വനിതകളുടെ അക്കൗണ്ടിലേക്ക് അഞ്ഞൂറ് രൂപ ലഭിക്കും ചെയ്യേണ്ടത് ഇത്ര മാത്രം

0
29877

കൊറോണയെ നേരിടുന്നതിനായി നമ്മുടെ രാജ്യത്തിൻറെ ധനകാര്യ മന്ത്രി നിർമല സീതാരാമൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു പ്രത്യേക പാക്കേജ് അവതരിപ്പിച്ചിരുന്നു.അതിൽ പെട്ട ഒന്നാണ് പ്രധാനമന്ത്രി ജൻധൻ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ഞൂറ് രൂപ വീതം അക്കൗണ്ടിലേക്ക് ലഭിക്കും എന്നുള്ളത്.പ്രഖ്യാപിച്ച പാക്കേജുകൾ,എന്താണ് ജൻധൻ അക്കൗണ്ട്,അക്കൗണ്ട് എടുക്കാനുള്ള യോഗ്യത എന്തൊക്കെ,അത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ തുടങ്ങിയുള്ള വിവരങ്ങൾ താഴെ വിശദീകരിക്കുന്നുണ്ട്.നമ്മുടെ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ച ഈ സമയത്ത് ദിവസ കൂലിക്ക് ജോലി ചെയ്ത് ഒരുപാട് പേര് ബുദ്ധിമുട്ടിലായിട്ടുണ്ടാകും.നമ്മുടെ സംസ്ഥാന സർക്കാർ ഒരുപാട് സഹായങ്ങൾ പ്രഖയ്‌പിച്ചിട്ടുണ്ട് എന്നാലും ഈ പറയുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെട്ടേക്കാം.അത് കൊണ്ട് നിങ്ങളുടെ കൂട്ടുകാരിലേക്കും ഇത് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുത്.

ആദ്യമായി എന്തായിരുന്നു പ്രഖ്യാപനം എന്ന് നോക്കാം.പ്രധാന മന്ത്രി ജൻധൻ അക്കൗണ്ട് ഉള്ള എല്ലാ സ്ത്രീകളിക്കും അടുത്ത മൂന്ന് മാസത്തേക്ക് 500 രൂപ ലഭിക്കും.രാജ്യത്തെ ഏകദേശം 20 കോടിയോളം സ്ത്രീകൾക്കും ഈ സേവനം ലഭ്യമായേക്കും.ഈ ഒരു 500 രൂപ കൂടാതെ ഉജ്വല പദ്ധതി പ്രകാരം ആ സ്ത്രീകൾക്ക് അടുത്ത 3 മാസത്തേക്ക് ഗ്യാസ് സിലിണ്ടർ ഫ്രീ ആയി കിട്ടുമെന്നാണ് പറഞ്ഞിട്ടുള്ളത്.ഇതാണ് പ്രഖ്യാപിച്ച പദ്ധതി.ഇനി എന്താണ് ജൻധൻ അക്കൗണ്ട് എന്നും,അതിന്റെ മറ്റു വിവരങ്ങളും എന്താണെന്ന് നോക്കാം.രാജ്യത്തെ എല്ലാവര്ക്കും ബാങ്കിങ് സേവനം ഉറപ്പാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ 2014 കൊണ്ട് വന്ന ഒരു ബാങ്ക് അക്കൗണ്ട് ആണ് ഈ ജൻധൻ അക്കൗണ്ട്.സർക്കാരിൽ നിന്നും ലഭിക്കുന്ന വിവിദ തരത്തിലുള്ള ധന സഹായങ്ങൾ പെൻഷൻ സബ്‌സിഡി,അത് പോലുള്ള കാര്യങ്ങളൊക്കെ ബാങ്ക് അക്കൗണ്ടുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ ഒരു പദ്ധതി തുടക്കമിട്ടത്.ഇതിന്റെ ചില ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.ഇത് സീറോ ബാലൻസ് അക്കൗണ്ട് ആണ്.ഇതിന്റെ കൂടെ ഒരു രൂപയ് ഡെബിറ്റ് കാർഡും അതിനോടപ്പം ഒരു ലക്ഷം രൂപ വരെയുള്ള ആക്‌സിഡന്റൽ ഇൻഷുറൻസും ലഭിക്കും.മറ്റൊരു ഗുണം ആണ് സർക്കാരിൽ നിന്ന് ലഭിക്കുന്ന എല്ലാ ധന സഹായങ്ങളും ഡയറക്റ്റ് ആയി നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.ഇതിന്റെ ഭാഗമായി മുപ്പതിനായിരം രൂപയുടെ ഒരു ലൈഫ് ഇൻഷുറൻസ് കവരും ലഭിക്കും.

അക്കൗണ്ട് തുടങ്ങി കുറച്ച നാളത്തേക്ക് ഇതിലൂടെ നല്ല രീതിയിൽ ട്രാൻസാക്ഷൻ നടക്കുന്നുണ്ടെങ്കിൽ നമുക്ക് ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി ലഭിക്കും.ഏകദേശം 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് എടുക്കാൻ സാധിക്കും.അത് പോലെ തന്നെ ഓർഗനൈസ്ഡ് അല്ലാത്ത സെക്ടറിൽ ജോലി ചെയ്യുന്ന എംപ്ലോയീസിന് പെൻഷൻ സ്‌കീമുലയൊക്കെ ജൻധൻ അക്കൗണ്ടിലൂടെ ലഭിക്കുന്നതാണ്.പിന്നെ സാധാരണ അക്കൗണ്ടുകളിലൂടെ പണം ട്രാൻസ്ഫർ ചെയ്യാനുമെല്ലാം ഇതിലൂടെയും പറ്റുന്നതാണ്.ഇനി ഇതിൽ ചേരാനുള്ള യോഗ്യത എന്തൊക്കെയെന്ന് നോക്കാം.ഒന്നാമത്തെ യോഗ്യത നിങ്ങൾ ഒരു ഇന്ത്യൻ ആയിരിക്കണം.10 വയസ്സിന് മുകളിലുള്ള ആരുടെ പേരിലും ഈ അക്കൗണ്ട് തുടങ്ങാൻ സാധിക്കും.10 മുതൽ 18 ഇടയിൽ പ്രായം ആണെങ്കിൽ ആ അക്കൗണ്ടിൽ ഒരു അഡ്മിനിസ്ട്രേറ്റർ കൂടി ചേർക്കണം.നിലവിൽ വേറെ സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കിലും നിങ്ങളുടെ അക്കൗണ്ട് ചന്ദൻ അക്കൗണ്ടിലേക്ക് വേണമെങ്കിൽ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.അല്ലെങ്കിൽ ലിങ്ക് ചെയ്യുവാനും സാധിക്കും.ഇനി എവിടെ നിന്ന് അക്കൗണ്ട് ചെയ്യാം എന്ന് നോക്കാം.ഏത് അക്കൗണ്ടിലും ഓപ്പൺ ചെയ്യാൻ സാധിക്കും.ഈ സമയത്തേക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here