25 ദിവസത്തിൽ ചീര കാട് പോലെ വളരും കിളച്ച മണ്ണിൽ ഇങ്ങനെ മാത്രം ചെയ്‌താൽ മതി

0
110795

കൃഷി എല്ലാവര്ക്കും ഇഷ്ടമാണ് .കാരണം തമിഴ്‌നാട്ടിൽ നിന്നും വരുന്ന വിഷമടിച്ച പച്ചക്കറികൾ കഴിക്കണ്ട എന്നത് കൊണ്ട് തന്നെ .ഈ കൊറോണ കാലത്ത് വീട്ടിൽ അൽപ്പം ചീര നടുകയും അവ പരിപാലിക്കുന്നതിലൂടെ മാനസിക ഉന്മേഷവും ശുദ്ധമായ പച്ചക്കറി ഉണ്ടാക്കി എടുക്കുകയും ചെയ്യാം. വെറും 25 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്ക് ഇ ചീരയുടെ വിളവ് എടുക്കാം.

ഇലക്കറി എന്ന് കേള്‍ക്കുമ്ബോഴേ നമ്മുടെയെല്ലാം ആദ്യം ഓടിയെത്തുന്നത് ചീരയുടെ രൂപമാണ്. അത്രയ്ക്കു മലയാളികള്‍ക്കു പ്രിയങ്കരമാണ് ഈ ഇലച്ചെടി. രക്തം കൂടാന്‍ ചീര എന്ന ഒരു ചൊല്ലു തന്നെ പഴയ തലമുറയുടെ ഇടയിലുണ്ടായിരുന്നു. അമരാന്തേഷ്യ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചീര വിളര്‍ച്ച അകറ്റാനുളള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചുവന്ന ചീര, പൊന്നാങ്കണ്ണിച്ചീര, വശളച്ചീര, സാമ്ബാര്‍ച്ചീര, വേലിച്ചീര എന്നിങ്ങനെ വിവിധ നിറത്തിലായി പോഷകസംമ്ബുഷ്ടാമായ ചീരയിനങ്ങള്‍ നമുക്ക് ലഭിക്കും്. ഇതെല്ലാം തന്നെ ഭക്ഷ്യയോഗ്യവും പോഷകസമ്ബുഷ്ടവുമാണ്.

ഫോസ്ഫറസ്, മാംസ്യം, നാരുകള്‍, അന്നജം, കാത്സ്യം, കരോട്ടിന്‍, പൊട്ടാസ്യം എന്നിവകൊണ്ട് സമ്ബന്നമാണ് ചീര. കൊഴുപ്പ് തീരെ കുറവ്. സ്ഥിരമായി കഴിക്കാം. ചന്തയില്‍നിന്ന് ലഭിക്കുന്ന ചീര രാസവളങ്ങള്‍ കാരണം മലിനപ്പെട്ടതായതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂര്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും കലര്‍ത്തിയ വെള്ളത്തിലിട്ടു വച്ചിരുന്ന ശേഷം പാചകം ചെയ്യുന്നതാണ് നല്ലത്. കുറച്ചു് ചീര വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്.

കണ്ണിന്റെ സുരക്ഷയ്ക്ക് കണ്ണിന് ഇതിലടങ്ങിയിരിക്കുന്ന ലൂട്ടീന്‍ കണ്ണിനുണ്ടാകുന്ന എല്ലാ രോഗങ്ങളോടും പൊരുതും. തിമിരം പോലുള്ള രോഗത്തെയും പ്രതിരോധിക്കും.രക്തസമ്മര്‍ദ്ദം കുറയ്ക്കല്‍: ചീര ഉപയോഗിച്ച്‌ അടങ്ങിയിരിക്കുന്ന പെപ്‌റ്റൈഡ്‌സ് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. ഇത് ആന്‍ജിയോടെന്‍സിന്‍ ഐകണ്‍വേര്‍സിങ് എന്‍സൈമിനെ തടയുന്നു.

ചീര സൗന്ദര്യത്തിന് ചീര സൗന്ദര്യസംരക്ഷണത്തില്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എന്നത് പലപ്പോഴും നമുക്കറിയില്ല. ആരോഗ്യസംരക്ഷണത്തില്‍ മുന്നിലാണ് ചീര. എന്നാല്‍ ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയത് കൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് എന്നതുപോലെ തന്നെ സൗന്ദര്യവര്‍ദ്ധനവിനും ചീര ഒരു ഉത്തമമായ പ്രതിവിധിയാണ്. മുടിയ്ക്കും മുഖത്തിനും ഒരു പോലെ സുരക്ഷയൊരുക്കാന്‍ ചീരയ്ക്ക് സാധിക്കുന്നു. ചീര ഉപയോഗം എങ്ങനെ സൗന്ദര്യ വര്‍ദ്ധനവിന് സഹായിക്കുന്നു എന്ന് നോക്കാം.

മുടി വളര്‍ച്ച വേഗത്തില്‍ സ്ഥിരമായി ചീര കഴിച്ചു നോക്കൂ, ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെ മാറ്റം കണ്ടെത്താന്‍ കഴിയും. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്. ഇത് മുടി വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല കറുത്ത മുടിയിഴകള്‍ ലഭിയ്ക്കുന്നതിന് മുടിവേരുകളില്‍ ഓക്‌സിജന്‍ എത്തിയ്ക്കാനും ചീര സഹായിക്കുന്നു.

ചര്‍മ്മത്തിന് തിളക്കം ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിയ്ക്കാനുള്ള ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് ചീര. ചീരയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. അതിലൂടെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്ക്കുന്നു.പ്രായാധിക്യത്തെ ഇല്ലാതാക്കുന്നു പ്രായാധിക്യം ആദ്യം ചുളിവുകള്‍ വീഴ്ത്തുന്നത് മുഖത്താണ്. എന്നാല്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമായ ചീര ശരീരത്തിലെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഒഴിവാക്കുകയും ചെയ്യുന്നു.മുഖക്കുരുവും കറുത്ത പാടുകളും മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാക്കാനും മുഖത്തെ നിറവും മൃദുത്വവും വര്‍ദ്ധിപ്പിക്കാനും ചീര സ്ഥിരമായി കഴിയ്ക്കുന്നത് സഹായകമാകുന്നു.വെറും 25 ദിവസം കൊണ്ട് ചീര എങ്ങനെ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം ,ഉപകാരപ്രദമായ അറിവ് മറ്റുള്ളവർക്കായി ഷെയർ ചെയ്യുക

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here