മൂട്ട ശല്യം പലരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് . പ്രവാസികൾ ആയ ഭൂരിഭാഗം പേർക്കും മൂട്ട കടിയേ കുറിച്ച് പരാതി ഉണ്ടാകും ഉറപ്പ്.ഇങ്ങനെ എല്ലാവരേയും കടിച്ചു ഉറക്കം നശിപ്പിക്കുന്ന ഇ മൂട്ടയെ തുരത്താൻ കുറച്ചു വഴികൾ ഉണ്ട് .രാവിലെ എഴുന്നേല്ക്കുമ്പോള് ശരീരത്തില്‍ ചുവന്ന തടിച്ച പാടുകള്‍ ഉറക്കമുണര്‍ന്നാല്‍ ശരീരത്തില്‍ അകാരണമായ ചൊറിച്ചില്‍ ബെഡ്ഡിനും തലയിണക്കും മുഷിഞ്ഞ നാറ്റം.ബെഡ്ഷീറ്റിൽ ചോരയുടെ പാടുകൾ കണ്ടെങ്കിൽ ഉറപ്പിച്ചോ നിങ്ങളെ മൂട്ട സ്കെച് ചെയ്തിട്ടുണ്ട് .
ഇനി മൂട്ടയെ തുരത്താൻ ചില വഴികൾ പറയാം .പുതിന ഇല കട്ടില് ഇടുകയോ, ചര്‍മ്മത്തില്‍ തേയ്ക്കുകയോ. പുതിന സ്പ്രേ ഉണ്ടാക്കി കട്ടിലില്‍ തളിയ്ക്കുകയോ ചെയ്യാം. മൂട്ട പമ്പ കടക്കും. കട്ടിലിന്റെ അടിയില്‍ കര്‍പ്പൂരം പുകച്ച് വയ്ക്കുക. ബെഡിലും, തലയിണയിലും കര്‍പ്പൂര പുക കൊള്ളിയ്ക്കാം. ഇതും ഒരു പരിധിവരെ മൂട്ടയെ അകറ്റി നിര്‍ത്തും.
ബേക്കിങ്ങ് സോഡ അഥവാ അപ്പക്കാരം അല്‍പ്പമെടുത്ത് മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഭാഗങ്ങളില്‍ ഇടുക.മുറികളും ബെഡും ഇപ്പോഴും കഴുകി സൂക്ഷിക്കുക .വൃത്തി ഇല്ലങ്കിൽ മൂട്ട ഉറപ്പായും പാഞ്ഞു വരും.ഇനി കാറിൽ ആണ് മൂട്ട കയറിയത് എങ്കിൽ വാക്ക്വം ക്ളീനർ ഉപയോഗിക്കാം .കാറിനകത്തേക്ക് നല്ല സൂര്യപ്രകാശം കടത്തിവിടുന്നത് നന്നായിരിക്കും. കുറെയെല്ലാം ശമനം ഇതുകൊണ്ടുണ്ടാകും. എങ്കിലും അര്‍ഹതയുള്ള മൂട്ടകള്‍ അതിജീവിക്കുക തന്നെ ചെയ്യും. ചില ഹീറ്റിങ് ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ കിട്ടാനുണ്ട്. ഇവയും പ്രയോഗിക്കാവുന്നതാണ്. കടുത്ത ചൂടിനെ അതിജീവിക്കാന്‍ മൂട്ടയ്ക്ക് സാധിക്കില്ല.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം .ഉപകാരപ്പെട്ടാൽ ഷെയർ ചെയ്യാം