നമ്മുടെയൊക്കെ വീടുകളില്‍ കുക്കര്‍ ഉപയോഗിക്കുന്നുണ്ട് കുക്കര്‍ ഉപയോഗിക്കാത്ത ആരും തന്നെയില്ല ഭക്ഷണം പാകം ചെയ്യാല്‍ കുക്കര്‍ ഉപയോഗിച്ച് ആണെങ്കില്‍ വളരെ എളുപ്പം തന്നെയാണ് എന്നാല്‍ ഇതുകൊണ്ട് ചില ബുദ്ധിമുട്ടുകളുമുണ്ട് അതിലെ ഒന്നാമത്തെ കാര്യമാണ് ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കറില്‍ നിന്നും ഇതുപോലെ വെള്ളം പുറത്തേക്ക് വരുന്നത് ഇത് നമ്മുടെ ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ ആകെ വൃത്തികെടാവുകയും ഇരട്ടി പനിയാവുകയും ചെയ്യും ഇത് വീട്ടമ്മമാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്.
എന്നാല്‍ ഇത് നമുക്ക് വളരെ പെട്ടന്ന് തന്നെ പരിഹരിക്കാന്‍ സിമ്പിളായി ഇങ്ങനെ ചെയ്താല്‍ മാത്രം മതി. ആദ്യം ചെയ്യേണ്ട സിമ്പിളായുള്ള ഒരു കാര്യം എണ്ണ ചേർക്കേണ്ടതാണെങ്കിൽ ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ ഒഴിച്ച ശേഷം അടച്ച് വേവിച്ചാൽ പുറത്ത് വരില്ല എന്നാല്‍ ഇതുകൂടാതെ വേറെയും കാര്യങ്ങള്‍ നമുക്ക് ഇതിനു പരിഹാരമായി ചെയ്യാം പ്രഷര്‍ കുക്കറിന് ഒരു വാഷര്‍ ഉണ്ട് അത് നമ്മള് ഉപയോഗിക്കുന്നത് കാരണം പ്രഷര്‍ കുക്കര്‍ ലൂസ് ആയിക്കൊണ്ടിരിക്കും ഇത് നമ്മള് ശ്രദ്ധിച്ചില്ലെങ്കില്‍ വെള്ളം പുറത്തേക്ക് വരാന്‍ കാരണമാകും.
ആര് മാസം കൂടുമ്പോള്‍ ഈ വാഷര്‍ മാറ്റിക്കൊടുക്കണം ഇത് ഇതു ഷോപ്പില്‍ നിന്നും നമുക്ക് കിട്ടും. ഇത് സമയത്തിന് ചെയ്തില്ലെങ്കില്‍ മറ്റൊരു അപകടം കൂടി ഉണ്ടാകും അതുകൊണ്ട് കൃത്യസമയത്ത് വാഷര്‍ മാറ്റാന്‍ ശ്രദ്ധിക്കുക. പിന്നെ ശ്രദ്ധിക്കേണ്ടത് ചിലര്‍ പ്രഷര്‍ കുക്കറില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അതിനു മുകളില്‍ വെയിറ്റ് വെക്കാറുണ്ട് ഇങ്ങനെ ചെയ്യുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം കാരണം ഈ വെയിട്ടില്‍ എന്തെങ്കിലും സാധനങ്ങള്‍ തട്ടിയാല്‍ അത് അപകടമാണ് ശ്രദ്ധിക്കുക.
പ്രഷര്‍ കുക്കര്‍ ഉപയോഗികുമ്പോള്‍ ഇടയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യം ഇപ്പോഴും വൃത്തിയാക്കി കൊടുക്കുക എന്നതാണ് ആവി വേണ്ടപോലെ പുറത്തേക്കു പോയില്ലെങ്കില്‍ അത് അപകടം വിളിച്ചുവരുത്തും.