സർക്കാർ നൽകുന്ന സൗജന്യ കിറ്റ് ലഭിക്കാൻ എന്ത് ചെയ്യണം ഇതാണ് സത്യാവസ്ഥ

0
18502

ഇന്ന് നാം ഇവിടെ കൊറോണ മൂലം സർക്കാർ നൽകുന്ന സൗജന്യ കിറ്റ് വിതരണത്തെപറ്റിയാണ് .ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് പല വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട് .പലസ്ഥലങ്ങളിലും സൗജന്യ കിറ്റ് വിതരണം ഏപ്രിൽ 5 മുതൽ ആണ് നടക്കുന്നതെന്ന വാർത്ത പ്രചരിക്കുന്നുണ്ട് .ഇത് മൂലം ഇ ലോക്ക് ഡൌൺ സമയത്തു ആളുകൾ കൂട്ടം കൂടാൻ സാധ്യത ഉണ്ട് അത് മൂലം പല പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട് .ആയതിനാൽ തെറ്റായ പ്രചരണങ്ങളിൽ വീഴാതെ നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ റേഷൻകടകളിൽ വിളിച്ച് ചോദിച്ചതിനു മാത്രം ശേഷം മാത്രം അവിടെ എത്തിചേരാൻ ശ്രമിക്കുക.

തീരുമാനം അനുസരിച്ചു സൗജന്യ കിറ്റ് എല്ലാവർക്കും ലഭിക്കും എന്നുള്ളത് തീർച്ചയാണ്, പക്ഷേ ഇത് എന്ന് വിതരണം ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല, ഏപ്രിൽ മാസം അവസാനത്തോടെ ആയിരിക്കും കിറ്റ് വിതരണം തുടങ്ങുക. ഇപ്പോൾ നിലവിൽ 17 കൂട്ടങ്ങൾ ഉള്ള ആയിരം രൂപയുടെ കിറ്റ് ആണ് നൽകുന്നത്, അത് പാവപ്പെട്ടവർക്കും പണക്കാർക്കും എല്ലാം ഒരേ പോലെ നൽകാനാണ് ഗവൺമെൻറ് തീരുമാനിച്ചിരിക്കുന്നത്.

ഈ കിറ്റ് ആവശ്യമില്ലാത്ത ആളുകൾ ഇത് വെറുതെ വാങ്ങി വയ്ക്കാതെ അവർക്ക് കേരള സിവിൽ സപ്ലൈസിന്റെ വെബ്സൈറ്റ് തുറന്നു നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന കിറ്റ് വേണ്ടെന്ന് വെക്കാനുള്ള ചെയ്യുവാനുള്ള അവസരം ഉണ്ട് ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടും കഴിവില്ലാത്ത എന്നാൽ റേഷൻ കാർഡ് പോലുമില്ലാത്ത ആളുകൾക്ക് ഈ കിറ്റ് ലഭിച്ചേക്കാം.അതിനാൽ ആവശ്യമുണ്ടെങ്കിൽ മാത്രം സാധനങ്ങൾ സ്വീകരിക്കുക. കേരള സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ കയറി എങ്ങനെയാണ് ഈ കിറ്റ് ഒഴിവാക്കേണ്ടത് എന്നു വീഡിയോയിൽ കാണിക്കുന്നു.തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യാതെ സത്യസന്ധമായ കാര്യമാണ് ഷെയർ ചെയ്യാം

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here