നൂറു ശതമാനം ആളുകൾക്കും അറിയില്ല സേവനാഴി ഉപയോഗിച്ച് ഇങ്ങനെയും ചില ഉപകാരങ്ങൾ ഉണ്ടെന്നു

0
6265

അടുക്കള ഉപകരണം ആണ് സേവനാഴി. തമിഴ്‌ ഭക്ഷണമായ സേവൈ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. നാഴി എന്ന തമിഴ് വാക്കിന് കുഴൽ എന്നും അർഥം ഉണ്ട്. സേവൈ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കുഴൽ എന്ന അർത്ഥത്തിലാണ് ഈ ഉപകരണത്തിന് സേവനാഴി എന്ന പേര് ലഭിച്ചത്. കേരളത്തിൽ പ്രധാനമായും ഇടിയപ്പം എന്ന പലഹാരം ഉണ്ടാക്കാൻ ആണു ഇതു ഉപയോഗിക്കുന്നത്. ഇടിയപ്പത്തിനു ചില നാട്ടിൽ നൂൽപ്പുട്ട് എന്നും പറയാറുണ്ട്.ആദ്യ കാലത്ത് തടി കൊണ്ടുള്ളവയാണ് ഉപയോഗിച്ചിരുന്നത്.

സേവനാഴി എന്താന്ന് ന്യൂ ജെന്നിന് അറിയുണ്ടാവില്ല ചിലപ്പോൾ.ഇടിയപ്പം അഥവാ നൂൽപുട്ടുണ്ടാക്കുന്ന മെഷീനാണ് ഈ സേവനാഴി.സേവനാഴി ഉപയോഗിച്ച് പല പലഹാരങ്ങൾ നമുക്ക് ഉണ്ടാക്കാൻ സാധിക്കും .പൊറോട്ട ഉണ്ടാക്കാൻ അറിയാത്തവർക്ക് പൊറോട്ട വരെ സേവനാഴി ഉപയോഗിച്ചുസിംപിളായി ഉണ്ടാക്കാം .എന്നാൽ പലർക്കും ഇതെല്ലം എങ്ങനെ എന്ന് പോലും അറിയില്ല .ആദ്യമായി പക്കാവട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അതിനു സിമ്പിളായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ .

ഒരു കപ്പ്‌ അരിപ്പൊടിയും രണ്ടു കപ്പ്‌ കടലമാവും ഒരു ചെറിയ സ്പൂണ്‍ മുളകുപൊടിയും അര സ്പൂണ്‍ കുരുമുളകുപൊടിയും അര സ്പൂണ്‍ കായപൊടിയു ഒരു സ്പൂണ്‍ നെയ്യും പാകത്തിന് ഉപ്പും എടുത്ത്.ആവിശ്യത്തിന് വെള്ളം ചേർത്ത് ഇടിയപ്പമാവിന്റെ പരിവത്തിനു കുഴക്കുക.സേവനാഴിയിൽ പക്കാവടയുടെ അച്ച് ഇട്ടു അതിലേക്കു കുഴച്ച മാവ് നിറക്കുകഒരു ചീനിച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു നിറച്ച സേവനാഴി വെച്ച് മാവു എണ്ണയിലെക്കു ഇടുക .മൂത്തുകഴിഞ്ഞു എണ്ണയിൽ നിന്നും കോരുക നല്ല ക്രിപ്സി പക്കാവട തയാർ.

ഇത് പോലെ പലതും നമുക്ക് സേവനാഴി ഉപയോഗിച്ച് ചെയ്യാം അങ്ങനെ ഒരു വിഭവമാണ് ചുവടെ ഉള്ള വിഡിയോയിൽ കാണിച്ചിരിക്കുന്നത് .കൊച്ചു കുട്ടികൾക്ക് മുതൽ വലിയവർക്ക് വരെ എന്തായാലും ഇഷ്ടപ്പെടും കാണുക ഷെയർ ചെയ്യുക .

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here