ്റ്റ് ചെയ്യാൻ വിടാം, രണ്ട് മണിക്കൂറിനുശേഷം നോക്കുമ്പോൾ ഒരുവിധം കരിമ്പൻ ഒക്കെ പോയിട്ടുണ്ടാകും എന്നാലും ഇനിയും ബാക്കിയുണ്ടെങ്കിൽ വീണ്ടുമൊരു രണ്ടു മണിക്കൂർ നേരം കൂടി മുക്കി വച്ചിരുന്നാൽ ബാക്കി ഉള്ളത് കൂടി പോയിട്ടുണ്ടാകും.

വല്ലാതെ കരിമ്പൻ ഉണ്ടെങ്കിൽ 4 മണിക്കൂർ കൊണ്ടും പോയിട്ടുണ്ടാവില്ല, അപ്പോൾ അതിനനുസരിച്ച് കൂടുതൽ സമയം മുക്കി വയ്ക്കാവുന്നതാണ്. ശേഷം ഇത് പുറത്തെടുത്ത് നല്ല വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ മണമെല്ലാം പോകുന്ന രീതിയിൽ നല്ലപോലെ കഴുകി എടുക്കാം.

ഇത്തരത്തിൽ നമുക്ക് ഏതു വസ്ത്രത്തിന്റെ കരിമ്പൻ കളയാൻ സാധിക്കും, അതിനാൽ ഇനി ഏതു വസ്ത്രവും കരിമ്പൻ അടിച്ചാൽ പ്രശ്നമില്ല ഈ രീതിയിൽ ചെയ്താൽ മതിയാകും.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here